TECHNOLOGY

റിഫ്ളക്സ് വെയറബിള്‍സ് പോര്‍ട്ട്ഫോളിയോ വിപുലമാക്കി ഫാസ്റ്റ്ട്രാക്ക്

Newage News

05 Mar 2021

കൊച്ചി: പ്രമുഖ യൂത്ത് ആക്സസറി ബ്രാന്‍ഡായ ഫാസ്റ്റ്ട്രാക്ക് ഫാസ്റ്റ് ട്രാക്ക് റിഫ്ളക്സ് പോര്‍ട്ട്ഫോളിയോയ്ക്കു കീഴില്‍ ഫാസ്റ്റ്ട്രാക്ക് റിഫ്ളക്സ് 3.0, ഫാസ്റ്റ്ട്രാക്ക് റിഫ്ളക്സ് 2സി പേ, ഫാസ്റ്റ്ട്രാക്ക് റിഫ്ളക്സ് ട്യൂണ്‍സ് എന്നിങ്ങനെ മൂന്ന് പുതിയ ഉത്പന്നങ്ങള്‍ അവതരിപ്പിക്കുന്നു. പുതുതലമുറയുടെ ഫാഷന്‍ താത്പര്യങ്ങള്‍ക്ക് അനുസരിച്ചാണ് ഫാസ്റ്റ്ട്രാക്ക് റിഫ്ളക്സ് 3.0 അവതരിപ്പിക്കുന്നത്. ഫാഷന്‍ ആക്സസറിയും ഉപയോഗപ്രദമായ ടെക് ഉത്പന്നവുമാണിത്. രണ്ട് നിറങ്ങളില്‍ അവതരിപ്പിക്കുന്ന റിഫ്ളക്സ് 3.0 യോഗ, റണ്ണിംഗ്, ഹൈക്കിംഗ്, സൈക്ലിംഗ് എന്നിങ്ങനെ പത്തിലധികം സ്പോര്‍ട്സ് മോഡുകളുടെ ട്രാക്കറോടുകൂടിയാണ് എത്തുന്നത്. വിവിധ അവസരങ്ങള്‍ക്ക് അനുയോജ്യമാകുന്ന വിധത്തില്‍ മാറ്റിയിടാവുന്ന സ്ട്രാപ്പുകളും അതിന് യോജിക്കുന്ന  ഇരുപത് വാച്ച് ഫേയ്സുകളാണ് റിഫ്ളക്സ് 3.0 യിലുള്ളത്. ഫുള്‍ ടച്ച് കളര്‍ ഡിസ്പ്ലേയില്‍ ടച്ച് വഴി മ്യൂസിക്, കാമറ കണ്‍ട്രോള്‍ എന്നിവ സാധ്യമാണ്. പത്ത് ദിവസം ഉപയോഗിക്കാവുന്ന ബാറ്ററി, വാട്ടര്‍ റെസിസ്റ്റന്‍റ് മികവ് എന്നിവയ്ക്ക് പുറമെ റിഫ്ളക്സ് 3.0-ല്‍ ഹാര്‍ട്ട് റേറ്റ് മോണിട്ടര്‍, ഫോണ്‍ ഫൈന്‍ഡര്‍, സ്ലീപ് ട്രാക്കര്‍, ഐഡില്‍ അലേര്‍ട്ട്, വൈബ്രേഷന്‍ അലാം എന്നീ സൗകര്യങ്ങളുമുണ്ട്. 2495 രൂപയാണ് വില. ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും സാധാരണ ഫിറ്റ്നസ് രീതികളില്‍നിന്ന് മാറ്റം സാധിക്കുന്നതിനുമായി ഏറ്റവും നവീനമായ ആപ്പിനൊപ്പമാണ് റിഫ്ളക്സ് 3.0 അവതരിപ്പിക്കുന്നത്. ഫിറ്റ്നസ് പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് നല്കുന്നതിനൊപ്പം ആരോഗ്യകരമായ ഡയറ്റ് നിര്‍ദ്ദേശങ്ങള്‍ നല്കുന്നതിനും പുതിയ കായികരീതികള്‍, ഫിറ്റ്നസ്, ഇന്‍ഷ്വറന്‍സ് തുടങ്ങിയവയെക്കുറിച്ച് ശിപാര്‍ശ ചെയ്യുന്നതിനും ഈ ആപ്പിന് കഴിയും. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മുന്‍കൂട്ടി നിശ്ചയിക്കുന്നതിനും ആഗോളതലത്തില്‍ മറ്റ് റിഫ്ളക്സ് 3.0 ഉപയോക്താക്കളുമായി മത്സരിക്കുന്നതിനും സാധിക്കും. ഉപയോക്താക്കളുടെ ജീവിതശൈലിയുടെ ഭാഗമാകുന്നതിനൊപ്പം ഭാവിയില്‍ ഈ ആപ്പിനായി വലിയ പദ്ധതികളാണ് ഫാസ്റ്റ്ട്രാക്ക് ഒരുക്കുന്നത്.

പുതു തലമുറയാക്കായി വെയറബിള്‍ സെഗ്മെന്‍റില്‍ ഫാസ്റ്റ്ട്രാക്ക് ഉടന്‍തന്നെ വിപണിയിലിറക്കുന്ന ഉത്പന്നമാണ് ഫാസ്റ്റ്ട്രാക്ക് റിഫ്ളക്സ് 2സി പേ പവേര്‍ഡ് ബൈ യോനോ എസ്ബിഐ. കോണ്ടാക്ട്ലെസ് പേയ്മെന്‍റ് ഇന്നത്തെ ജീവിതരീതിയായി മാറിക്കഴിഞ്ഞു. യോനോ എസ്ബിഐയുമായി ചേര്‍ന്ന് പുറത്തിറക്കുന്ന ഫാസ്റ്റ്ട്രാക്ക് റിഫ്ളക്സ് 2സി പേ കോണ്‍ടാക്ട്ലെസ് പേയ്മെന്‍റ് സാധ്യമാക്കുന്ന ഒരു ഫാഷണബിള്‍ ഫിറ്റ്നസ് ബാന്‍ഡാണ്. ഫിറ്റ്നസ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനൊപ്പം കോണ്‍ടാക്ട്ലെസ്  പേയ്മെന്‍റും നടത്താന്‍ സാധിക്കും. സ്ലീപ് -ആക്ടിവിറ്റി ട്രാക്കര്‍, ഫോണ്‍ ഫൈന്‍ഡര്‍, മ്യൂസിക് കണ്‍ട്രോള്‍, ഏഴു ദിവസം വരെ ഉപയോഗിക്കുന്നതിനുള്ള പവര്‍ എന്നിങ്ങനെ വിവിധ സൗകര്യങ്ങള്‍ ഈ വാച്ചില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇയര്‍ഫോണുകളും ഹെഡ്ഫോണുകളുമായി ഇഴുകിച്ചേര്‍ന്നിരിക്കുന്ന പുതിയ തലമുറയുടെ ഹൃദയമിടിപ്പ് അറിയുന്ന ഫാസ്റ്റ്ട്രാക്ക് അവതരിപ്പിക്കുന്ന പുതിയ ഉത്പന്നമാണ് ഫാസ്റ്റ്ട്രാക്ക് റിഫ്ളക്സ് ട്യൂണ്‍സ്. ജോലിയിലും പഠനത്തിലും ഗെയ്മിലുമെല്ലാം സ്മാര്‍ട്ട് ഓഡിയോ ആക്സസറികള്‍ യുവാക്കളുടെ ജീവിതശൈലിയുടെ ഭാഗമായി മാറിക്കഴിഞ്ഞു. ഫാസ്റ്റ്ട്രാക്ക് റിഫ്ളക്സ് ട്യൂ ണ്‍സ് എന്ന പേരില്‍ ഒരു നിര ഹിയറബിള്‍സ് ആണ് അവതരിപ്പിക്കുന്നത്. ഓവര്‍ ദ ഹെഡ്, ബിഹൈന്‍ഡ് ദ നെക്ക്, ട്രൂലി വയര്‍ലെസ് എന്നീ രീതിയിലുള്ള 3 ഹിയറബിള്‍ ഉത്പന്നങ്ങളാണ് ഇവയില്‍ ഉള്‍പ്പെടുന്നത്. ഉപയോക്താക്കളെ മനസിലാക്കി ഫാഷ്-ടെക് വിഭാഗത്തില്‍ ഏറ്റവും മികച്ചവയാണ് അവതരിപ്പിക്കുന്നത്. മികച്ച ശബ്ദ ഗുണമേന്മയും അധിക ബാറ്ററിയുമുള്ളതിനാല്‍ അലോസരമില്ലാതെ എപ്പോഴും ഉപയോഗിക്കാന്‍ സാധിക്കും. കുറഞ്ഞ വിലയില്‍ ഫാഷന്‍ നിറങ്ങളില്‍ ആകര്‍ഷണീയമായാണ് ഈ ആക്സസറികള്‍ വിപണിയിലെത്തുന്നത്. ആന്‍ഡ്രോയ്ഡ്, ഐഒഎസ് കോമ്പാറ്റബിള്‍ ആയ ഫാസ്റ്റ്ട്രാക്ക് റിഫ്ളക്സ് ട്യൂണുകളില്‍ ബ്ലൂടൂത്ത് വി5.0 ആണുള്ളത്. ആറു മുതല്‍ 26 മണിക്കൂര്‍ വരെ പ്ലേ ചെയ്യാം. 1795 രൂപ മുതല്‍ ഫാസ്റ്റ്ട്രാക്ക് സ്റ്റോറുകളിലും വെബ്സൈറ്റിലും ലഭിക്കും.

സാങ്കേതികവിദ്യകളെക്കുറിച്ച് ഏറെ താത്പര്യമുള്ള യുവാക്കളുടെ എണ്ണം ഇനിയും വര്‍ദ്ധിച്ചുവരുമെന്ന് ഫാസ്റ്റ്ട്രാക്ക് റിഫ്ളക്സ് ക്ലസ്റ്ററിനു കീഴില്‍ പുതിയ നിര ഉത്പന്നങ്ങള്‍ പുറത്തിറങ്ങുന്ന ചടങ്ങില്‍ ടൈറ്റന്‍ കമ്പനിയുടെ വാച്ചസ് ആന്‍ഡ് വെയറബിള്‍സ് സിഇഒ സുപര്‍ണ മിത്ര പറഞ്ഞു. യുവജനങ്ങളുടെ ഫാഷനെക്കുറിച്ചും ട്രെന്‍ഡുകളെക്കുറിച്ചുമുള്ള ചര്‍ച്ച നയിക്കുന്നതില്‍ ബ്രാന്‍ഡ് എന്ന നിലയില്‍ ഫാസ്റ്റ്ട്രാക്കിന് സന്തോഷമുണ്ട്. റിഫ്ളക്സിലൂടെ യുവാക്കള്‍ക്കായുളള സ്മാര്‍ട്ട് വെയറബിള്‍സ്, ഫിറ്റ്നസ് വിഭാഗത്തില്‍ ചുവടുറപ്പിക്കുകയാണ്. റിഫ്ളക്സിനു കീഴില്‍ വിവിധതരം ഉത്പന്നങ്ങള്‍ അവതരിപ്പിക്കാനും വിപുലമായ ഉത്പന്നങ്ങളും സൗകര്യപ്രദമായ ടെക് ഉത്പന്നങ്ങളും പുതിയ തലമുറയ്ക്കായി അവതരിപ്പിക്കുന്നതിനുമാണ് ലക്ഷ്യമിടുന്നത്. കൂടുതല്‍ ഫീച്ചറുകളുള്ള നൂതനമായ ഉത്പന്നങ്ങള്‍ ആഗ്രഹിക്കുന്ന യുവാക്കള്‍ക്കായാണ് ഫാഷ്-ടെക് വിഭാഗത്തില്‍ റിഫ്ളക്സ് 3.0, റിഫ്ളക്സ് ട്യൂണ്‍സ് എന്നിവ വിപണിയിലെത്തിക്കുന്നത്. സൗകര്യപ്രദമായി ഉപയോഗിക്കാന്‍ സാധിക്കുന്ന സാങ്കേതികവിദ്യയോട് ആവേശമുള്ള പുതിയ തലമുറയ്ക്കായാണ് ഫാസ്റ്റ്ട്രാക്ക് 2സി അവതരിപ്പിക്കുന്നതെന്നും അവര്‍ പറഞ്ഞു. യുവാക്കള്‍ ഏറെ ജനപ്രിയമാകാവുന്ന ഫാഷ്-ടെക് വിഭാഗത്തിനോടുള്ള പ്രതിബദ്ധതയുടെ ഭാഗമാണ് ഫാസ്റ്റ്ട്രാക്ക് റിഫ്ളക്സ് പോര്‍ട്ട്ഫോളിയോ. റിഫ്ളക്സ് പോര്‍ട്ട്ഫോളിയോയിലെ എല്ലാ ഉത്പന്നങ്ങളും www.fastrack.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ