ECONOMY

കോർപ്പറേറ്റുകൾക്ക് നികുതി നിരക്ക് കുറച്ചത് തിരിച്ചടിയായി; രാജ്യത്തിന്‍റെ ധനക്കമ്മി കുതിച്ചുയരുന്നു; നിയന്ത്രണമില്ലാത്ത വർധനവിൽ സര്‍ക്കാരിന്‍റെ ബജറ്റ് ലക്ഷ്യം തെറ്റിയേക്കും

30 Nov 2019

ന്യൂഏജ് ന്യൂസ്, ദില്ലി: രാജ്യത്തിന്‍റെ ധനക്കമ്മി ഒക്ടോബര്‍ 31 വരെയുളള കണക്കുകള്‍ പ്രകാരം ബജറ്റ് ലക്ഷ്യത്തിന്‍റെ 102.4 ശതമാനത്തിലെത്തി. 2019- 20 സാമ്പത്തിക വര്‍ഷത്തിന്‍റെ ബജറ്റ് കമ്മി ഒക്ടോബര്‍ 31 ന് 7.2 ലക്ഷം കോടിയാണ്. ഇന്നലെ കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്സ് (സിജിഎ) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് വിവരങ്ങളുളളത്. 

ഒക്ടോബര്‍ 31 അനുസരിച്ച് സര്‍ക്കാരിന്‍റെ വരവും ചെലവും തമ്മിലുളള വ്യത്യാസം 7,20,445 കോടിയായി. മുന്‍ സാമ്പത്തിക വര്‍ഷം സമാനകാലയളവില്‍ ധനകമ്മി ലക്ഷ്യമിട്ടതിന്‍റെ 103.9 ശതമാനമായിരുന്നു. ഇതോടെ 2019- 20 ലെ ധനക്കമ്മി ജിഡിപിയുടെ 3.3 ശതമാനത്തില്‍ നിയന്ത്രിച്ച് നിര്‍ത്താന്‍ സര്‍ക്കാരിന് കഴിയില്ലെന്ന് ഉറപ്പായി. ഈ സാമ്പത്തിക വര്‍ഷത്തെ സര്‍ക്കാരിന്‍റെ ധനക്കമ്മി ലക്ഷ്യമാക്കി നിശ്ചയിച്ചിരുന്നത് 7.03 ലക്ഷം കോടിയായിരുന്നു.

സെപ്റ്റംബറിൽ കോർപ്പറേറ്റുകൾക്ക് നികുതി നിരക്ക് കുറയ്ക്കാൻ തീരുമാനിച്ച നടപടിയിലൂടെ വലിയ വരുമാന നഷ്ടമാണ് സര്‍ക്കാരിനുണ്ടായത്. വരുമാന സമാഹരണത്തിന് 1.45 ലക്ഷം കോടി രൂപയുടെ കുറവാണ് ഇതിലൂടെ ഉണ്ടായത്. ജിഡിപി വളർച്ച മന്ദഗതിയിലായ സാഹചര്യത്തിൽ നിക്ഷേപ ചക്രം ഉയർത്താനാണ് നികുതിയിളവ് ഉദ്ദേശിച്ചത്. എന്നാല്‍, രാജ്യത്തിന്‍റെ വളര്‍ച്ചാ നിരക്ക് ഉയര്‍ത്താന്‍ ഈ നടപടി ഗുണം ചെയ്തില്ല. സെപ്റ്റംബർ അവസാനിച്ച രണ്ടാം പാദത്തിൽ ജിഡിപി ആറ് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 4.5 ശതമാനമായി കുറഞ്ഞു. 

ഈ സാമ്പത്തിക വർഷത്തെ ജൂൺ അവസാനിച്ച ആദ്യ പാദത്തിൽ ആറ് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ അഞ്ച് ശതമാനമായിരുന്നു വളര്‍ച്ചാ നിരക്ക്. 



Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ
NEWS BREAKING: മരട് ഫ്ലാറ്റ് കേസിലെ കോടതി വിധിയിൽ ഗുരുതരമായ സാങ്കേതിക പിഴവുകൾ; തിരുത്തൽ ഹർജിയിൽ നിർണായകമാകുന്ന നിയമ പ്രശ്നങ്ങൾ ഏറെയെന്ന് വിദഗ്ധർ, സുപ്രീം കോടതിയെ മൂന്നംഗ സമിതി തെറ്റിദ്ധരിപ്പിച്ചു, ടെക്നിക്കൽ കമ്മിറ്റിയിൽ ഹർജിക്കാരുടെ പ്രതിനിധികളും, കരുക്കൾ നീക്കിയത് കേരള കോസ്റ്റൽ മാനേജ്മെന്റ് അതോറിറ്റി