ECONOMY

'ബിഗ് ബില്ല്യണ്‍ ഡെയ്‌സി'ല്‍ ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ നല്‍കാനൊരുങ്ങി ഫ്ലിപ്കാർട്ട്

Newage News

17 Sep 2020

കൊച്ചി: വരുന്ന ഉത്സവ സീസണോട് അനുബന്ധിച്ച് നടത്തുന്ന ബിഗ് ബില്ല്യണ്‍ ഡെയ്‌സില്‍ ഫ്ലിപ്കാർട്ട് നേരിട്ട് 70000 പേര്‍ക്കും പരോക്ഷമായി ലക്ഷക്കണക്കിന് തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കും. ബിഗ് ബില്ല്യണ്‍ ഡേയ്‌സിന്റെ ഡെലിവറി എക്‌സിക്യൂട്ടീവുകള്‍, ഓര്‍ഡറുകള്‍ എടുക്കുന്നവര്‍, സംഭരണം, തരംതിരിക്കല്‍, പാക്കേജിങ്ങ്, വിഭവശേഷി, പരിശീലനം, വിതരണം എന്നീ മേഖലകളില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ ഉത്സവ സീസണില്‍ അധിക തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും. ഈ വര്‍ഷം 70000 പേരെയാണ് ഫ്ലിപ്കാർട്ട് വിതരണത്തിനായി ഉപയോഗിക്കുന്നത്, ഇതിന് പുറമെ വില്‍പ്പനക്കാരുടെ പ്രദേശങ്ങളിലും പരോക്ഷമായി തൊഴില്‍ സൃഷ്ടിക്കാന്‍ കാരണമാകും. ഡെലിവറിക്കായി 50000 കിരാനകളെ തെരഞ്ഞെടുത്തതും ഉത്സവകാലത്ത് ആയിരകണക്കിന് തൊഴിലവസരങ്ങള്‍ നല്‍കും. പുതിയ ജീവനക്കാര്‍ക്ക്  ഇകോമേഴ്‌സിന്റെ വൈവിധ്യങ്ങളെക്കുറിച്ച് പരിശീലനവും നല്‍കും

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെ, സാമ്പത്തികമേഖലയുടെ വളര്‍ച്ചാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ഫ്ലിപ്കാർട്ട് സീനിയര്‍ വൈസ് പ്രസിഡണ്ട് അമിതേഷ് ജാ പറഞ്ഞു. സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, ഉപഭോക്തൃ സേവനം, ഡെലിവറി, ഇന്‍സ്റ്റളേഷന്‍, സുരക്ഷ, സാനിറ്റൈസേഷന്‍ നടപടികള്‍ ഒപ്പം കൈകൊണ്ട് കൈകാര്യം ചെയ്യുന്ന ഉപകരണങ്ങള്‍, പിഓഎസ്് മെഷീനുകള്‍, സ്‌കാനറുകള്‍, വിവിധ മൊബൈല്‍ ആപ്ലിക്കേഷനുകള്‍, ഇആര്‍പി എന്നിവ ഉള്‍പ്പെടുന്ന ക്ലാസ് റൂം, ഡിജിറ്റല്‍ പരിശീലനം എന്നിവ ഫ്ലിപ്കാർട്ട് നല്‍കും. പരിശീലനത്തില്‍ പങ്കെടുക്കുന്ന തൊഴിലാളികള്‍ക്ക് അവരുടെ കഴിവുകളെ ഉണര്‍ത്താനും ഇന്ത്യയില്‍ അതിവേഗം വളരുന്ന ഇകൊമേഴ്‌സ് വ്യവസായത്തില്‍ കരിയര്‍ പുരോഗതിയും സാധ്യമാക്കും.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ