LAUNCHPAD

ഫെഡറല്‍ ബാങ്കിനൊപ്പം നിയോബാങ്ക് സേവനവുമായി ഫൈ

Newage News

26 Apr 2021

കൊച്ചി: ഫെഡറല്‍ ബാങ്കുമായി ചേര്‍ന്ന് ഇന്‍സ്റ്റന്‍റ് സേവിംഗ്‌സ് അക്കൗണ്ട് ഉള്‍പ്പെടെയുള്ള നിയോബാങ്ക് സേവനം ഫൈ അവതരിപ്പിച്ചു. മൂന്ന് മിനിറ്റകം ഡെബിറ്റ് കാര്‍ഡ് ഉള്‍പ്പെടുന്ന സേവിംഗ്സ് അക്കൗണ്ട് തുറക്കാനുള്ള സംവിധാനമാണ് മാസവരുമാനക്കാരായ യുവാക്കള്‍ക്കായി ഫെഡറല്‍ ബാങ്കിന്‍റെ സഹായത്തോടെ ഫൈ ഒരുക്കിയിട്ടുള്ളത്.

ശമ്പളക്കാരായ യുവാക്കള്‍ക്ക് പണം ബുദ്ധിപൂര്‍വം കൈകാര്യം ചെയ്യാനും ചെലവഴിക്കാനും നിക്ഷേപിക്കാനും സഹായം നല്‍കുന്ന ഫിന്‍ടെക് സംരംഭമാണ് ബംഗളൂരു ആസ്ഥാനമായ ഫൈ. മുന്‍ ഗൂഗിള്‍ ജീവനക്കാരും ജിപേ വികസിപ്പിക്കുന്നതില്‍ പങ്കാളികളുമായ സുജിത് നാരായണന്‍, സുമിത് ഗ്വലാനി എന്നിവരും ചേര്‍ന്ന് 2019ലാണ് ഫൈ ആരംഭിച്ചത്. ബാങ്കുകളുമായി പങ്കാളിത്തമുള്ള സുരക്ഷിതമായ ഡിജിറ്റല്‍ ബാങ്കിംഗ് പ്ലാറ്റ്‌ഫോമാണ് ഫൈ ആപ്പ്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story