TECHNOLOGY

ഇന്ത്യയിലെ സംസ്ഥാന തിരഞ്ഞെടുപ്പുകൾ സംരക്ഷിക്കാൻ സ്വീകരിച്ച നടപടികൾ വിശദീകരിച്ച് ഫെയ്‌സ്ബുക്ക്

Newage News

05 Apr 2021

ലോകമെമ്പാടും ഫെയ്‌സ്ബുക്ക് അതിന്‍റെ പ്ലാറ്റ്‌ഫോമുകൾ സുരക്ഷിതമാക്കുകയും സുതാര്യത ലഭ്യമാക്കുകയും വോട്ട് ചെയ്യാൻ ആളുകളെ ശാക്തീകരിക്കുകയുമാണ്. തമിഴ്‌നാട്, പശ്ചിമ ബംഗാൾ, ആസം, കേരളം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ, ഇവ സംരക്ഷിക്കാനും അതിന് വേണ്ട പിന്തുണ നൽകാനും സ്വീകരിച്ചിരിക്കുന്ന നടപടികളുടെ വിശദാംശങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് ഫെയ്സ്ബുക്ക്. ഇന്ത്യയിലും ആഗോള തലത്തിലും മുമ്പ് നടന്ന തിരഞ്ഞെടുപ്പുകളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് ആളുകളുടെ പങ്കാളിത്തം മെച്ചപ്പെടുത്താനും വിദ്വേഷ പ്രസംഗത്തിനെതിരെ പോരാടാനും തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് കുറയ്ക്കാനും വോട്ടറിൽ നിന്ന് യാഥാർത്ഥ്യം മറച്ചു വയ്ക്കുന്നത് ഇല്ലാതാക്കാനും കമ്പനി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇത്തരം ആവശ്യങ്ങൾക്കായി തിരഞ്ഞെടുപ്പ് അഥോറിറ്റികളുമായി സഹകരിച്ച് പ്രവർത്തിക്കുന്നത് ഫെയ്‌സ്ബുക്ക് തുടരും. ഫെയ്‌സ്ബുക്ക് നയങ്ങൾ ലംഘിക്കുന്നതോ പ്രാദേശിക നിയമങ്ങൾക്ക് എതിരായതോ ആയ ഉള്ളടക്കം, സാധുതയുള്ള ലീഗൽ ഉത്തരവുകൾ ലഭിക്കുന്ന മുറയ്ക്ക്, നീക്കം ചെയ്യുന്നതിനായി ഹൈ പ്രയോറിറ്റി ചാനൽ സജ്ജമാണ്.

വിദ്വേഷ പ്രസംഗത്തിനെതിരെ പോരാട്ടം, വിദ്വേഷ പ്രസംഗം ആകാൻ സാധ്യതയുള്ളവ തരംതാഴ്ത്തൽ

ഓഫ്‌ലൈനിൽ വലിയ ഹാനിയുണ്ടാക്കുന്നതിലേക്ക് വഴിവെച്ചേക്കാവുന്ന, വിദ്വേഷ പ്രസംഗം പോലെയുള്ള ഏതാനും ചില ഉള്ളടക്ക തരങ്ങളുണ്ടെന്ന് ഫെയ്സ്ബുക്ക് തിരിച്ചറിയുന്നു. വിദ്വേഷ പ്രസംഗങ്ങളെ ചെറുക്കാൻ കമ്പനിക്ക് വിശദമായ നയങ്ങളുണ്ട്, ലംഘനമുള്ള ഉള്ളടക്കത്തെക്കുറിച്ച് അറിയുന്ന മുറയ്ക്ക് അവ നീക്കം ചെയ്യും. ലംഘനമുള്ള ഉള്ളടക്കം പെട്ടെന്ന് കണ്ടെത്താൻ വേണ്ട ഡിറ്റക്ഷൻ ടെക്നോളജിയിൽ ഫെയ്സ്ബുക്ക് കാര്യമായി നിക്ഷേപം നടത്തിയിട്ടുണ്ട്.

സ്വീകാര്യമല്ലാത്ത തരത്തിലുള്ള ഉള്ളടക്കം ഈ സംസ്ഥാനങ്ങളിൽ വൈറലാകുകയും തത്ഫലമായി തിരഞ്ഞെടുപ്പിന് മുമ്പോ തിരഞ്ഞെടുപ്പ് നടക്കുമ്പോഴോ കലാപം ഉണ്ടാകാനുള്ള സാധ്യതയുടെ റിസ്ക്ക് കുറയ്ക്കുന്നതിനുമായി, വിദ്വേഷ പ്രസംഗം, അക്രമം, ഇവയ്ക്കുള്ള പ്രേരണ  എന്നിവയാകാൻ സാധ്യത ഉണ്ടെന്ന് ഡിറ്റക്ഷൻ ടെക്നോളജി തിരിച്ചറിയുന്ന ഉള്ളടക്കത്തിന്‍റെ വിതരണം ഫെയ്‍സ്ബുക്ക് ഗണ്യമായി കുറയ്ക്കും. ഫെയ്സ്ബുക്ക് നയങ്ങൾ ലംഘിക്കുന്നതാണെന്ന് നിർണ്ണയിച്ചാൽ ഈ ഉള്ളടക്കം നീക്കം ചെയ്യും, അങ്ങനെ നിർണ്ണയിക്കുന്നത് വരെ അവയുടെ വിതരണം നിയന്ത്രിതമായിരിക്കും. 

നിലവിലെ കമ്മ്യൂണിറ്റി സ്റ്റാൻഡേർഡ്സ് പ്രകാരം ചില നിന്ദാ വാക്കുകളുടെ പ്രയോഗം വിദ്വേഷ പ്രസംഗത്തിന്‍റെ പരിധിയിൽപ്പെടുത്തി ഫെയ്സ്ബുക്ക് നീക്കം ചെയ്യുന്നു. ഈ ഉദ്യമത്തിന്‍റെ ഭാഗമായി, വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട പുതിയ വാക്കുകളും പ്രയോഗങ്ങളും തിരിച്ചറിയാൻ വേണ്ട ടെക്നോളജി കൊണ്ടുവരികയും, അത്തരം ഭാഷ ഉപയോഗിക്കുന്ന പോസ്റ്റുകൾ നീക്കം ചെയ്യുകയോ അവയുടെ വിതരണം കുറയ്ക്കുകയോ ചെയ്യും.

ലംഘനം ആവർത്തിക്കുന്ന ഉള്ളടക്കം കുറയ്ക്കാനുള്ള ശ്രമങ്ങൾ മെച്ചപ്പെടുത്തുന്നു

കമ്മ്യൂണിറ്റി സ്റ്റാൻഡേർഡ്സ് ആവർത്തിച്ച് ലംഘിക്കുന്ന അക്കൌണ്ടുകൾ നീക്കം ചെയ്യുകയാണ് സാധാരണ നടപടി. ഇതോടൊപ്പം ഫെയ്സ്ബുക്കിന്‍റെ നയങ്ങൾ സമീപകാലത്ത് ലംഘിക്കുകയോ ലംഘനം ആവർത്തിക്കുകയോ ചെയ്യുന്ന അക്കൌണ്ടുകളിൽ നിന്നുള്ള ഉള്ളടക്ക വിതരണം തൽക്കാലത്തേക്ക് കുറയ്ക്കുകയും ചെയ്യും.

തെറ്റായ വിവരങ്ങളുടെ വ്യാപനം കുറയ്ക്കാൻ മൂന്നാം കക്ഷി ഫാക്റ്റ്-ചെക്കിംഗ്

തെറ്റായ വിവരങ്ങളുടെ വ്യാപനം കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി, ഫെയ്സ്ബുക്ക് മൂന്നാം കക്ഷി ഫാക്റ്റ് ചെക്കർമാരുമായി ലോകമെമ്പാടും സഹകരിച്ച് പ്രവർത്തിക്കുന്നു. ഇന്‍റർനാഷ്ണൽ ഫാക്റ്റ് ചെക്കിംഗ് നെറ്റ്‌വർക്ക് സാക്ഷ്യപ്പെടുത്തിയ എട്ട് പങ്കാളികളാണ് ഇന്ത്യയിലുള്ളത്. ഫെയ്സ്ബുക്കിൽ കാണുന്ന ഉള്ളടക്കവുമായി ബന്ധപ്പെട്ട് അധിക പശ്ചാത്തലം ഉപയോക്താക്കൾക്ക് നൽകുകയാണ് ഇവർ ചെയ്യുന്നത്. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ പ്രാദേശിക ഭാഷയിലുള്ള കവറേജ് ഫെയ്സ്ബുക്ക് കഴിഞ്ഞ വർഷത്തോടെ മെച്ചപ്പെടുത്തിയിരുന്നു. ഇംഗ്ലീഷിന് പുറമെ ബംഗാളി, തമിഴ്, മലയാളം, ആസമീസ് ഉൾപ്പെടെ 11 ഇന്ത്യൻ ഭാഷകളിൽ ഈ ഫാക്റ്റ് ചെക്കർമാർ യാഥാർത്ഥ്യ പരിശോധന നടത്തുന്നുണ്ട്. ഫാക്റ്റ് ചെക്കർമാരിൽ ഒരാൾ ഒരു പോസ്റ്റ് തെറ്റാണെന്ന് റേറ്റ് ചെയ്താൽ, ഫെയ്സ്ബുക്ക് ആ ഉള്ളടക്കത്തിന് ഒരു ലേബൽ നൽകും, അത് ന്യൂസ് ഫീഡിൽ കാണിക്കുന്നത് കുറയ്ക്കുകയും ചെയ്യും. വ്യാപനം കുറയ്ക്കാനും തെറ്റായ വിവരങ്ങൾ കാണുന്ന ആളുകളുടെ എണ്ണം കുറയ്ക്കാനും ഇത് സഹായിക്കുന്നു.

വോട്ടർ സപ്രഷൻ നയം ദൃഢപ്പെടുത്തൽ

വോട്ട് ചെയ്യുന്നതിൽ ആളുകളെ സ്വാധീനിക്കുന്ന ഇടപെടീലൂകൾക്ക് ഫെയ്സ്ബുക്കിൽ നിരോധനമുണ്ട്. വസ്തുനിഷ്ഠമായി വേരിഫൈ ചെയ്യാവുന്ന, തീയതികളുടെയോ വോട്ടിംഗ് രീതികളുടെയോ തെറ്റായ പ്രതിനിധീകരണം പോലെയുള്ള പ്രസ്താവനകൾ (ഉദാ. വോട്ട് ചെയ്യാനുള്ള ടെക്സ്റ്റ്). ഫെയ്സ്ബുക്ക് നീക്കം ചെയ്യും. വോട്ടുകൾ പണത്തിനോ ഗിഫ്റ്റുകൾക്കോ വിൽക്കാനോ വാങ്ങാനോ ഉള്ള ശ്രമങ്ങളും ഫെയ്സ്ബുക്ക് നീക്കം ചെയ്യും.

ഇതു കൂടാതെ, വോട്ടു ചെയ്യാൻ പോയാൽ കോവിഡ്-19 വരുമെന്ന തരത്തിലുള്ള പ്രസ്താവനകളും ഫെയ്സ്ബുക്ക് നീക്കം ചെയ്യും. ഉദാ. “ഇന്ന് വോട്ട് ചെയ്യാൻ പോകരുത്, എല്ലാവർക്കും കോവിഡ്-19 വരും” അല്ലെങ്കിൽ “കോവിഡ് വരുത്തിവെയ്ക്കണം എന്നുണ്ടെങ്കിൽ പോയി വോട്ട് ചെയ്തോ”

ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനുമായി വോളന്‍ററി കോഡ് ഓഫ് എത്തിക്ക്സ്

2019-ൽ IAMAI എന്ന സംഘടനയുടെ നേതൃത്വത്തിൽ ECI-യുമായി ചേർന്ന് ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്ട്സ്ആപ്പ് എന്നിവയ്ക്കായി ഉള്ളടക്ക എസ്ക്കലേഷനുകൾ കൈകാര്യം ചെയ്യാൻ ഒരു ഹൈ പ്രയോറിറ്റി ചാനൽ സജ്ജീകരിച്ചിരുന്നു. ഈ വോളന്‍ററി കോഡ് ഈ തിരഞ്ഞെടുപ്പിനും ബാധകമാണ്.

മെച്ചപ്പെടുത്തിയ പൊതുജന പങ്കാളിത്തം

കാര്യവിവരമുള്ള കമ്മ്യൂണിറ്റിയെ സൃഷ്ടിക്കുന്നതിലും ജനാധിപത്യ പ്രക്രിയയിൽ പങ്കാളിത്തമുറപ്പാക്കാൻ വേണ്ട എല്ലാ വിവരങ്ങളിലേക്കും ആളുകൾക്ക് ആക്സസ് നൽകാൻ സഹായിക്കുന്നതിലും ഫെയ്സ്ബുക്കിന് പ്രധാനപ്പെട്ടൊരു പങ്ക് വഹിക്കാനുണ്ട്. ആളുകളെ വോട്ടു ചെയ്യാനുള്ള അവകാശം വിനിയോഗിക്കുക എന്ന് ഓർമ്മിപ്പിക്കുന്നത് ഇതിന്‍റെ ഭാഗമാണ്. വോട്ടർമാർക്ക് കൃത്യമായ വിവരങ്ങൾ നൽകാൻ ഫെയ്‌സ്ബുക്ക് തിരഞ്ഞെടുപ്പ് ദിന റിമൈൻഡറുകൾ ഡിസൈൻ ചെയ്‌തിട്ടുണ്ട്. ഈ വിവരങ്ങൾ ഫെയ്‌സ്ബുക്കിലും വാട്ട്സ്ആപ്പിലും സുഹൃത്തുക്കളുമായി പങ്കിടാനായി ആളുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ