ENTERTAINMENT

വിർച്വൽ പൂരമൊരുക്കി ഫ്‌ളവേഴ്സ് വാർത്താ ചാനൽ

Newage News

02 May 2020

കൊച്ചി: പൂരം ലഹരി മലയാളിക്ക് നഷ്ടപ്പെടാതെ കാത്ത് ഫ്ളവേഴ്സിൻ്റെ വാർത്താ ചാനൽ. 24 ന്യൂസിൽ ആണ് വിർച്വൽ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി സാങ്കേതിക വിദ്യകൾ സമന്വയിപ്പിച് പൂരം ഒരുക്കിയത്. പെരുവനം കുട്ടൻ മാരാരും സംഘവും വാദ്യ വിസ്മയം തീർത്തു. നെച്ചിലോട്ട് രാമചന്ദ്രൻ തലയെടുപ്പോടെ നിന്നു. 

ചാനൽ തലവൻ ശ്രീകണ്ഠൻനായർ സ്റ്റുഡിയോ പൂരത്തിൻ്റെ അവതാരകനായി. പ്രേക്ഷകർക്കിത് നൽകിയത് ശരിക്കും പൂര പ്രതീതി തന്നെ. ലക്ഷങ്ങളാണ് 24 ന്യൂസിന്റെ വിർച്വൽ പൂരം ടിവി സെറ്റിലും, യുട്യൂബിലുമായി കണ്ടത്. വിർച്വൽ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി തുടങ്ങിയ സാങ്കേതിക വിദ്യകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന മലയാളം വാർത്താ ചാനലാണ് 24 ന്യൂസ്. ഗ്രൂപ്പിന്റെ വിനോദ ചാനൽ റേറ്റിങ്ങിൽ വൻ കുതിപ്പ് നടത്തിയിരുന്നു. ചില പരിപാടികൾക്ക് വലിയ ഡിജിറ്റൽ വ്യൂവർഷിപ്പുമുണ്ട്. വാർത്താ ചാനലും മികച്ച മുന്നേറ്റമാണ് നടത്തുന്നത്.

സ്‌ക്രീനിൽ ലൈവ് പൂരമൊരുക്കി ഒരിക്കൽ കൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ചിരിക്കുകയാണ് 24 ന്യൂസ്.


ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story