LIFESTYLE

ഫാഷന്‍ വസ്ത്രങ്ങളുടെ വിപുലമായ ശേഖരവുമായി എഫ് ബി ബി

08 Oct 2019

കൊച്ചി: ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ജനപ്രിയ ഫാഷന്‍ ലക്ഷ്യകേന്ദ്രമായ എഫ് ബി ബിയില്‍, ഉത്സവകാലം പ്രമാണിച്ച്, ഫാഷന്‍ വസ്ത്രങ്ങളുടെ വിപുലമായ ശേഖരം എത്തി. ഓരോ ഫാഷന്‍ പ്രേമിയുടേയും വണ്‍ സ്റ്റോപ്പ് സ്റ്റോര്‍ ആണ് എഫ് ബി ബി.

ആധുനിക ഗ്ലോബല്‍ ട്രെന്‍ഡ്‌സും ഇന്ത്യന്‍ സ്‌റ്റൈലും ഒത്തിണങ്ങിയ വസ്ത്രങ്ങള്‍ ഒരു മേല്‍പ്പുരയ്ക്കുള്ളില്‍ നിന്നുതന്നെ തെരഞ്ഞെടുക്കാന്‍ കഴിയും എന്നതാണ് എഫ് ബി ബിയുടെ പ്രത്യേകത. 

സ്ത്രീകളുടേയും കുട്ടികളുടേയും പുരുഷന്മാരുടേയും വിഭാഗങ്ങളില്‍ വൈവിധ്യമാര്‍ന്ന ശേഖരമാണുള്ളത്. കുര്‍ത്തീസ്, ഫെസ്റ്റീവ് ലെഗ് വെയര്‍, മിന്റ് ഹ്യൂസ് ശേഖരം എന്നിവ വനിതകളുടെ വിഭാഗത്തില്‍ കാണാം. 

ഡെനിം, ബാന്‍ഡ് പോളോസ്, ബാക് ഹ്യൂസ് എന്നിങ്ങനെ പുരുഷന്മാര്‍ക്ക് തെരഞ്ഞെടുക്കാവുന്ന ഇനങ്ങള്‍ നിരവധി ഉണ്ട്. കുട്ടികള്‍ക്കായി പാര്‍ട്ടി വെയറുകളും ജംപ് സ്യൂട്ടുകളും പിനാഫോറസും ഹുഡീസും ഉത്സവകാല വസ്ത്രങ്ങളുമുണ്ട്. 

ഉപഭോക്താക്കളുടെ അഭിരുചിയും താല്പര്യവും കണക്കിലെടുത്തതാണ് വസ്ത്രങ്ങളുടെ രൂപകല്പനയെന്ന് എഫ് ബി ബി സി ഒ ഒ രാജേഷ് സേഥ് പറഞ്ഞു. 2008-ല്‍ സ്ഥാപിതമായ എഫ് ബി ബി 380 സ്റ്റോറുകളും 86 സ്റ്റാന്‍ഡ്- എലോണ്‍ സ്‌റ്റോറുകളും ഉണ്ട്. 

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story