TECHNOLOGY

ഫ്ലിപ്കാർട്ട് മൊത്തവ്യാപാരത്തിലേക്ക്

Newage News

24 Jul 2020

ബെംഗളൂരു: യുഎസ് റീട്ടെയിൽ വ്യാപാരശൃംഖല വാൾമാർട്ടിന്റെ ഇന്ത്യയിലെ മൊത്ത വ്യാപാര ബിസിനസ് പൂർണമായും ഫ്ലിപ്കാർട്ട് ഏറ്റെടുത്തു. ‘ഫ്ലിപ്കാർട്ട് ഹോൾസെയിൽ’ എന്ന പേരിൽ കമ്പനി മൊത്തവ്യാപാരത്തിനുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോം അടുത്ത മാസം ആരംഭിക്കും.

വാൾമാർട്ടിന്റെ  ജീവനക്കാരടക്കം ഇനി ഫ്ലിപ്കാർട്ട് ഗ്രൂപ്പിന്റെ ഭാഗമായിരിക്കും. എന്നാൽ, വാൾമാർട്ടിന്റെ ‘ബെസ്റ്റ് പ്രൈസ്’ മൊത്ത വ്യാപാര സ്റ്റോറുകൾ അതേ പേരിൽ തുടരും. ഫ്ലിപ്കാർട്ട് സീനിയർ വൈസ് പ്രസിഡന്റ് ആദർശ് മേനോനാണ് മൊത്തവ്യാപാര ബിസിനസ് നയിക്കുക.

രാജ്യത്തെ മൊത്ത വ്യാപാരരംഗം 65000 കോടി ‍ഡോളർ വാർഷിക വിറ്റുവരവുള്ളതാണെന്നും അതിൽ 14000 കോടി ഡോളറാണു തുടക്കത്തിൽ കമ്പനി ലക്ഷ്യമിടുന്നതെന്നും ആദർശ് മേനോൻ പറ‍ഞ്ഞു. ഇ–കൊമേഴ്സ് രംഗത്ത് ഇന്ത്യൻ സ്റ്റാർട്ടപ് സംരംഭമായിത്തുടങ്ങിയ ഫ്ലിപ്കാർട്ട് ഇപ്പോൾ വാൾമാർട്ടിന്റെ ഉടമസ്ഥതയിലാണ്. 2018ൽ 1600 കോടി ഡോളർ മുടക്കി 77% ഓഹരി വാങ്ങിയ വാൾമാർട്ട് ഈയിടെ 120 കോടി ഡോളർ കൂടി നിക്ഷേപിച്ചു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ