LAUNCHPAD

സാംസങ് E.D.G.E. ക്യാമ്പസ് പ്രോഗ്രാമിന്‍റെ അഞ്ചാം എഡിഷന് തുടക്കമായി

Newage News

23 Sep 2020

ബെംഗളൂരു: ഇന്ത്യയുടെ ഏറ്റവും വിശ്വസ്‍തമായ കൺസ്യൂമർ ഇലക്‌ട്രോണിക്‌സ് ആന്‍റ് സ്‍മാർട്ട്‍ഫോൺ ബ്രാൻഡായ സാംസങ് അതിന്‍റെ അഖിലേന്ത്യാ ക്യാമ്പസ് പ്രോഗ്രാമായ സാംസങ് E.D.G.E.ന്‍റെ അഞ്ചാം എഡിഷന് സമാരംഭം കുറിച്ചു. രാജ്യത്തെ സമുന്നത കോളേജുകളിൽ നിന്നുള്ള സമർത്ഥരായ പ്രതിഭകൾ റിയൽ-ലൈഫ് പ്രോബ്ലം സ്റ്റേറ്റ്‍മെന്‍റുകളിൽ വർക്ക് ചെയ്യും, സാംസങ്ങിന്‍റെ നേതൃനിരയിൽ ഉള്ള പ്രമുഖരുമായി സമ്പർക്കം പുലർത്തും, കൈയ്യിലുള്ള പ്രശ്നത്തിന് പ്രത്യേകമായ പ്രതിവിധികൾ ലഭ്യമാക്കുകയും ചെയ്യും.

ടോപ് ബി-സ്കൂളുകൾ, എഞ്ചിനിയറിംഗ് കോളേജുകൾ, ഡിസൈൻ സ്കൂളുകൾ ഉൾപ്പെടെ 20 ക്യാമ്പസുകളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് വെർച്വൽ പോർമാറ്റിലുള്ള ഈ വർഷത്തെ പ്രോഗ്രാമിൽ  പങ്കെടുക്കുക.

പ്രോഗ്രാമിൽ മൂന്ന് റൌണ്ടുകളാണ് ഉണ്ടായിരിക്കുക. ആദ്യത്തെ റൌണ്ട് ആശയരൂപീകരണം സംബന്ധിച്ചാണ്, ടീം അംഗങ്ങൾ ഒന്നിച്ച്, ഒരു എക്‌സിക്യുട്ടീവ് കേസ് സമ്മറി അവതരിപ്പിക്കും. ക്യാമ്പസ് റൌണ്ടിൽ ഷോർട്ട്‍ലിസ്റ്റ് ചെയ്ത ടോപ്പ് ടീമുകൾ ഒരു കേസ് സ്റ്റഡിയിൽ വർക്ക് ചെയ്യും, അവരുടെ വിശദമായ സൊല്യൂഷനുകൾ റീജണൽ റൌണ്ടിൽ സമർപ്പിച്ച്, അവതരിപ്പിക്കും. റീജണൽ റൌണ്ടിന്‍റെ അവസാനം, ടോപ്പ് 8-10 ടീമുകളെ സെലക്‌ട് ചെയ്ത്, അതാത് സൊല്യൂഷനുകളിൽ സാംസങ്

ലീഡർമാർ മാർഗ്ഗനിർദേശങ്ങൾ നൽകി അവരെ നയിക്കും. ഫിനാലെയിൽ, 8-10 ടീമുകൾ നാഷണൽ റൌണ്ടിൽ മത്സരിക്കും, അതിൽ ജേതാക്കളായ മൂന്ന് ടീമുകളെ തിരഞ്ഞെടുക്കും.

ഈ പ്രോഗ്രാമിനായി, വിദ്യാർത്ഥികൾക്ക് വിവിധ വർഷങ്ങളിലെ/ സ്‍പെഷ്യലൈസേഷനിലെ ക്യാമ്പസുകൾക്കുള്ളിൽ മൂന്ന് അംഗങ്ങളുടെ ടീം ഉണ്ടാക്കാം. ആശയരൂപീകരണ റൌണ്ടിൽ, ടീമുകൾക്ക് ഏറ്റവും ഇന്നൊവേറ്റീവായ സമീപനത്തിന്മേൽ റിസർച്ച്, അനാലിസിസ്, ബ്രെയിൻസ്റ്റോമിംഗ് ചെയ്ത് ആവിഷ്ക്കരിച്ച്, നിർദ്ദിഷ്ട സ്‍ട്രാറ്റജി സമഗ്രമായി നിർവ്വചിക്കുന്ന എക്സിക്യുട്ടീവ് സമ്മറി സമർപ്പിക്കാം. സാംസങ് ലീഡർമാരും മാനേജർമാരും അടങ്ങുന്ന ജൂറി അതനുസരിച്ച് റീജണൽ റൌണ്ടുകളിൽ ഇൻസ്റ്റിറ്റ്യൂട്ടിനെ പ്രതിനിധീകരിക്കുന്ന ക്യാമ്പസ് ടീമുകളെ ഷോർട്ട്‍ലിസ്റ്റ് ചെയ്യും.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story