LAUNCHPAD

സിംഗപ്പൂർ എയർലൈൻസ് സർവീസുകൾ ഇന്ന് മുതൽ

Ajith Kumar

30 Nov 2021

നെടുമ്പാശേരി: കോവിഡ് പ്രതിസന്ധിയെ തുടർന്ന് നിർത്തിവച്ച സിംഗപ്പൂർ എയർലൈൻസിന്‍റെ സർവീസുകൾ ഇന്ന് പുനരാരംഭിക്കും. ചൊവ്വ, വ്യാഴം, ഞായർ ദിവസങ്ങളിൽ ആഴ്ചയിൽ മൂന്നു സർവീസുകളാണ് നടത്തുക. രാത്രി 10.15ന് സിംഗപ്പൂരിൽ നിന്നെത്തുന്ന വിമാനം 11.05ന് മടങ്ങും. ലോകത്തെ പ്രധാനപ്പെട്ട അന്താരാഷ്ട്ര ഹബുകളിൽ നിന്ന് നെടുമ്പാശേരിയിലേക്കുള്ള വിമാന സർവീസുകൾ പുനഃസ്ഥാപിക്കുന്നതിന് സിയാൽ ഡയറക്ടർ ബോർഡ് സജീവമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു.

20 മാസത്തെ നീണ്ട ഇടവേളയ്ക്കു ശേഷമാണ് സിംഗപ്പൂർ എയർലൈൻസ് സർവീസ് പുനരാരംഭിക്കുന്നത്. സിംഗപ്പൂരിൽ നിന്ന് എത്തുന്നവർ വിമാനത്താവളത്തിൽ ആർടിപിസിആർ പരിശോധന നടത്തണം. തുടർന്ന് എഴു ദിവസം ക്വാറന്‍റൈൻ നിർബന്ധമാണ്. എട്ടാം ദിവസം വീണ്ടും ആർടിപിസിആർ പരിശോധന നടത്തുകയും പോസിറ്റീവ് ആണെങ്കിൽ ക്വാറന്‍റൈൻ തുടരുകയും വേണം.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story