ECONOMY

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം

17 Sep 2019

ന്യൂഏജ് ന്യൂസ് 

കൊച്ചി: മരട് ഫ്ലാറ്റ് കേസിലെ സുപ്രീം കോടതി വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടികൾ അഴിയാക്കുരുക്കിലേക്ക്. കോടതി വിധി അടിയന്തരമായി നടപ്പാക്കേണ്ടി വന്നാൽ അത് നഗരത്തിലെ നിരവധി ഫ്ലാറ്റുകളുടെ നിലനിൽപിനെ ഗുരുതരമായി ബാധിക്കുമെന്ന് ഉറപ്പായി. 

അതിനിടെ പൊളിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നിലനിൽക്കുന്ന ഫ്ലാറ്റുകളുടെ ഉടമകൾ ചേർന്ന് കൊച്ചിയിലെ പതിനഞ്ചോളം അപാർട്ട്‌മെന്റുകൾ ചട്ടപ്രകാരം നിലനിൽക്കുന്നവയാണോ എന്ന് വ്യക്തമാക്കണമെന്ന ആവശ്യവുമായി കേരള കോസ്റ്റൽ സോൺ മാനേജ്‌മന്റ് അതോറിറ്റിക്ക് നോട്ടീസ് അയച്ചു. KCZMA ഡയറക്ടർക്ക് പുറമെ ചീഫ് സെക്രട്ടറി, കോർപ്പറേഷൻ സെക്രട്ടറി, അതത് അപാർട്ട്‌മെന്റ അസോസിയേഷനുകൾ എന്നിവർക്കാണ് മരടിലെ ഫ്ലാറ്റ് ഉടമകളിൽ ഒരാളും പ്രവാസിയുമായ രഞ്ജിത്ത് രവീന്ദ്രന്റെ നേതൃത്വത്തിൽ സുപ്രീം കോടതി അഭിഭാഷകൻ മുഖേന നോട്ടീസ് നൽകിയിരിക്കുന്നത്.

കൊച്ചി കോർപ്പറേഷൻ പരിധിയിൽ മറൈൻ ഡ്രൈവിലെ അബാദ് മറീന, ലിങ്ക് ഹോറൈസൻ, ഡി ഡി സമുദ്ര ദർശൻ,  മറീന മജസ്റ്റിക്, പുർവ ഓഷ്യാന, പുർവ ഗ്രാൻഡ് ബേ, ഗോശ്രീ പാലത്തിന് സമീപമുള്ള പ്രെസ്‌റ്റീജ് നെപ്ടിയൂൺ കോർട്ട്യാർഡ്,  തേവരയിൽ ചക്കോളസ്‌ ബേ സൈഡ്, ചിത്രമാളിക, ചക്കോളസ്‌ മറീന, മേത്തർ വൈറ്റ് വാട്ടേഴ്സ്‌, സൈക്കൻ സെയിൽ വിൻഡ്, ഉപാരിക മാളിക, സ്കൈ ലൈൻ ഹോംസ്റ്റെഡ്‌ എന്നീ അപ്പാർട്ട്മെന്റുകളെ സംബന്ധിച്ച് വിശദാംശങ്ങൾ വ്യക്തമാക്കാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്‌.

1991 മുതലുളള CRZ മാനദണ്ഡം അനുസരിച്ച് CRZ മേഖലയിൽ പ്രയർ ക്ലിയറൻസ് ലഭിക്കാതെ നടത്തിയ നിർമാണങ്ങൾ അനധികൃതമാണെന്ന സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തിൽ മേൽപറഞ്ഞ അപ്പാർട്ട്മെന്റുകൾക്ക് പ്രയർ CRZ ക്ലിയറൻസ് ലഭ്യമായിരുന്നോ എന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെടുന്നതാണ് നോട്ടീസ്. നിർമാണവുമായി ബന്ധപ്പെട്ട് നിയമപരമായ മാനദണ്ഡങ്ങളെല്ലാം പാലിക്കപ്പെട്ടിട്ടുണ്ടെങ്കിൽക്കൂടി നിർമാണത്തിന് മുൻപ് KCZMAയുടെ പ്രയർ ക്ലിയറൻസ് ലഭിക്കാത്ത നിർമിതികളെല്ലാം അനധികൃതമായി കണക്കാക്കുമെന്ന KCZMA യുടെ വാദവും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

മരടിലെ സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തിൽ നിലവിലുള്ള കെട്ടിടനിർമാണച്ചട്ടങ്ങൾക്കും CRZ നിയമങ്ങൾക്കും ഉപരിയായി, പ്രയർ ക്ലിയറൻസ് ഉൾപ്പെടെയുള്ള നിബന്ധനകൾ കേരള കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിട്ടി ഉന്നയിക്കുന്നതാണ് സ്ഥിതിഗതികൾ വഷളാക്കുന്നത്. നിർമാണവുമായി ബന്ധപ്പെട്ട് നിയമപരമായ മാനദണ്ഡങ്ങളെല്ലാം പാലിക്കപ്പെട്ടിട്ടുണ്ടെങ്കിൽക്കൂടി നിർമാണത്തിന് മുൻപ് KCZMA യുടെ പ്രയർ ക്ലിയറൻസ് ലഭിക്കാത്ത നിർമിതികളെല്ലാം അനധികൃതമായി കണക്കാക്കുമെന്നായിരുന്നു ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലം.നിർമാണപ്രവർത്തനങ്ങൾക്ക് വിലക്കില്ലാത്ത CRZ 2  മേഖലയിലും ഈ നിബന്ധന ബാധകമാകും.

ഇത്തരത്തിൽ ക്ലിയറൻസ് ലഭ്യമാക്കേണ്ട ഉത്തരവാദിത്തം നിക്ഷിപ്തമായിരിക്കുന്നത് അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ആയിരിക്കെ നിയമപരമായ എല്ലാക്കാര്യങ്ങളും ഉടമ കൃത്യമായി പാലിച്ചിട്ടുണ്ടെങ്കിൽക്കൂടി ഔദ്യോഗികതലത്തിലെ പിഴവിന്റെ പേരിൽ ക്ലിയറൻസ് ലഭ്യമാക്കാൻ കഴിയാതെ പോയാലും കെട്ടിടങ്ങൾ പൊളിക്കേണ്ടി വരും. തീരേദേശ പരിപാലന നിയമം നിലവിൽ വന്ന 1991 ന് ശേഷം പ്രയർ ക്ലിയറൻസ് കൂടാതെ നിർമാണം തുടങ്ങിയ ഏതൊരു നിർമിതിയും ഈ നിബന്ധന പ്രകാരം പൊളിച്ചുമാറ്റേണ്ടി വരുന്ന സാഹചര്യമാണ് ഇപ്പോൾ വന്നിരിക്കുന്നത്.

Content Highlights: Following supreme court order existence of more flats under threat

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ