Newage News
04 Dec 2020
2019 നവംബറിൽ ഫോർഡ് മാക്-ഇ ഇലക്ട്രിക് എസ്യുവി അരങ്ങേറ്റം കുറിച്ചപ്പോൾ, നിരയിൽ ഒരു എസ്യുവി ചേർത്ത് മസ്താംഗ് മോണിക്കറിന്റെ ദീർഘകാല പാരമ്പര്യത്തെ തകർത്തു. മുഖ്യധാരാ ഇവി വിപണിയിലേക്കുള്ള ഫോർഡിന്റെ കടന്നുകയറ്റവും ഇത് അടയാളപ്പെടുത്തി. സെലക്ട്, കാലിഫോർണിയ റൂട്ട് 1, പ്രീമിയം, ഫസ്റ്റ് എഡിഷൻ, GT എന്നിങ്ങനെ അഞ്ച് വേരിയന്റുകളിലാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. ഇപ്പോൾ ഫോർഡ് ഒരു പുതിയ റേഞ്ച്-ടോപ്പിംഗ് GT പെർഫോമെൻസ് പതിപ്പ് കൊണ്ടുവന്നിരിക്കുകയാണ്. പേര് സൂചിപ്പിക്കുന്നത് പോലെ, ഇത് മുമ്പത്തേതിനേക്കാൾ മികച്ചതാണ്. പ്രധാന നവീകരണത്തിലേക്ക് നീങ്ങുമ്പോൾ, അത് ഹുഡിന് അടിയിലാണ്. മാക്-ഇ GT പെർഫോമൻസ് പതിപ്പ് സ്റ്റാൻഡേർഡ് GT -യുടെ അതേ 480 bhp കരുത്തും 860 Nm torque ഉം പുറപ്പെടുവിക്കുന്നു. ഇതെല്ലാം ഓൾ-വീൽ ഡ്രൈവുമായി സംയോജിപ്പിച്ച് പെർഫോമെൻസ് കേന്ദ്രീകരിച്ച മാക്-ഇ മോഡലിനെ 3.5 സെക്കൻഡിനുള്ളിൽ 0-96 കിലോമീറ്റർ വേഗത കൈവരിക്കാൻ സഹായിക്കുന്നു.
88 കിലോവാട്ട് ബാറ്ററി പായ്ക്കിൽ നിന്നും GT ഇലക്ട്രിക് എസ്യുവി പെർഫോർമൻസ് പതിപ്പ് സാധാരണ GT -ലെ 402 കിലോമീറ്ററുമായി താരതമ്യം ചെയ്യുമ്പോൾ 378 കിലോമീറ്റർ ശ്രേണി വാഗ്ദാനം ചെയ്യുന്നു. പവർട്രെയിൻ പ്രകടനത്തെ മാറ്റിനിർത്തിയാൽ, റെഡ് ബ്രെംബോ കാലിപ്പറുകളുള്ള 19 ഇഞ്ച് ഫ്രണ്ട് ബ്രേക്കുകളിലും ഫോർഡ് മാറ്റം വരുത്തിയിട്ടുണ്ട്. എബണി ബ്ലാക്കിൽ പൂർത്തിയാക്കിയ 20 ഇഞ്ച് വീലുകളുടെ ബെസ്പോക്ക് സെറ്റ്, പിറെല്ലി സമ്മർ ടയറുകളുമായി വരുന്നു. മികച്ച ഹാൻഡ്ലിംഗിനായി ഫോർഡിന്റെ മാഗ്നെറൈഡ് ഡാംപറുകളും ലഭിക്കും.
ഫോർഡ് പെർഫോമൻസ് ഫ്രണ്ട് സീറ്റുകൾ, മെറ്റാലിക് സ്റ്റിച്ചിംഗ് ഉള്ള ഗ്രേ ആക്റ്റീവ് X അപ്ഹോൾസ്റ്ററി, മൈക്കോ സുഷിരങ്ങളുള്ള റിഫ്ലെക്റ്റീവ് ഇൻസേർട്ടുകൾ എന്നിവയ്ക്കൊപ്പം സ്പോർട്ടി കൂട്ടിച്ചേർക്കലുകൾ തുടരുന്നു. ഇൻസ്ട്രുമെന്റ് പാനലിന് ചുറ്റും ഒരു അദ്വിതീയ അലുമിനിയം ആപ്ലിക്കേഷനുമുണ്ട്. ഫോർഡ് മസ്താംഗ് മാക്-ഇ GT പെർഫോമൻസ് പതിപ്പിനായി എട്ട് ബോഡി ഷേഡ് ഓപ്ഷനുകൾ ലഭ്യമാണ്. GT, GT പെർഫോമൻസ് പതിപ്പ് വേരിയന്റുകൾക്കായുള്ള ഓർഡറുകൾ 2021 മുതൽ ആരംഭിക്കുന്നതിനാൽ ഈ ട്രിമിനായി വളരെക്കാലം കാത്തിരിക്കണം.