AUTO

പുതിയ ബിഎസ്6 പതിപ്പുകൾ വിപണിയില്‍ അവതരിപ്പിച്ച് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോർഡ്

Newage News

21 Feb 2020

ക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോഡ് പുതിയ ബിഎസ്6 പതിപ്പുകളുമായി വിപണിയില്‍. ഹാച്ച് ബാക്ക് ഫിഗോ, സബ്കോംപാക്റ്റ് സെഡാന്‍ ആസ്പയര്‍, ക്രോസ്-ഹാച്ച് ഫ്രീസ്‌റ്റൈല്‍ എന്നീ മോഡലുകളുടെ ബിഎസ്6 പതിപ്പുകളുമായാണ് ഫോഡ് എത്തിയിരിക്കുന്നത്.

ഫോഡ് ഫിഗോയുടെ വില ആരംഭിക്കുന്നത് 5.39 ലക്ഷം രൂപയിലാണ്. ഫ്രീസ്‌റ്റൈലിന് 5.89 ലക്ഷം രൂപ, ആസ്പയറിന് 5.99 ലക്ഷം രൂപ എന്നിങ്ങനെയാണ് പ്രാഥമിക വിലവിവരങ്ങള്‍. ഡെല്‍ഹി എക്‌സ് ഷോറൂം ആണ് ആദ്യ വിലകളില്‍ വില്‍പന നടത്തുക. പുതിയ പതിപ്പുകളിലെ പല വേരിയന്റുകള്‍ക്കും 35000ത്തോളം രൂപ കൂടിയെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.

നിലവിലെ 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളാണ് ബിഎസ് 6 നായി പരിഷ്‌കരിച്ചത്. എന്നാല്‍ ബിഎസ് 6 എന്‍ജിനുകളുടെ ഇന്ധനക്ഷമത എത്രയെന്ന് ഫോഡ് ഇന്ത്യ വെളിപ്പെടുത്തിയില്ല.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story