FINANCE

മോത്തിലാൽ ഒസ്വാൾ നിർദേശിക്കുന്ന 5 പൊതുമേഖല ബാങ്ക് ഓഹരികൾ

Amala Savior

25 Nov 2021

വിപണികൾ ഒരു തിരുത്തലിൻ്റെ പാതയിലാണ്. മിക്ക ഓഹരികളിലും 10 മുതൽ 35 ശതമാനം വരെയുള്ള കറക്ഷൻ സംഭവിച്ചു കഴിഞ്ഞു. ദീർഘകാലാടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ ഇന്ത്യൻ വിപണികൾ അടിസ്ഥാനപരമായി തന്നെ ശക്തമായതിനാൽ, ഈ സമയത്ത് നല്ല ഓഹരികൾ കണ്ടെത്തി നിക്ഷേപിക്കുന്നത് മികച്ചൊരു വിപണി സമീപന രീതിയാണ്. ഇത്തരത്തിൽ മികച്ച പൊതുമേഖലാ ബാങ്കുകളുടെ ഓഹരികൾ വാങ്ങാമെന്ന നിർദേശവുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാൽ ഒസ്വാൾ. നിലവിൽ മാർക്കറ്റ് വില 46 രൂപ മുതൽ 500 രൂപ വരെയുള്ള 5 ബാങ്കുകളുടെ ഓഹരികളാണ് നിക്ഷേപത്തിനു പരിഗണിക്കാമെന്ന് ബ്രോക്കറേജ് സ്ഥാപനത്തിൻ്റെ പുതിയ റിസർച്ച് റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്നത്.

നിഷ്ക്രിയ ആസ്തികൾ (NPA) കുന്നുകൂടിയ 2018നെ അപേക്ഷിച്ച് ആസ്തികളിലെ ഗുണമേന്മയിൽ ഇന്ന് ഉണ്ടായിരിക്കുന്ന പുരോഗതിയാണ് പൊതുമേഖല ബാങ്കുകളെ ആകർഷമാക്കുന്നതിനുള്ള മുഖ്യഘടകം. 2018 കാലയളവിൽ 15 ശതമാനത്തോളം എന്ന തോതിലേക്ക് നിഷ്ക്രിയ ആസ്തികൾ പെരുകിയ നിലയിൽ നിന്നും 2021 സാമ്പത്തിക വർഷം ആയപ്പോഴേക്കും നിഷ്ക്രിയ ആസ്തികളുടെ തോത് 9.5 ശതമാനമായി കുറയ്ക്കാൻ കഴിഞ്ഞതാണ് പൊതുമേഖലാ ബാങ്കുകളെ ശ്രദ്ധേയമാക്കുന്നത്.

കൂടാതെ ഗവൺമെൻറ് ഉൽപാദന മേഖലയെ പ്രോത്സാഹിപ്പിക്കുന്ന നിലപാടുകൾ സ്വീകരിക്കുന്നതും വസ്തുക്കളിൽ ഉണ്ടാകുന്ന വിലവർധനവും ബാധ്യതയായേക്കാവുന്ന വലിയ കോർപ്പറേറ്റ് ലോണുകളിൽ നിന്നും മാറി നിൽക്കുന്നതുമൊക്കെ ബാങ്കുകളെ മികച്ച നിലയിൽ എത്താൻ സഹായിച്ചു. നിലവിലെ മികച്ച പ്രവർത്തനഫലം പൊതുമേഖലാ ബാങ്കുകളുടെ ഓഹരികൾ ആകർഷകമാക്കുന്നു. മ്യൂച്ചൽ ഫണ്ടുകളുടെ ഭാഗത്തുനിന്നും വൻ തോതിൽ പൊതുമേഖലാ ബാങ്കുകളുടെ ഓഹരികളിൽ നിക്ഷേപം നടക്കുന്നുണ്ട്.

മോത്തിലാൽ ഒസ്വാളിൻ്റെ പുതിയ റിപ്പോർട്ടിൽ ബാങ്കുകളുടെ വരുമാനത്തിൽ ഉണ്ടായിരിക്കുന്ന വർധനവും ചൂണ്ടിക്കാട്ടുന്നു. സാമ്പത്തികവർഷം 2017- 2021 കാലഘട്ടത്തിൽ ഉള്ളതിനേക്കാൾ നികുതി വിധേയ ലാഭത്തിൽ11 മടങ്ങിലധികം വർധന 2022 സാമ്പത്തികവർഷത്തിൽ ഉണ്ടായിട്ടുണ്ട്. കൂടാതെ, സാമ്പത്തിക വർഷം 2022 മുതൽ 2024 വരെയുള്ള കാലഘട്ടത്തിൽ വരുമാനത്തിൽ 25 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ കുറെ കാലങ്ങളായി ബാലൻസ്ഷീറ്റ് മികച്ച നിലയിൽ എത്തിക്കാൻ പൊതുമേഖല ബാങ്കുകൾ ശ്രമിച്ചതിൻ്റെ ഗുണഫലമാണ് ഇപ്പോൾ കാണുന്നത്.

മോത്തിലാൽ ഒസ്വാൾ വാങ്ങാൻ അടുത്ത 12 മാസക്കാലയളവ് കണക്കാക്കി നിർദ്ദേശിക്കുന്ന പൊതുമേഖലാ ബാങ്ക് ഓഹരികൾ ഇവയാണ്.

1. യൂണിയൻ ബാങ്ക് - നിലവിലെ മാർക്കറ്റ് വിലയായ 44 രൂപയിൽ നിന്നും 65 രൂപ ലക്ഷ്യമിട്ട് വാങ്ങാം

2. കാനറാ ബാങ്ക് - നിലവിലെ വിലയായ 212 രൂപയിൽ നിന്നും 270 ലക്ഷ്യമിട്ട് വാങ്ങാം.

3. എസ്ബിഐ- ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയുടെ ഓഹരികൾ നിലവിലെ മാർക്കറ്റ് വിലയായ 487 രൂപയിൽ നിന്നും 675 രൂപയുടെ ലക്ഷ്യമിട്ട് വാങ്ങാം.

4. ബാങ്ക് ഓഫ് ബറോഡ- മറ്റൊരു പ്രധാന പൊതുമേഖലാ ധനകാര്യ സ്ഥാപനമായ ബാങ്ക് ഓഫ് ബറോഡയുടെ ഓഹരികൾ നിലവിലെ വിലയിൽ (91) രൂപയിൽ നിന്നും 130 പ്രതീക്ഷിച്ചു വാങ്ങാം.

5. ഇന്ത്യൻ ബാങ്ക് - നിലവിലെ വിലയായ 144 രൂപയിൽ നിന്നും 250 ലക്ഷ്യമിട്ട് വാങ്ങാം.


ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story