ECONOMY

ബജറ്റ് പ്രഖ്യാപനം: കേരളത്തില് ഇലക്ട്രിക് വാഹനങ്ങള്ക്ക് 50 ശതമാനം നികുതി ഇളവ്

Newage News

15 Jan 2021

ലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേരളത്തില് ഇലക്ട്രിക് വാഹനങ്ങള്ക്ക് 50 ശതമാനം നികുതി ഇളവ് ഉറപ്പാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില് അറിയിച്ചു. ഇലക്ട്രിക് വാഹനങ്ങള്ക്ക് ആദ്യ അഞ്ച് വര്ഷത്തേക്കുള്ള നികുതിയിലാണ് 50 ശതമാനം ഇളവ് നല്കുന്നത്.

മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി പരമ്പരാഗത ഇന്ധനങ്ങളിലുള്ള വാഹനങ്ങള് കുറയ്ക്കുന്നതിനായാണ് സംസ്ഥാനം ഇലക്ട്രിക് വാഹനങ്ങള്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്. കേരളത്തിന് പുറമെ, മറ്റ് സംസ്ഥാനങ്ങളും ഇലക്ട്രിക് വാഹനങ്ങള്ക്ക് നികുതി ഇളവും വിലയില് സബ്സിഡിയും ഒരുക്കുന്നുണ്ട്.

2025-ഓടെ നിരത്തില് 10 ലക്ഷം ഇലക്ട്രിക് വാഹനങ്ങള് എത്തിക്കുകയെന്നതാണ് കേന്ദ്ര സര്ക്കാരിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ഇത്തരം വാഹനങ്ങള്ക്ക് നികുതി ഇളവ് പ്രഖ്യാപിക്കുന്നതിനൊപ്പം കേന്ദ്ര സര്ക്കാരിന്റെ സബ്സിഡിയും മുമ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങള്ക്ക് വില അനുസരിച്ച് 1.5 ലക്ഷം രൂപ വരെ ഡല്ഹി സര്ക്കാരും സബ്സിഡി പ്രഖ്യാപിച്ചിരുന്നു.

വൈദ്യുത വാഹനങ്ങള്ക്ക് മുന്ന് വര്ഷത്തെ നികുതി ഇളവ് നല്കണമെന്ന നിര്ദേശം കഴിഞ്ഞ വര്ഷം മന്ത്രിസഭ അംഗീകരിച്ചിരുന്നു. നികുതി ഇളവ് ഒരുക്കുന്നതിനൊപ്പം ഈ വാഹനങ്ങള്ക്കുള്ള അടിസ്ഥാന സൗകര്യമായ ചാര്ജിങ്ങ് സ്റ്റേഷനുകളും സംസ്ഥാന വ്യാപകമായി സ്ഥാപിക്കുമെന്ന് മുമ്പ് സര്ക്കാര് പ്രഖ്യാപിച്ചിരുന്നു.

ഇലക്ട്രിക് വാഹനങ്ങള് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മോട്ടോര് വാഹനവകുപ്പ് ഉള്പ്പെടെയുള്ളവയിലേക്ക് ഇലക്ട്രിക് വാഹനങ്ങള് എത്തിയിരുന്നു. ഇത്തരം വാഹനങ്ങള്ക്ക് ചാര്ജിങ്ങ് ഒരുക്കുന്നതിനായി കെ.എസ്.ഇ.ബിയുടെ ചാര്ജിങ്ങ് സ്റ്റേഷനുകള് സംസ്ഥാനത്തുടനീളം സ്ഥാപിക്കുമെന്നും മുമ്പ് ബന്ധപ്പെട്ട വകുപ്പുകള് ഉറപ്പുനല്കിയിരുന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ