LAUNCHPAD

ഒരു ലക്ഷത്തിലധികം കിരാനാ സ്റ്റോറുകളുമായി ഫ്‌ളിപ്കാര്‍ട്ട് വിതരണ ശ്യംഖല ശക്തിപ്പെടുത്തുന്നു

Newage News

10 Sep 2021

കൊച്ചി: ബിഗ് ബില്യണ്‍ ഡെയ്‌സിനു മുന്നോടിയായി ഫ്‌ളിപ്കാര്‍ട്ട്  'കിരാനാ വിതരണ പദ്ധതി' ശക്തിപ്പെടുത്തുന്നു. രാജ്യമെങ്ങുമുള്ള ഒരു ലക്ഷത്തിലധികം  പ്രാദേശിക പൊതുവ്യാപാര സ്ഥാപനങ്ങളെ വിതരണപങ്കാളികളാക്കുകയാണ് ഫ്‌ളിപ്കാര്‍ട്ട്  ലക്ഷ്യമിടുന്നത്. ഇടുവഴി ഈ സീസണില്‍ ദശലക്ഷകണക്കിന് ഓര്‍ഡറുകള്‍ വിതരണം ചെയ്യാന്‍ സാധിക്കും. എത്തിച്ചേരാന്‍ ബുദ്ധിമുട്ടുള്ള പിന്‍കോഡുകളിലും പട്ടണങ്ങളിലും എത്തിച്ചേരുകയും ഡിജിറ്റല്‍ വൈദഗ്ദ്ധ്യവര്‍ദ്ധനവിനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുകയും കിരാനാ പങ്കാളികള്‍ക്ക് അധികവരുമാനം ലഭ്യമാക്കുകയും ചെയ്യുന്നു. ഇ-കോമേഴ്‌സിലൂടെ സുരക്ഷിതവും സമയബന്ധിതവുമായ വിതരണം ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഇതു പ്രയോജനകരമായി തീരും.

ഫ്‌ളിപ്കാര്‍ട്ട് വാര്‍ഷിക പരിപാടിയായ ബിഗ് ബില്യണ്‍ ദിനങ്ങളുടെ (ബിബിഡി) സമയത്ത്, ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വേഗത്തിലുള്ളതും സൗകര്യപ്രദവുമായ വിതരണ അനുഭവം സമ്മാനിക്കുന്നതില്‍ കൂടുതല്‍ കിരാനകള്‍ നിര്‍ണായക പങ്കു വഹിക്കും. കിരാനാ പങ്കാളികളുടെ വരുമാനം വര്‍ദ്ധിപ്പിക്കാനും ഇതിടയാക്കുമെന്നു ഫ്‌ളിപ്കാര്‍ട് സപ്ലൈ ചെയിന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ഹേമന്ത് ബദ്രി പറഞ്ഞു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story