TECHNOLOGY

'മേഡ് ഇന് ഇന്ത്യ' വീഡിയോ കോണ്ഫറന്സിംഗ് സേവനമായ 'ഫോക്കസ്' അവതരിപ്പിച്ചു

Newage News

30 Jun 2020

കൊച്ചി ആസ്ഥാനമായി പ്രവര്ത്തിക്കുന്ന ടെക്ക് സ്റ്റാര്ട്ട്അപ്പ് സ്കൈലിമിറ്റ് ടെക്നോളജീസ് സെയില്സ് ഫോക്കസ് ടീമിന്റെ പിന്തുണയോടെ തദ്ദേശീയമായി വികസിപ്പിച്ച പുതിയ വീഡിയോ കോണ്ഫറന്സിങ് പ്ലാറ്റ്ഫോം ‘ഫോക്കസ്’ അവതരിപ്പിച്ചു. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില് വീഡിയോ കോണ്ഫറന്സിങ് സേവനങ്ങള്ക്ക് പ്രാധാന്യം വര്ധിച്ച സാഹചര്യത്തില് നാല് മാസം കൊണ്ടാണ് ഫോക്കസ് വികസിപ്പിച്ചെടുത്തത്. പൂര്ണമായും ഇന്ത്യന് നിര്മിതമായ ഈ സേവനം കോണ്ഫറന്സിങിന് മികച്ച സുരക്ഷയുണ്ടാകുമെന്ന് സ്കൈലിമിറ്റ് ടെക്നോളജീസ് വാഗ്ദാനം ചെയ്യുന്നു.

ലളിതമായ ക്ലിക്ക് മീറ്റിങുകള് ഷെഡ്യൂള് ചെയ്യുക, ഉയര്ന്ന നിലവാരമുള്ള വീഡിയോ, ഓഡിയോ, സുരക്ഷിതമായ അനുഭവം, ഏതൊരു സോഷ്യല് മീഡിയ പ്ലാറ്റ്ഫോമുകളിലേക്കുംലൈവ് പോകുവാനുള്ളഓപ്ഷന്, അനായാസമായ സ്ക്രീന് ഷെയര് സൗകര്യം, ബില്റ്റ് ഇന് റെക്കോര്ഡിംഗ് സവിശേഷത, സംയോജിത ചാറ്റ് ഓപ്ഷന്, ഫയല് ഷെയറിങ്,റിമോട്ട് സപ്പോര്ട്ട് തുടങ്ങിയസമാനതകളില്ലാത്ത ഉപഭോക്തൃ അനുഭവം ഫോക്കസ് വാഗ്ദാനം ചെയ്യുന്നു. കൂടാതെ,യൂസര്നെയിം, ബ്രൗസര് വിശദാംശങ്ങള്, ഐപി വിലാസം, ഓരോ അംഗവും ചെലവഴിച്ച വ്യക്തിഗത സമയം, ഓരോ അംഗത്തിന്റേയും സ്ഥാനം എന്നിവ ഉള്പ്പെടുന്ന ഇമെയില് വഴി ലഭിക്കുന്ന മീറ്റിംഗ് റിപ്പോര്ട്ടുകള് പോലുള്ള സവിശേഷതകള് മറ്റ് സമാന പ്ലാറ്റ്ഫോമുകളില്നിന്ന് ഫോക്കസിനെ വ്യത്യസ്തമാക്കുന്നു.

ആന്ഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങളിലും വിന്ഡോസ്, മാക്ക് ഒഎസ്കമ്പ്യൂട്ടറുകളിലും ഫോക്കസ് ലഭ്യമാകും. സമാനമായ മറ്റേതൊരു പ്ലാറ്റ്ഫോമുകളില് നിന്നും വ്യത്യസ്തമായി ഇത് പരിധിയില്ലാതെ അംഗങ്ങളെ ഉള്പ്പെടുത്താനുള്ള സൗകര്യമൊരുക്കുന്നുണ്ട്. വരുന്ന രണ്ട് മാസത്തേക്ക് ഇത് സൗജന്യമായി ലഭ്യമാകും, മാത്രമല്ല ലോകത്തെവിടെനിന്നും https://fokuz.io യിലൂടെഇത് ആക്സസ് ചെയ്യാന്സാധിക്കും.

വിദൂരമായി പ്രവര്ത്തിക്കുക എന്നത് ജോലി ചെയ്യുന്ന രീതിയില് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചത്. വീഡിയോ കോണ്ഫറന്സിംഗ് നമ്മുടെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു.അത്തരം പ്ലാറ്റ്ഫോമുകളുടെ വര്ധിച്ച ഉപയോഗം സുരക്ഷാ ഭീഷണി, കാലതാമസം, നിരന്തരമായ ഡിസ്കണക്ഷന്, തടസ്സങ്ങള്, മോശം ഓഡിയോ അല്ലെങ്കില് വീഡിയോ നിലവാരം, പരിമിതമായ സവിശേഷതകള് തുടങ്ങി നിരവധി പ്രശ്നങ്ങള്ക്ക് കാരണമായി. അത്തരം ഉപഭോക്തൃ ബുദ്ധിമുട്ടുകള്ക്ക് പ്രധാന ശ്രദ്ധ നല്കിക്കൊണ്ടാണ് ഞങ്ങള് ഫോക്കസ്  വികസിപ്പിച്ചെടുത്തത്. ഞങ്ങളുടെഅതുല്യമായ ഈസംഭാവനയിലൂടെ ഈ വിഭാഗത്തില് പുതിയ മാനദണ്ഡം സ്ഥാപിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം ', സ്കൈലിമിറ്റ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനും സിഇഒയുമായ (സെയില്സ്ഫോക്കസ്) മനോഥ്മോഹന് പറയുന്നു.

രമ്യ ഹരിദാസ് എംപി, ഷാഫി പറമ്പില്  എംഎല്എ, വി-ഗാര്ഡ് ഇന്ഡസ്ട്രീസ് ലിമിറ്റഡ് ചെയര്മാനും, ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, ഡിസിബി ബാങ്ക് ഇന്നൊവേഷന് ആന്ഡ് ഡിജിറ്റല് ആര്ക്കിടെക്ച്ചര് മേധാവി പ്രസന്ന ലാഹര്,കോര്പ്പറേറ്റ് പരിശീലകനും,ബിസിനസ് കോച്ചുമായ ഷമീം റഫീഖ്,ടെക്-ട്രാവല് ഇന്ഫ്ലുവെന്സര് സുജിത്ത് ഭക്തന്,മറാത്തി സിനിമ താരം മിലിന്ഡ് ഗാവ്ലി, സെയില്സ് ഫോക്കസ് സിഇഒ മാനോഥ് മോഹന് എന്നിവര് ഫോക്കസിന്റെ ഡിജിറ്റല് അവതരണ ചടങ്ങില് പങ്കെടുത്തു.

Content Highlights: fokuz video conferencingmade in india kerala kochi

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ