CORPORATE

ശാലിനി വാരിയർ ഫെഡറൽ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ

Newage News

18 Jan 2020

കൊച്ചി: ഫെഡറൽ ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി ശാലിനി വാരിയരെ നിയമിച്ചു. നിയമനത്തിന് റിസർവ് ബാങ്ക് അംഗീകാരം നൽകി. നിലവിൽ ബാങ്കിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫിസറാണ്. റീട്ടെയ്ൽ ബാങ്കിങ്ങിന്റെ ബിസിനസ് ഹെഡ് എന്ന അധിക ചുമതലയും വഹിക്കുന്നു. ചാർട്ടേഡ് അക്കൗണ്ടന്റ് ആയ ശാലിനിക്ക് ബാങ്കിങ് രംഗത്ത് 25 വർഷത്തെ പ്രവർത്തന പരിചയമുണ്ട്. 1989ൽ സിഎ പരീക്ഷയിൽ രാജ്യത്ത് ഒന്നാം റാങ്ക് നേടി. സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കിൽ നിന്നാണ് ഫെഡറൽ ബാങ്കിൽ എത്തിയത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story