Newage News
23 Jan 2021
കൊച്ചി: ഫെഡറൽ ബാങ്കിന്റെ 2020 ഡിസംബർ 31-ന് അവസാനിച്ച പാദത്തിലെ ഓഡിറ്റ് ചെയ്യാത്ത സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചു. ഫലങ്ങളിലെ പ്രധാനപ്പെട്ട വിവരങ്ങൾ ഇനിപ്പറയുന്നവയാണ്:
പ്രവർത്തന ലാഭത്തിൽ 29.45% വർദ്ധനവ്
ഇതുവരെ ഉള്ളതിലും ഏറ്റവും വലിയ അറ്റ പലിശ വരുമാനം @1497 കോടി രൂപ, 24.42 % വർദ്ധനവ്
NRE നിക്ഷേപത്തിൽ 16.64% വർദ്ധനവ്
ഗോൾഡ് ലോണിൽ 67.26% വർദ്ധനവ്
CASA 22.55% വാർഷിക വളർച്ച നേടി, CASA അനുപാതം 34.48%ത്തിലേക്ക് വർദ്ധിച്ചു
റീട്ടെയിൽ അഡ്വാൻസുകളിൽ 15.58% വർദ്ധനവ്
കാർഷിക അഡ്വാൻസുകളിൽ 23.84% വർദ്ധനവ്
ബിസിനസ് ബാങ്കിംഗ് അഡ്വാൻസുകളിൽ 12.54% വർദ്ധനവ്
ബാഹ്യമായ പ്രതികൂലാവസ്ഥയിലും ബാങ്കിന്റെ പ്രവർത്തനതാളം ശക്തമായി തന്നെ നിലനിന്നു. ബാലൻസ് ഷീറ്റ് കൂടുതൽ ശക്തമാക്കാൻ ഇത് ബാങ്കിനെ സഹായിച്ചു. വെല്ലുവിളികൾ നിറഞ്ഞ പ്രവർത്തനാന്തരീക്ഷം പരിഗണിക്കുമ്പോൾ നെറ്റ് ഇന്ററസ്റ്റ് മാർജിനിൽ നേടിയിരിക്കുന്ന വളർച്ച പ്രചോദനാത്മകമാണ്. ഗോൾഡ് ലോൺ ശക്തമായി തന്നെ വളർന്നു കൊണ്ടിരിക്കുന്നു. പ്രതികൂല സാഹചര്യങ്ങൾ ഉണ്ടായാൽ അതിനെ നേരിടുന്നതിനായി പ്രൊവിഷനുകൾ ഗണ്യമായി വർദ്ധിപ്പിച്ചിട്ടുണ്ട്. ബാഹ്യമായ പ്രതികൂലാവസ്ഥയിലും അസറ്റ് ക്വാളിറ്റി പ്രശ്നങ്ങൾ പരിധിയിൽ തന്നെ നിർത്താനായി. ഈ ക്വാർട്ടറിൽ പ്രധാനപ്പെട്ട രണ്ട് നാഴികക്കല്ലുകൾ മറികടക്കാൻ ബാങ്കിനായി. ഒരു മാസത്തിൽ 1000 കോടി രൂപയുടെ ഡെബിറ്റ് കാർഡ് ചെലവാക്കലുകൾ, ഒരു കലണ്ടർ വർഷത്തിൽ 1 ട്രില്യൺ പേഴ്സണൽ ഇൻവാർഡ് റെമിറ്റൻസ് എന്നിവയാണവ. ഡെബിറ്റ് കാർഡ് ചെലവാക്കലുകളിൽ ടോപ് 5 ബാങ്ക് എന്ന എലീറ്റ് ലീഗിൽ എത്താൻ ബാങ്കിനായി" - ഫെഡറൽ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസൻ പറഞ്ഞു.
Q3FY20 Vs Q3FY21
കാർഷിക അഡ്വാൻസുകൾ 23.84% വർദ്ധിച്ച് 15661 കോടി രൂപയിലെത്തി
റീട്ടെയിൽ അഡ്വാൻസുകൾ 15.58% വർദ്ധിച്ച് 42247 കോടി രൂപയിലെത്തി
ബിസിനസ് ബാങ്കിംഗ് അഡ്വാൻസുകൾ 12.54% വർദ്ധിച്ച് 11652 കോടി രൂപയിലെത്തി
CASA 22.55% വർദ്ധിച്ച് 55740 കോടി രൂപയിലെത്തി
NRE നിക്ഷേപം 16.64% വർദ്ധിച്ച് 62505 കോടി രൂപയിലെത്തി
ബാങ്കിന്റെ നെറ്റ് വർത്ത് 15645 കോടി രൂപയായി
ഒരു ഷെയറിന്റെ ബുക്ക് വാല്യു 71.33 രൂപയിൽ നിന്ന് 78.39 രൂപയായി