ECONOMY

നാളെ മുതൽ രാജ്യത്തെ ടോൾ പ്ലാസകളിൽ ഫാസ്ടാഗ്‌ നിർബന്ധം; ആശയകുഴപ്പം തുടരുന്നതോടെ ടോളുകളിൽ വൻഗതാഗത കുരുക്കിന് സാധ്യത

14 Dec 2019

ന്യൂഏജ് ന്യൂസ്, കൊച്ചി: ദേശീയ പാതകളിലെ ടോൾ പിരിവിന് ഫാസ്ടാഗ്‌ അടുത്ത ദിവസം മുതൽ നിർബന്ധമാക്കാനിരിക്കെ കൊച്ചിയിലും തൃശൂർ പാലിയേക്കരയിലും കനത്ത തിരക്ക്. 40 ശതമാനത്തിൽ താഴെ വാഹനങ്ങൾ മാത്രമാണ് ഫാസ്ടാഗ്‌ എടുത്തിട്ടുള്ളത് എന്നതാണ് പ്രധാന പ്രതിസന്ധി.

ഫാസ്ടാഗ്‌ എടുത്തവർക്കാകട്ടെ ഇത് റീചാർജ് ചെയ്യുന്നതിനെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്തതും തടസമുണ്ടാക്കുന്നും. ടോളുകളിലൂടെ സഞ്ചരിക്കുന്ന ലോറി, ടാക്സി ഡ്രൈവർമാർ ഉൾപ്പടെയുള്ള സാധാരണക്കാരായ ആളുകൾക്ക് ഓൺലൈൻ ട്രാൻസാക്ഷൻ നടത്തുന്നത് എങ്ങനെ എന്നറിയാത്തതാണു പ്രധാന കാരണം.

ടോൾ ബൂത്തുകളിൽ ഫാസ്ടാഗ്‌ കാർഡ് സ്കാൻ ആകുന്നതിലുള്ള താമസവും പ്രശ്നമാകുന്ന സാഹചര്യവുമുണ്ട്. ടാഗ് ഒട്ടിച്ചിരിക്കുന്നതിലെ അപകാതയൊ കാർഡിന്റെ ചിപ്പിന്റെ തകരാറൊ ഇതിനു കാരണമാകുന്നുണ്ട്. കാർഡ് റീചാർജ് ചെയ്യുന്നതിനുള്ള അജ്ഞതയും വേണ്ടത്ര സൗകര്യം ഒരുക്കാത്തതും മൂലം ഫാസ്ടാഗ്‌ ഉള്ളവർക്ക് തന്നെ അത് ചാർജ് ചെയ്ത് ഉപയോഗപ്പെടുത്താൻ സാധിക്കാത്ത പ്രശ്നമുണ്ട്.

നിലവിൽ ടോൾ ബൂത്തുകളിൽ ഒരു കൗണ്ടർ മാത്രമാണ് ഫാസ്ടാഗ്‌  ഉപയോഗിച്ച് കടത്തി വിടുന്നത്. ബാക്കി കൗണ്ടറുകളിൽ പണം നേരിട്ടു വാങ്ങുകയാണ് ചെയ്യുന്നത്. ഇത് നാളെ മുതൽ ഒരു കൗണ്ടർ മാത്രം പണം വാങ്ങുകയും ബാക്കിയുള്ള കൗണ്ടറുകൾ ഫാസ്ടാഗ്‌ കൗണ്ടറുകളാക്കും എന്നുമാണ് പ്രഖ്യാപനം. എന്നാൽ, ഫാസ്ടാഗ്‌  സംവിധാനം എല്ലാവരിലേയ്ക്കും എത്തിച്ചേരാത്തതിനാൻ നാളെ മുതൽ ഇവിടങ്ങളിൽ തിരക്ക് കൂടുതൽ വർധിക്കുമെന്നാണ് കരുതുന്നത്. നിലവിൽ പാലിയേക്കര ടോളിൽ രണ്ടു കിലോമീറ്റർ വരെ നീളുന്ന ക്യൂ പ്രകടമാണ്. അരൂർ ടോളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഇത് തർക്കങ്ങൾക്കു വഴി വച്ചതോടെ പാലിയേക്കരയിൽ പൊലീസ് ഇടപെട്ട് ടോൾ പിരിക്കാതെ തന്നെ കടത്തി വിടുന്നതായിരുന്നു രാവിലെ കണ്ടത്. 

രാപകൽ ഭേദമില്ലാതെ ടോൾ പ്ലാസകളിൽ സംഘർഷം പതിവായിരിക്കുന്നതു പരിഗണിച്ച് അടിയന്തിര നടപടിയുണ്ടാകണമെന്ന ആവശ്യം ശക്തമാണ്. ഇതിനിടെ നിർബന്ധിത ഫാസ്ടാഗ്‌  സംവിധാനം ഒരാഴ്ചത്തേയ്ക്കു കൂടി നീട്ടിത്തരണം എന്നാവശ്യപ്പെട്ട് തൃശൂർ കലക്ടർ സംസ്ഥാന സർക്കാരിനു കത്തു നൽകിയിട്ടുണ്ട്. തദ്ദേശിയരായ ആളുകൾക്ക് ടോൾ പ്ലാസകളിൽ നൽകിവരുന്ന സൗജന്യം അവസാനിപ്പിച്ച് 265 രൂപയുടെ പ്രതിമാസ പാസ് എടുക്കണമെന്നാണ് നിർദേശം. എന്നാൽ ഇതിനെതിരെ ജനകീയ പ്രക്ഷോഭത്തിലേയ്ക്ക് നീങ്ങുമെന്നാണ് പൊതുപ്രവർത്തകർ അറിയിച്ചിട്ടുള്ളത്.

ഗതാഗതക്കുരുക്ക് രൂക്ഷമായയാൽ ഫാസ്ടാഗിനായി മാറ്റിവച്ചിരിക്കുന്ന ലൈനുകൾ കൂടി പണമടച്ചു യാത്ര ചെയ്യുന്നതിനു തുറന്നു കൊടുക്കാനാണ് മുകളിൽ നിന്ന് നിർദേശം ലഭിച്ചിരിക്കുന്നതെന്ന് നാഷണൽ ഹൈവേ അതോരിറ്റി ഓഫ് ഇന്ത്യ ഡപ്യൂട്ടി മാനേജർ അൻസിൽ ഹസൻ പറഞ്ഞു. സാധാരണക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യം പരമാവധി ഒഴിവാക്കുമെന്നും ടോൾ ബൂത്തുകളിൽ അറിയിച്ചിട്ടുണ്ട്. പെട്ടെന്ന് പുതിയ സംവിധാനത്തിലേയ്ക്ക് മാറാനുള്ള ആളുകളുടെ വൈമുഖ്യമാണ് പദ്ധതി നടപ്പാക്കുന്നതിന് തടസമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. 

Content Highlights: FASTag compulsory from tomorrow

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ