ECONOMY

കേന്ദ്രസർക്കാരിന്റെ കാര്‍ഷിക നിയമങ്ങൾക്ക് പിന്തുണയുമായി ഐഎംഎഫ്; നിർണായക ചുവടുവയ്പ്പാകാൻ പുതിയ നിയമങ്ങൾക്ക് കഴിയുമെന്ന് വിലയിരുത്തൽ

Newage News

15 Jan 2021

ന്യൂഡൽഹി: മോദി സര്‍ക്കാരിന്റെ വിവാദമായ കൃഷി നിയമങ്ങൾക്കു പിന്തുണയുമായി രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്). കാർഷിക മേഖലയുടെ നവീകരണത്തിന് നിർണായക ചുവടുവയ്പ്പാകാൻ പുതിയ നിയമങ്ങൾക്ക് കഴിയുമെന്ന് ഐഎംഎഫ് അഭിപ്രായപ്പെട്ടു.  എന്നാൽ പുതിയ സംവിധാനത്തിലേക്കുള്ള മാറ്റം കാരണം ഏറ്റവും കൂടുതൽ ബാധിക്കാവുന്ന ആളുകൾക്ക് വേണ്ടത്ര പരിരക്ഷ ലഭിക്കണമെന്നും ഐഎംഎഫ് കമ്യൂണിക്കേഷൻസ് ഡയറക്ടർ ഗെരി റൈസ് പറഞ്ഞു. 

കർഷക നിയങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകരുമായി കേന്ദ്ര സർക്കാരിന്റെ ഒമ്പതാംവട്ട ചർച്ച വെള്ളിയാഴ്ച നടക്കാനിരിക്കെയാണ് ഐഎംഎഫിന്റെ പ്രസ്താവന.  ‘പുതിയ സംവിധാനം കർഷകരെ വിൽപ്പനക്കാരുമായി നേരിട്ട് കരാറുണ്ടാക്കാനും ഇടനിലക്കാരുടെ പങ്ക് കുറച്ചുകൊണ്ട് മിച്ചത്തിന്റെ വലിയൊരു പങ്ക് നിലനിർത്താനും സഹായിക്കും. ഉൽപാദനവും ഗ്രാമീണ വളർച്ചയും വർധിപ്പിക്കാനും നിയമങ്ങൾ സഹായകമാകും.’ – റൈസ് പറഞ്ഞു.

അതേസമയം, പുതിയ സംവിധാനത്തിലേക്കുള്ള മാറുന്ന സമയത്ത് പ്രതികൂലമായി ബാധിച്ചേക്കാവുന്നവരെ സംരക്ഷിക്കേണ്ടത് നിർണായകമാണ്. ഇവർക്ക് തൊഴിൽ നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കിക്കൊണ്ട് ഇതു പരിഹരിക്കാൻ സാധിക്കുമെന്നും ഐഎംഎഫ് വക്‌താവ് പറഞ്ഞു.

പുതിയ കൃഷി നിയമങ്ങൾക്കെതിരെ ഡൽഹിയിൽ ആയിരക്കണക്കിന് കർഷകരാണ് പ്രക്ഷോഭം നടത്തുന്നത്. ഇവരുമായി കേന്ദ്ര സർക്കാർ നടത്തിയ എട്ടു ചർച്ചകളും പരാജയപ്പെട്ടു. നിയമങ്ങൾ നടപ്പാക്കുന്നത് കഴിഞ്ഞ ദിവസം സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. കർഷകരുമായി ചർച്ചയ്ക്ക് സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ