CORPORATE

ഫെഡറല്‍ ബാങ്കിന്റെ പ്രവര്‍ത്തന ലാഭം 40 ശതമാനം ഉയർന്നു

Newage News

17 Oct 2020

കൊച്ചി: ഈ വര്‍ഷം സെപ്റ്റംബര്‍ 30-ന് അവസാനിച്ച ത്രൈമാസത്തില്‍ ഫെഡറല്‍ ബാങ്ക് 1006.53 കോടി രൂപ പ്രവർത്തന ലാഭം നേടി. മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച്  40 ശതമാനം വര്‍ധനവാണിതു കാണിക്കുന്നത്. ഇക്കാലയളവില്‍ 307.62 കോടി രൂപയുടെ അറ്റാദായവും ബാങ്ക് കൈവരിച്ചിട്ടുണ്ട്.  സെപ്റ്റംബര്‍ 30-ന് അവസാനിച്ച അര്‍ധ വര്‍ഷത്തില്‍ 1938.91 കോടി രൂപയുടെ പ്രവര്‍ത്തന ലാഭവും 708.39 കോടി രൂപയുടെ അറ്റാദായവുമാണ് ബാങ്കിനുള്ളത്. ബാങ്കിന്റെ ചരിത്രത്തില്‍ ആദ്യമായി ആയിരം കോടി രൂപയ്ക്കു മുകളില്‍ പ്രവർത്തന ലാഭം കൈവരിച്ച് ഏറ്റവും ഉയര്‍ന്ന നേട്ടമുണ്ടാക്കിയിരിക്കുകയാണെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ഫെഡറല്‍ ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍ ചൂണ്ടിക്കാട്ടി. കുറഞ്ഞ നഷ്ടസാധ്യതയും ഉയര്‍ന്ന വരുമാനവുമുള്ള സ്വര്‍ണ പണയം പോലുള്ള മേഖലകളില്‍ വന്‍ നേട്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അറ്റ പലിശയുടെ കാര്യത്തിലും മികച്ച നേട്ടമുണ്ടാക്കാന്‍ ബാങ്കിനു സാധിച്ചു. ആഗോള തലത്തിലെ പ്രശ്‌നഭരിതമായ അന്തരീക്ഷത്തിലും കറണ്ട്-സേവിങ്‌സ് അക്കൗണ്ടുകളുടെ കാര്യത്തിലും ആസ്തികളുടെ ഗുണനിലവാരത്തിലും ശക്തമായ നിലയാണ് ബാങ്കിനുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബാലന്‍സ് ഷീറ്റ് ശക്തമാക്കിക്കൊണ്ട്  402 കോടി രൂപയുടെ ആസ്തി വകയിരുത്തല്‍ നടത്തിയതോടെ രണ്ടാം ത്രൈമാസത്തിലെ ആകെ വകയിരുത്തല്‍ 588 കോടി രൂപയിലെത്തിയെന്നും ശ്യാം ശ്രീനിവാസന്‍ ചൂണ്ടിക്കാട്ടി.

അറ്റ പലിശ 22.79 ശതമാനം വര്‍ധനവോടെ 1379.87 കോടി രൂപയിലെത്തി. സ്വര്‍ണ പണയത്തിന്റെ കാര്യത്തില്‍ 54.02 ശതമാനവും കറണ്ട്-സേവിങ്‌സ് അക്കൗണ്ടുകളുടെ മേഖലയില്‍ 33.68 ശതമാനവും വളര്‍ച്ചയാണ് കൈവരിച്ചിട്ടുള്ളത്. ആകെ വായ്പകള്‍ 6.45 ശതമാനം വര്‍ധിച്ച് 125208.57 കോടി രൂപയിലും  ആകെ നിക്ഷേപങ്ങള്‍ 12.33 ശതമാനവും വര്‍ധിച്ച് 156747.39 കോടി രൂപയിലും എത്തി.  പ്രവാസി നിക്ഷേപങ്ങളില്‍ 16.83 ശതമാനം വളര്‍ച്ചയാണുള്ളത്. ബാങ്കിന്റെ ആകെ ബിസിനസ് 9.48 ശതമാനം വളര്‍ച്ചയോടെ 279659.39 കോടി രൂപയിലെത്തി.

ബാങ്കിന്റെ ആകെ നിഷ്‌ക്രിയ ആസ്തികള്‍ 2.84 ശതമാനമെന്ന നിലയില്‍ 3552.19 കോടി രൂപയും അറ്റ നിഷ്‌ക്രിയ ആസ്തികള്‍ 0.99 ശതമാനമെന്ന നിലയില്‍ 1218.14 കോടി രൂപയുമാണെന്ന് സെപ്റ്റംബര്‍ 30-ന് അവസാനിച്ച ത്രൈമാസത്തേക്കുള്ള ഓഡിറ്റു ചെയ്യാത്ത സാമ്പത്തിക ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ബാങ്കിന്റെ മൂലധന പര്യാപ്തതാ അനുപാതം ബേസില്‍ 3 മാര്‍ഗനിര്‍ദേശങ്ങള്‍ അുസരിച്ച് 14.64 ശതമാനമാണെന്നും ത്രൈമാസത്തിന്റെ അവസാനത്തിലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story