AUTO

വാഹനം റജിസ്റ്റർ ചെയ്യാൻ ഇനി ഫാസ്ടാഗ് നിർബന്ധം

Newage News

13 Jul 2020

ന്യൂഡൽഹി: പുതിയ വാഹനങ്ങൾ റജിസ്റ്റർ ചെയ്യുന്നതിനു മുൻപ് അവയ്ക്ക് ഫാസ്ടാഗ് ഉണ്ടെന്ന് ഉറപ്പാക്കണമെന്ന് ഗതാഗതമന്ത്രാലയം നിർദേശിച്ചു. ദേശീയ പെർമിറ്റുള്ള വാഹനങ്ങളുടെ ഫിറ്റ്നസ് പുതുക്കുമ്പോഴും ഫാസ്ടാഗ് വിവരങ്ങൾ നൽകണം. 

എല്ലാ പുതിയ വാഹനങ്ങളുടെയും ഫാസ്ടാഗ് വിവരങ്ങൾ ശേഖരിക്കണമെന്നാവശ്യപ്പെട്ട് നാഷനൽ ഇൻഫർമാറ്റിക്സ് സെന്റർ, വിവിധ സംസ്ഥാനങ്ങൾ എന്നിവർക്ക് മന്ത്രാലയം കത്തയച്ചു. നാഷനൽ ഇലക്ട്രോണിക് ടോൾ കലക‍്ഷൻ വാഹൻ പോർട്ടലുമായി ബന്ധിപ്പിച്ചിട്ടുണ്ട്. 

ഈ സാഹചര്യത്തിൽ വാഹനങ്ങളുടെ ഫാസ്ടാഗ് വിവരങ്ങൾ ശേഖരിച്ചതായി ഉറപ്പുവരുത്താൻ എൻഐസിക്കു പ്രത്യേക നിർദേശം നൽകി. ഫാസ്ടാഗുകൾ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിക്കുന്നുവെന്നും ഉറപ്പു വരുത്തും. '

Content Highlights: Fastag Is Mandatory For Vehicle Registration

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story