ECONOMY

കോവിഡിന്റെ രണ്ടാം വരവ്: എണ്ണ ഉല്‍പ്പാദക രാജ്യങ്ങള്‍ ആശങ്കയില്‍

Newage News

17 Oct 2020

പാരിസ്: കോവിഡില്‍ നിന്ന് ഒരു പരിധി വരെ പുറത്തുകടക്കുന്നുവെന്ന ആശ്വാസത്തിന് വിരാമമിട്ട് യൂറോപ്പിലും പശ്ചിമേഷ്യയിലും പകര്‍ച്ചവ്യാധി രണ്ടാമതും രൂക്ഷമാകുന്നതിന്റെ സൂചന ലഭിക്കുമ്പോള്‍ എണ്ണയുല്‍പ്പാദക രാജ്യങ്ങള്‍ കടുത്ത ആശങ്കയില്‍. ലോക്ക്ഡൗണില്‍ ഇളവുകള്‍ ലഭിച്ച് പൊതുഗതാഗതവും മറ്റും സാധാരണ നിലയിലേക്ക് പോകുന്നുവെന്ന സൂചനയുടെ പിന്‍ബലത്തില്‍ എണ്ണയുടെ ഉപഭോഗത്തിലും വിലയിലും നേരിയ ഉണര്‍വുണ്ടായിരുന്നു. എന്നാല്‍ ഫ്രാന്‍സ് ഇപ്പോള്‍ തന്നെ കര്‍ഫ്യു പ്രഖ്യാപിച്ചു കഴിഞ്ഞു. ബ്രിട്ടണ്‍ സാമൂഹിക അകലം ഉറപ്പാക്കാന്‍ പുതിയ നിബന്ധനങ്ങള്‍ കൊണ്ടുവരാനുള്ള ഒരുക്കത്തില്‍. ഇത് ഇനിയും എണ്ണ ഉപഭോഗത്തെ കാര്യമായി സ്വാധീനിക്കും.

കോവിഡിനെ തുടര്‍ന്ന് എണ്ണ ഉപഭോഗം കുത്തനെ ഇടിഞ്ഞതോടെ വിലയിലും വന്‍കുറവുണ്ടായി. ഇത് എണ്ണ ഉല്‍പ്പാദന രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതി ദയനീയമാക്കിയിരുന്നു. ലോകം വീണ്ടും അടച്ചുപൂട്ടലിലേക്ക് മടങ്ങിയാല്‍ ഈ രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥ കൂടുതല്‍ മോശമാകും.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ