AUTO

ബ്രോങ്കോ 4 × 4, റേഞ്ചർ റാപ്‌റ്റർ തുടങ്ങിയ മോഡലുകളെ ഇന്ത്യയിലേക്ക് എത്തിക്കാനൊരുങ്ങി ഫോർഡ്

Newage News

23 Oct 2020

ഇന്ത്യൻ വിപണിയിൽ കിതക്കുന്ന ഫോർഡ് രാജ്യത്ത് പുത്തൻ മോഡലുകൾ അവതരിപ്പിച്ച് കളംനിറയാൻ ഒരുങ്ങുകയാണ്. അതിനായി ഉയർന്ന നിലവാരമുള്ള വാഹനങ്ങൾ ആഭ്യന്തരതലത്തിലേക്ക് എത്തിക്കാനാണ് അമേരിക്കൻ ബ്രാൻഡിന്റെ പദ്ധതി. 2022-23 ഓടെ മഹീന്ദ്രയ്‌ക്കൊപ്പം പുതിയ C, B സെഗ്‌മെന്റ് എസ്‌യുവികളും ഫോർഡ് പുറത്തിറക്കും. കൂടാതെ അടുത്ത വർഷത്തോടെ ബിഎസ്-VI മസ്‌താംങ് ഉൾപ്പടെയുള്ള ഹൈ-പെർഫോമൻസ് കാറുകളും ഇന്ത്യൻ നിരത്തുകളിൽ ഇടംപിടിക്കും. അതോടൊപ്പം അമേരിക്കൻ വിപണികളിലെ ജനപ്രിയ മോഡലുകളായ മസ്‌താംങ് ഇലക്ട്രിക്, റേഞ്ചർ റാപ്‌റ്റർ പിക്ക്-അപ്പ് ട്രക്ക്, ബ്രോങ്കോ 4×4 എസ്‌യുവി, ഫോക്കസ് RS പെർഫോമൻസ് ഹാച്ച്ബാക്ക് തുടങ്ങിയ മോഡലുകളും രാജ്യത്തേക്ക് എത്തും. 

നിലവിൽ ഫോർഡ് കാറുകളേക്കാൾ ഫീച്ചറുകളും മികച്ച സൗകര്യങ്ങളും ഒരുക്കുന്ന മറ്റ് ബ്രാൻഡുകൾക്കിടയിൽ പിടിച്ചുനിൽക്കാൻ നിലവിലുള്ള ബ്ലൂഓവൽ മോഡലുകൾക്ക് സാധിക്കണം. അതിനായി പുതിയ എഞ്ചിൻ, ഗിയർബോക്സ് ഓപ്ഷനുകളുള്ള ഫിഗൊ, ഫ്രെസ്റ്റൈൽ, ആസ്പയർ, ഇക്കോസ്പോർട്ട് എന്നിവയുടെ നിലവിലുള്ള കാറുകളുടെ നവീകരിച്ച പതിപ്പും കമ്പനി അവതരിപ്പിക്കും. ജീപ്പ് റാങ്‌ലറിന്റെ നേരിട്ടുള്ള എതിരാളിയായതിനാൽ പുതിയ ബ്രോങ്കോ എസ്‌യുവി ഇന്ത്യയിൽ എത്താനുള്ള സാധ്യത വളരെ കൂടുതലാണ്. റാങ്‌ലർ നിലവിൽ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഓഫ്-റോഡർ ആണ്. 4-ഡോർ, 2-ഡോർ, ബ്രോങ്കോ സ്‌പോർട്ട് എന്നിവ ഉൾപ്പെടുന്നതാണ് ബ്രോങ്കോ ശ്രേണി. 2021 ഫോർഡ് ബ്രോങ്കോയ്ക്ക് കരുത്തേകുന്നത് 2.7 ലിറ്റർ ഇക്കോബൂസ്റ്റ് V6 എഞ്ചിനാണ്. ഇത് 310 bhp പവറും 542 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. കൂടാതെ 270 bhp , 420 Nm torque ഔട്ട്പുട്ട് വികസിപ്പിക്കുന്ന 2.0 ലിറ്റർ ഇക്കോബൂസ്റ്റ് യൂണിറ്റും ഓഫറിൽ ഉണ്ടാകും.

ഏഴ് സ്പീഡ് മാനുവൽ, 10 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സും എസ്‌യുവിയിൽ തെരഞ്ഞെടുക്കാൻ സാധിക്കും. 2.0 ലിറ്റർ, 4 സിലിണ്ടർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ ഉപയോഗിച്ച് 210 bhp പവറും 500 Nm torque ഉം ഉത്പാദിപ്പിക്കാൻ കഴിവുള്ള ഒരു ലൈഫ് സ്റ്റൈൽ പിക്ക് അപ്പ് ട്രക്കാണ് ഫോർഡ് റേഞ്ചർ റാപ്‌റ്റർ. 10 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് വഴി ഓൾവീൽ ഡ്രൈവ് ഓപ്ഷനിൽ എത്തുന്ന പിക്ക്-അപ്പിന് 10.6 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കുമെന്ന് ഫോർഡ് അവകാശപ്പെടുന്നു. കൂടാതെ വാഹനത്തിന്റെ ഉയർന്ന വേഗത 169 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു.


ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story