GREEN

നെല്ലു സംഭരണത്തിന്റെ തുക കൈമാറുന്നതിൽ സപ്ലൈകോയ്ക്ക് വലിയ വീഴ്ച; നൂറുകണക്കിനു കർഷകർ തിരിച്ചടവു മുടങ്ങിയവരുടെ കരിമ്പട്ടികയിൽ

02 Sep 2019

ന്യൂഏജ് ന്യൂസ്, നെല്ലു സംഭരണത്തിന്റെ ഭാഗമായി ബാങ്കുകൾക്കു നൽകാനുള്ള തുക കൈമാറുന്നതിൽ സപ്ലൈകോ വീഴ്ച വരുത്തുന്നത് കർഷകരെ കുരുക്കിലാക്കുന്നു. ബാങ്ക് വായ്പ തിരിച്ചടയ്ക്കാത്തവരുടെ പട്ടികയിലേക്ക് അറിയാതെ ചെന്നെത്തുകയാണു നൂറുകണക്കിനു കർഷകർ.

സപ്ലൈകോ നെല്ലു സംഭരിക്കുമ്പോൾ കർഷകനു ബാങ്ക് അക്കൗണ്ട് വഴി തുക നൽകുന്നുണ്ട്. ഇത് 9.5% പലിശയ്ക്കു കർഷകനു നൽകുന്ന ഡിമാൻഡ് വായ്പയായാണു ബാങ്കുകൾ കണക്കാക്കുന്നത്. പലിശയ്ക്കു സംസ്ഥാന സർക്കാരാണു ജാമ്യം. നെൽവിലയ്ക്കു പുറമേ പലിശ കൂടി ബാങ്കുകൾക്കു സപ്ലൈകോ നൽകണം. 180 ദിവസത്തെ തിരിച്ചടവു കാലാവധിയുള്ളതാണു വായ്പ.

180 ദിവസത്തിനകം സപ്ലൈകോ ബാങ്കിനു പണം നൽകിയില്ലെങ്കിൽ അതു നിഷ്‌ക്രിയ ആസ്തിയിലേക്കു മാറുകയും കർഷകൻ  തിരിച്ചടവു മുടങ്ങിയവരുടെ കരിമ്പട്ടികയിലാവുകയും ചെയ്യും. അതോടെ, കർഷകന്റെ സിബിൽ റേറ്റിങ് (വായ്പ അനുവദിക്കാൻ ഇടപാടുകാർക്കു ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും കണക്കാക്കുന്ന ഗ്രേഡിങ്) കുറയും. ഭാവിയിൽ ഏതെങ്കിലും തരം വായ്പകൾ ലഭിക്കാനുള്ള സാധ്യത ഇതോടെ ഇല്ലാതാകും.

കാർഷിക, ഭവന, വിദ്യാഭ്യാസ, വാഹന, വ്യക്തിഗത വായ്പകൾ എടുക്കാൻ ബാങ്കിൽ ചെല്ലുമ്പോഴാണു ഇക്കാര്യം കർഷകൻ അറിയുക. കാർഷിക വായ്പയ്ക്കായി പണയം വച്ച സ്വർണം പോലും തിരിച്ചെടുക്കാനാവില്ല. ഇത്തവണ സംഭരിച്ച നെല്ലിന്റെ തുക നൽകാനാകാത്ത സ്ഥിതിയിലാണു സപ്ലൈകോ. കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ നിന്നു പണം ലഭിക്കാൻ വൈകുന്നതാണു പ്രതിസന്ധിയുണ്ടാക്കുന്നത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പാലക്കാട് ജില്ലയിൽ മാത്രം 10 കോടിയോളം രൂപ നിഷ്‌ക്രിയ ആസ്തിയിലേക്ക് ഉൾപ്പെടുത്തിയതായാണു വിവരം. ഈ മാസത്തെ മാത്രം കണക്കാണിത്. ഇത്രയും തുക ഏതൊക്കെ കർഷകരുടെ പേരിലാണോ അത്രയും പേരുടെ സിബിൽ റേറ്റിനെ അതു ബാധിക്കും. 180 ദിവസമെന്ന കാലപരിധി നീട്ടി നൽകി കർഷകർക്കു പ്രശ്‌നമില്ലാതെ നോക്കുമെന്നാണു കനറ ബാങ്ക് അധികൃതർ പറയുന്നത്. ഓരോ ബാങ്കുകളുമായും സർക്കാരും സപ്ലൈകോയും ഏർപ്പെട്ടിരിക്കുന്ന കരാർ വ്യത്യസ്തമായതിനാൽ അതതു ബാങ്കുകളുടെ മേധാവികൾക്കേ ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാവൂ.


സപ്ലൈകോ നൽകാനുള്ളത്  1100 കോടിയോളം 

സംസ്ഥാനത്തു വിവിധ ബാങ്കുകൾക്കായി സപ്ലൈകോ നൽകാനുള്ളത് 1100 കോടിയോളം രൂപയാണ്. ഇതിൽ നെല്ലു സംഭരണ വിലയും ബാങ്കുകൾക്കു നൽകാനുള്ള പലിശയും ഉൾപ്പെടും. 

എസ്ബിഐക്കു മാത്രം 200 കോടിയോളം രൂപ നൽകാനുണ്ട്. ബാങ്കുകളിൽ നിന്നു തന്നെ വായ്പ ലഭ്യമാക്കി പ്രതിസന്ധി തീർക്കാനാണു സപ്ലൈകോയ്ക്കു സംസ്ഥാന സർക്കാർ നൽകിയിട്ടുള്ള നിർദേശം. 

കേന്ദ്ര സർക്കാരിന്റെ വിഹിതത്തിൽ നിന്ന് 230 കോടി രൂപ അടുത്തയാഴ്ചയോടെ എത്തും. ബാങ്ക് വായ്പയും കേന്ദ്ര സർക്കാരിൽ നിന്നുള്ള തുകയുമെത്തുന്നതോടെ പ്രതിസന്ധിക്കു പരിഹാരമാകുമെന്ന പ്രത്യാശയിലാണു സപ്ലൈകോ അധികൃതർ.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story