FINANCE

ഭവന വായ്പയിൽ ജപ്തി നടപടികളുമായി ധനകാര്യ സ്ഥാപനങ്ങൾ; നീക്കം മൊറൊട്ടോറിയം സംബന്ധിച്ച സുപ്രീംകോടതിയുടെ അന്തിമവിധിക്ക് കാത്തുനിൽക്കാതെ

Newage News

14 Sep 2020

തൃശ്ശൂർ: മൊറട്ടോറിയം പ്രഖ്യാപിക്കുന്നതിനു മുൻപ് ജപ്തിക്ക് കോടതിയുടെ അനുമതി ലഭിച്ച ഭവനവായ്പകളിൽ ധനകാര്യസ്ഥാപനങ്ങൾ സർഫാസി നിയമപ്രകാരം നടപടികളുമായി മുന്നോട്ട്. മൊറൊട്ടോറിയം സംബന്ധിച്ച സുപ്രീംകോടതിയുടെ അന്തിമവിധിക്ക് കാത്തുനിൽക്കാതെയാണ് സ്ഥാപനങ്ങൾ നടപടി തുടങ്ങിയിരിക്കുന്നത്.

ജപ്തിക്ക് കോടതി അനുമതി ലഭിച്ച വായ്പകളിൽ കുടിശ്ശികത്തുക മുഴുവനായി അടയ്ക്കാതെ വായ്പ പുനഃക്രമീകരണത്തിനടക്കം അവസരം നൽകാനാവില്ലെന്നാണ് ചില സ്ഥാപനങ്ങളുടെ നിലപാട്. എന്നാൽ കോവിഡ് പ്രതിസന്ധിയിൽ വരുമാനം നഷ്ടമായ കുടിശ്ശികക്കാരിൽ പലർക്കും ഈ നിലപാട് വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

മൊറൊട്ടോറിയത്തിൽ സ്വീകരിക്കേണ്ട തുടർനിലപാട് സംബന്ധിച്ച വിഷയം കോടതിയുടെയും സർക്കാരിന്റെയും പരിഗണനയിലാണ്. തിരിച്ചടവ് മുടങ്ങിയ വായ്പകളിൽ റിക്കവറി നടപടികൾ തുടങ്ങുന്നതിന് അനുമതി ആവശ്യപ്പെട്ടുള്ള ബാങ്കുകളുടെ അപേക്ഷകളിൽ സുപ്രീംകോടതി വിധി വരുന്നതുവരെ കാത്തിരിക്കാനാണ് െഹെക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

സുപ്രീം കോടതി വിധി വരുന്നതുവരെ ജപ്തിക്ക് അനുമതി ലഭിച്ച വായ്പകളിലും റിക്കവറി നടപടികൾ നിർത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്കിങ് ഇതര ധനകാര്യസ്ഥാപനങ്ങളിൽ നിന്ന് ഭവനവായ്പയെടുത്ത് ജപ്തിനോട്ടീസ് ലഭിച്ച ഇടപാടുകാർ കേന്ദ്രധനമന്ത്രി നിർമല സീതാരാമന് നിവേദനം നൽകി. ഇക്കാര്യത്തിൽ അടിയന്തരമായി കോടതിയും സർക്കാരും അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ തങ്ങൾക്ക് കിടപ്പാടം നഷ്ടപ്പെടുമെന്നതാണ് അവസ്ഥയെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story