AUTO

ഫോർഡ് 'മിഡ്‍നൈറ്റ് സർപ്രൈസസ്' ക്യാമ്പെയ്‍ൻ അവതരിപ്പിച്ചു

Newage News

03 Dec 2020

ന്യൂഡൽഹി: എല്ലാ വർഷവും പോലെ തന്നെ, ഫോർഡ് അവരുടെ മെഗാ സെയിൽസ് ക്യാമ്പെയ്‍നായ 'മിഡ്‍നൈറ്റ് സർപ്രൈസ്' വീണ്ടും അവതരിപ്പിച്ചത്. ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കൾക്ക് 2020 ഡിസംബർ 4 മുതൽ ഡിസംബർ 6 വരെയാണ് സെയിൽസ് ക്യാമ്പെയ്ൻ നടക്കുന്നത്. ഫോർഡ് ഫിഗോ, ഫോർഡ് ആസ്പയർ, ഫോർഡ് ഫ്രീസ്റ്റൈൽ, ഫോർഡ് ഇക്കോസ്പോർട്ട്, ഫോർഡ് എൻഡവർ ഉൾപ്പെടെയുള്ള ഫോർഡിന്‍റെ എല്ലാ പ്രോഡക്റ്റ് പോർട്ട്ഫോളിയയ്ക്കും മികച്ച ഡീലുകളും 5 ലക്ഷം രൂപയുടെ മൂല്യമുള്ള സമ്മാനങ്ങളും നൽകുന്ന മിഡ്‌നൈറ്റ് സർപ്രൈസ് ബാധകമാണ്.

മൂന്നു ദിവസത്തെ ക്യാമ്പെയ്‍ൻ സമയത്തിനിടെ ഫോർഡ് കാറുകൾ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് ഉറപ്പായ സമ്മാനങ്ങൾ നൽകുന്ന  ഡിജിറ്റൽ സ്ക്രാച്ച് കാർഡ് ലഭിക്കും. എൽഇഡി ടിവികൾ, ഡിഷ് വാഷർ, എയർ പ്യൂരിഫയർ, മൈക്രോവേവ് ഓവനുകൾ, ഏറ്റവും പുതിയ ഐപാഡ്, ഐഫോൺ 11, ബ്രാൻഡഡ് ബൈസിക്കിൾ, ഫിറ്റ്നെസ് സ്‌മാർട്ട്‍വാച്ചുകൾ, 25000 രൂപ വരെയുള്ള ഗിഫ്റ്റ് കാർഡ്, 3 ഗ്രാം, 5 ഗ്രാം ഗോൾഡ് കോയിനുകൾ, 1 ലക്ഷം രൂപയുടെ ഗോൾഡ് വൌച്ചർ തുടങ്ങിയവയാണ് ഫോർഡ് കാറുകൾ ബുക്ക് ചെയ്യുന്നവർക്ക് ലഭിക്കുന്ന സമ്മാനങ്ങളിൽ ചിലത്.

കൂടുതൽ ആകർഷകമായ കാര്യമെന്തെന്നാൽ, ഡിസംബർ മാസം തന്നെ വാഹനത്തിന്‍റെ ഡെലിവറി എടുക്കുന്ന ഉപഭോക്താക്കൾക്ക് 5 ലക്ഷം രൂപയുടെ മൂല്യമുള്ള ബംപർ പ്രൈസ് സമ്മാനത്തിനുള്ള യോഗ്യത ലഭിക്കും.'മിഡ്‍നൈറ്റ് സർപ്രൈസ് വീണ്ടും അവതരിപ്പിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഫോർഡ് കാർ വാങ്ങുന്ന ഉപഭോക്താക്കൾക്ക് സമ്മാനങ്ങളിലൂടെ കൂടുതൽ മൂല്യം നേടാനുള്ള അവസരമാണിത്' -ഫോർഡ് ഇന്ത്യ, മാർക്കറ്റിംഗ്, സെയിൽസ്, സർവീസ്, എക്‌സിക്യൂട്ടീവ് ഡയറക്റ്റർ, വിനയ് റൈന പറഞ്ഞു.

'ഫോർഡ് കാർ വാങ്ങുന്നവർക്കായി ഈ മഹാമാരിക്കാലത്ത് ഞങ്ങൾ ഒരുക്കിയിരിക്കുന്നത് സൌകര്യപ്രദവും സുരക്ഷിതവുമായ അന്തരീക്ഷമാണ്. ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി 1800-419-3000 എന്ന നമ്പറിൽ വിളിച്ച് ഡയൽ എ ഫോർഡിലൂടെയുള്ള ബുക്കിംഗ്, www.booking.india.ford.com എന്ന ഡെഡിക്കേറ്റഡ് ഓൺലൈൻ ബുക്കിംഗ് പോർട്ടലിലൂടെയുള്ള ബുക്കിംഗ് തുടങ്ങിയ സൌകര്യങ്ങളും ക്യാമ്പെയ്ൻ കാലത്ത് ഒരുക്കിയിട്ടുണ്ട്'.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story