STARTUP

സംസ്ഥാനത്തെ ആദ്യ സ്വകാര്യ വ്യവസായ പാർക്ക് ഉദ്ഘാടനത്തിന് ഒരുങ്ങുന്നു; കൂത്താട്ടുകുളത്ത് തയ്യാറാകുന്നത് 13 ഏക്കറിൽ 2 ലക്ഷം ചതുരശ്രഅടി വിസ്തീർണമുള്ള പാർക്ക്

Newage News

11 Feb 2020

സ്വകാര്യമേഖലയിൽ സംസ്ഥാനത്തെ ആദ്യ വ്യവസായ പാർക്ക് കൂത്താട്ടുകുളത്ത് ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. പാലാ റോഡിൽ മംഗലത്തുതാഴത്ത് 13 ഏക്കർ വരുന്ന സിറിയൻ പാർക്കിലെ 2 ലക്ഷം ചതുരശ്രഅടി മന്ദിരത്തിലാണ് വ്യവസായ പാർക്ക്. 80 വ്യവസായ സംരംഭങ്ങൾക്ക് ഇടം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.  2014 മുതൽ കാർഷിക ഭക്ഷ്യ സംസ്‌കരണ ചെറുകിട വ്യവസായമേഖലയിൽ സംരംഭകത്വ വികസന പ്രവർത്തനങ്ങൾ നടത്തുന്ന അഗ്രോപാർക്കാണ് വ്യവസായ പാർക്കിന്റെ പ്രമോട്ടേഴ്‌സ്. 800 മുതൽ 1200 സ്ക്വയർഫീറ്റ് വരെയുള്ള മോഡ്യുളുകളാണ് വ്യവസായങ്ങൾക്കായി ഒരുക്കിയിട്ടുള്ളത്. ആവശ്യമെങ്കിൽ കൂടുതൽ വിശാലമായ ഇടങ്ങളും ലഭ്യമാക്കുമെന്ന് സിഇഒ ഡോ. ബൈജു നെടുംകേരി പറഞ്ഞു. 

സൗകര്യങ്ങൾ:

∙ വൈദ്യുതിക്ക് 500 കെവിഎ ട്രാൻസ്ഫോമറും ഹൈടെൻഷൻ ലൈനും ഉള്ളതിനാൽ ആവശ്യത്തിന് കണക്ടഡ് ലോഡ്.

∙ വ്യവസായ താരിഫിൽ സബ്സിഡി നിരക്കിൽ വൈദ്യുതി, 24 മണിക്കൂറിനുള്ളിൽ കണക്ഷൻ. 

∙ നവസംരംഭകർക്കായി ലൈസൻസിങ്, ബാങ്ക് വായ്പ എന്നിവയിൽ ഹെൽപ്ഡെസ്‌ക്ക്, ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ലൈസൻസ് നേടാൻ സഹായിക്കുന്ന വിദഗ്ധ മാർഗനിർദേശക സംഘം.

∙ ഭക്ഷ്യസംസ്‌കരണ വ്യവസായങ്ങൾക്കായി പ്രത്യേക സോൺ, ഫുഡ് ടെക്നോളജിസ്റ്റുകളുടെ സേവനം, മാലിന്യ സംസ്കരണത്തിന് സംവിധാനം.

∙ ചെറുകിട വ്യവസായരംഗത്തെ നിർമാണ യൂണിറ്റുകൾക്ക് കൂടുതൽ പ്രാധാന്യം. 50ലേറെ ചെറുകിട നിർമാണ യൂണിറ്റുകൾ പ്രവർത്തിപ്പിക്കുന്നതിന് ഒരു ലക്ഷം ചതുരശ്രഅടിയിൽ മൈക്രോസ്‌മോൾ മാനുഫാക്ചറിങ് സോൺ.

∙ കയറ്റുമതിക്കായുള്ള പാക്കേജിങ്, റീപാക്കിങ് വ്യവസായങ്ങൾക്കായി പായ്‌ക്കേജിങ് സോൺ. ബാച്ച് കോഡിങ് പോലുള്ളവയ്ക്ക് പൊതുവായി യന്ത്രങ്ങൾ.

∙ ചെറുകിട വസ്ത്ര നിർമാണത്തിനായി പ്രത്യേക മേഖല.

∙ മൂല്യവർധിത കാർഷിക ഉൽപന്ന വ്യവസായത്തിന് സാധ്യതകളേറെ. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നിന്ന് കാർഷിക ഉൽപന്നങ്ങൾ ശേഖരിച്ച് സംസ്‌കരിക്കാൻ സൗകര്യം.

∙ സാങ്കേതികവിദ്യ, ക്വാളിറ്റി പാക്കിങ്, സംസ്കരണ, ഭക്ഷ്യസുരക്ഷാ വിഷയങ്ങളിൽ തുടർച്ചയായി പരിശീലന പരിപാടികൾ.

∙ ജീവനക്കാരെ കണ്ടെത്താൻ പ്രാദേശിക തൊഴിലാളികളുടെയും പ്രഫഷനലുകളുടെയും വിവരങ്ങൾ ഉൾപ്പെടുത്തി ഡയറക്ടറി തയാറാക്കും. കൂടാതെ ജോബ് ഫെയറും റിക്രൂട്ടിങ് മേളകളും. 

∙ തൊഴിലാളികൾക്കായി 450 പേർക്ക് താമസിക്കാവുന്ന ഹോസ്റ്റലും ഭക്ഷണത്തിന് കന്റീനും. സ്ത്രീകൾക്കും പുരുഷൻമാർക്കും വെവ്വേറെ ഹോസ്റ്റലുകൾ. 

∙ മികച്ച ഗതാഗത സൗകര്യങ്ങൾ: സംസ്ഥാനപാതയിലേക്ക് നേരിട്ട് പ്രവേശനം, കൊച്ചിയിലേക്കും പാലക്കാട്, കോയമ്പത്തൂർ, തിരുവനന്തപുരം മേഖലകളിലേക്കും സുഗമവാഹന ഗതാഗതവും ചരക്ക് നീക്കവും. പാർക്കിനുള്ളിലും കണ്ടെയ്നർ വാഹനങ്ങൾക്ക് കടന്നു വരാൻ കഴിയുന്ന റോഡ്, വിശാല പാർക്കിങ്. 

∙ നിർദിഷ്ട ചെന്നൈ– കോയമ്പത്തൂർ– പാലക്കാട്– കൊച്ചി വ്യവസായ ഇടനാഴി ഫലപ്രാപ്തിയിലെത്തുമ്പോൾ സാറ്റലൈറ്റ് പാർക്ക് എന്ന നിലയിൽ ഇതിന് പ്രസക്തിയേറുമെന്ന് പ്രതീക്ഷ.

∙ ജില്ലയിൽ തന്നെ തുറമുഖവും രാജ്യാന്തര വിമാനത്താവളവും റെയിൽവേസ്റ്റേഷനുകളും .

പ്രതീക്ഷിക്കുന്നത്

∙ പുതുതായി 1000 തൊഴിലവസരങ്ങൾ

∙ 2000 പേർക്ക് പരോക്ഷമായി തൊഴിൽ

∙ വൈദഗ്ധ്യം കുറഞ്ഞ തൊഴിലാളികൾക്ക്  കൂടുതൽ അവസരങ്ങൾ

∙ പ്രതിവർഷം 500 കോടിയുടെ സാമ്പത്തിക ഇടപാടുകൾ

∙ പ്രാദേശിക വികസനവും ബിസിനസ് വർധനയും.


പാർക്കിന്റെ  ഉദ്ഘാടനം 13ന്  രാവിലെ  11ന്. വിവരങ്ങൾക്ക്: 9495594199

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

വെഞ്ചര്‍ നിക്ഷേപത്തിന്റെ കഥയുമായി മറ്റൊരു മലയാളി സ്റ്റാർട്ടപ്പ് സംരംഭം കൂടി; ക്ലൗഡ് അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സര്‍വേസ്പാരോയില്‍ പ്രൈം വെഞ്ചര്‍ പാര്‍ട്‌ണേഴ്‌സിന്റെ 9.7 കോടി നിക്ഷേപം
യുവാക്കളെ ലക്ഷ്യമിട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി; സംരംഭം തുടങ്ങാനും തൊഴിലവസരം സൃഷ്ടിക്കാനും യുവാക്കള്‍ക്ക് നിരവധി വാഗ്ദാനങ്ങൾ, ബാങ്ക് വായ്പകള്‍ എളുപ്പത്തില്‍ ലഭ്യമാക്കുമെന്നും പ്രഖ്യാപനം