ECONOMY

പ്രളയ സെസ് ചുമത്താനുള്ള സർക്കാർ നീക്കത്തിന് വീണ്ടും കുരുക്ക്; സെസ് ചുമത്തിക്കൊണ്ടുള്ള ധനബില്ലിലെ വാചകങ്ങളിൽ വ്യക്തതയില്ല, നിയമസഭയിൽ ഭേദഗതി കൊണ്ടുവരും

12 Jun 2019

ന്യൂഏജ് ന്യൂസ്, തിരുവനന്തപുരം ∙ ജൂലൈ ഒന്നു മുതൽ പ്രളയ സെസ് ചുമത്താനുള്ള സർക്കാർ നീക്കത്തിന് വീണ്ടും കുരുക്ക്. 1% സെസ് ചുമത്തിക്കൊണ്ടുള്ള ധനബില്ലിലെ വാചകങ്ങളിൽ വ്യക്തതയില്ലാത്തതിനാൽ ജിഎസ്ടി റജിസ്ട്രേഷനുള്ളവർ ഉപഭോക്താവെന്ന നിലയിൽ ഉൽപന്നങ്ങൾ വാങ്ങിയാൽ സെസ് നൽകേണ്ടതില്ലെന്ന സാഹചര്യമാണ്.നിയമത്തിലെ 14-ാം വകുപ്പിൽ കടുന്നുകൂടിയ ഇൗ പിഴവ് തിരുത്താതെ സെസ് ഏർപ്പെടുത്താൻ കഴിയുകയുമില്ല. പിഴവ് ധനവകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. 28ന് ധനബിൽ നിയമസഭയിൽ വരുമ്പോൾ സബ്ജക്ട് കമ്മിറ്റിയുടെ നിർദേശമെന്ന നിലയിൽ ഭേദഗതി വരുത്താനാണ് ആലോചന.

വേണ്ടത്ര ഗൃഹപാഠമില്ലാതെ ഉദ്യോഗസ്ഥർ ബിൽ തയാറാക്കിയതിനാൽ ഇത് രണ്ടാം തവണയാണ് പിഴവ് കണ്ടെത്തുന്നത്. ജൂൺ 1 മുതൽ സെസ് ഏർപ്പെടുത്താൻ തീരുമാനിച്ചിരുന്നെങ്കിലും സെസിനു മേൽ നികുതി ചുമത്തപ്പെടുമെന്ന സാങ്കേതിക പ്രശ്നം കണ്ടെത്തിയതോടെ ജൂലൈ ഒന്നിലേക്കു നീട്ടുകയായിരുന്നു.ഉപഭോക്താവും വ്യാപാരിയും തമ്മിലെ ഇടപാടിലാണ് സെസ് ബാധകമാകേണ്ടത്. കടയിൽ നിന്നു ഉപഭോക്താവ് സാധനം വാങ്ങുമ്പോൾ വിലയുടെ 1% സെസ് ആയി നൽകണം. എന്നാൽ, കച്ചവട ആവശ്യത്തിനായി വ്യാപാരി ഡീലറിൽ നിന്നു സാധനം വാങ്ങുമ്പോൾ സെസ് നൽകേണ്ടതില്ല. ഇതു നടപ്പാക്കാനായി, ജിഎസ്ടി റജിസ്ട്രേഷനുള്ളവർ നടത്തുന്ന സപ്ലൈയ്ക്ക് സെസ് കിഴിവു നൽകുന്നുവെന്നാണ് ധനബില്ലിലെ വാചകം.

ഈ പഴുതുപയോഗിച്ച് ഒരു വ്യാപാരിക്ക് വേണമെങ്കിൽ തന്റെ സ്വകാര്യ ആവശ്യത്തിനായി സെസ് നൽകാതെ ഉൽപന്നം വാങ്ങാം. ജിഎസ്ടി റജിസ്ട്രേഷൻ നമ്പർ നൽകിയാൽ മതി. ബിസിനസ് ആവശ്യത്തിന് ഉൽപന്നങ്ങൾ വാങ്ങുമ്പോൾ ജിഎസ്ടി നമ്പർ ഉപയോഗിക്കാൻ പാടില്ല എന്ന തരത്തിൽ ഭേദഗതി കൊണ്ടു വന്നാലേ ഇൗ പഴുത് അടയ്ക്കാൻ കഴിയൂ.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ