ECONOMY

മാലദ്വീപിലേക്കു കൊച്ചിയിൽ നിന്നു യാത്രാ – ചരക്കു ഗതാഗത സർവീസ്; ടൂറിസം രംഗത്തു കേരളത്തിനു നേട്ടമാകുമെന്നു പ്രതീക്ഷ

12 Jun 2019

ന്യൂഏജ് ന്യൂസ്, കൊച്ചി ∙ മാലദ്വീപിന്റെ തലസ്ഥാനമായ മാലെയിലേക്കു കൊച്ചിയിൽ നിന്നു യാത്രാ – ചരക്കു ഗതാഗത സർവീസ് ആരംഭിക്കാനുള്ള നീക്കം ടൂറിസം രംഗത്തു കേരളത്തിനു നേട്ടമാകുമെന്നു പ്രതീക്ഷ. കേരളത്തിൽ നിന്നുള്ള കയറ്റുമതി, ഇറക്കുമതി വ്യവസായി സമൂഹത്തിനും കൊച്ചി – മാലെ പാസഞ്ചർ – കാർഗോ ഫെറി സർവീസ് പുതുവഴി തുറക്കും.8 വർഷമായി ആലോചനക്കുരുക്കിലായിരുന്ന പദ്ധതിക്കാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാലദ്വീപ് സന്ദർശനത്തോടെ പുതുജീവൻ വച്ചത്.

2011 ൽ നടന്ന സാർക് സമ്മേളനത്തെ തുടർന്നാണ് ഇന്ത്യയെയും മാലദ്വീപിനെയും ബന്ധിപ്പിച്ചു ഫെറി സർവീസെന്ന ആശയം മുളച്ചത്. മാലദ്വീപ് പോർട് അതോറിറ്റി പ്രതിനിധി സംഘം അതേ വർഷം കൊച്ചി തുറമുഖം സന്ദർശിക്കുകയും ചെയ്തിരുന്നു. എന്നാൽ, മാലദ്വീപിലെ സാങ്കേതിക അസൗകര്യങ്ങളിൽപ്പെട്ടു പദ്ധതി വൈകുകയായിരുന്നു. 300 യാത്രക്കാരെയും 500 ടൺ ചരക്കും ഉൾക്കൊള്ളാൻ കഴിയുന്ന ഫെറി സർവീസാണു  വിഭാവനം ചെയ്തിരുന്നത്.

അതേസമയം, പദ്ധതി സംബന്ധിച്ചു ധാരണയായെങ്കിലും കൂടുതൽ വിശദാംശങ്ങൾ എത്തിയിട്ടില്ല. ഫെറി സർവീസിനു കൊച്ചി തുറമുഖത്തു സൗകര്യങ്ങളുണ്ട്; ബെർത്തുകൾ ഉൾപ്പെടെ. യാത്രാ സർവീസ് മാത്രമായി നടത്തുന്നതു സാമ്പത്തിക നേട്ടത്തിനു സഹായിക്കില്ലെന്ന വിലയിരുത്തലിലാണു യാത്രയും ചരക്കു ഗതാഗതവും ഒന്നിപ്പിച്ചുള്ള സർവീസ് എന്ന ആശയം. കൊച്ചിയിൽ നിന്നു മാലദ്വീപിലേക്ക് ഒരു ദിവസമാണു യാത്രയ്ക്കു വേണ്ടത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ