AUTO

ഫ്ലെക്സ് ഫ്യുവൽ വാഹന നിർമാണ നടപടികൾ വേഗത്തിലാക്കാൻ കമ്പനികൾക്കു കേന്ദ്ര നിർദേശം

Manu

29 Dec 2021

ന്യൂഡൽഹി: പെട്രോളും ബയോ എഥനോളും വൈദ്യുതിയും മാറി മാറി ഉപയോഗിക്കാവുന്ന ഫ്ലെക്സ് ഫ്യുവൽ വാഹനങ്ങളും ഫ്ലെക്സ് ഫ്യുവൽ ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങളും നിർമിക്കാനുള്ള നടപടി ഊർജിതപ്പെടുത്താൻ കേന്ദ്രസർക്കാർ വാഹന നിർമാതാക്കളോട് ആവശ്യപ്പെട്ടു. രാജ്യത്തിന്റെ പെട്രോളിയം ഇറക്കുമതി കുറയ്ക്കാനും കർഷകർക്കു കൂടുതൽ നേട്ടമുണ്ടാക്കാനുമുദ്ദേശിച്ചാണു ബിഎസ്–6 നിലവാരത്തിലുള്ള ഇത്തരം വാഹനങ്ങൾ നിർമിക്കാൻ ആവശ്യപ്പെട്ടതെന്നു മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.

സമയബന്ധിതമായി 6 മാസത്തിനുള്ളിൽ വാഹനങ്ങളുടെ നിർമാണം ആരംഭിക്കാനാണു നിർദേശം. ബയോ എഥനോളിൽ ഓടിക്കാവുന്ന വാഹനങ്ങൾ വരുമ്പോൾ എഥനോൾ ഉൽപാദനം കൂടുകയും എഥനോൾ ലഭിക്കുന്നതു കരിമ്പിൽ നിന്നായതിനാൽ കരിമ്പു കർഷകർക്കു നേട്ടമുണ്ടാവുകയും ചെയ്യുമെന്നാണു കരുതുന്നത്. പെട്രോളിൽ ലയിപ്പിക്കുന്ന എഥനോൾ 2025 ആകുമ്പോഴേക്ക് 20% ആക്കാനുദ്ദേശിച്ച് എഥനോളിന്റെ വില വർധിപ്പിക്കാൻ കേന്ദ്രസർക്കാർ രണ്ടുമാസം മുൻപു തീരുമാനിച്ചിരുന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story