AUTO

ഫോര്‍ഡിന്റെ പുതിയ ഇലക്ട്രിക് എസ്.യു.വി നവംബര്‍ 17ന്

16 Nov 2019

ന്യൂഏജ് ന്യൂസ്: ഏറെനാള് നീണ്ട കാത്തിരിപ്പിനൊടുവില് ആദ്യ സമ്പൂര്ണ ഇലക്ട്രിക് എസ്.യു.വി മോഡല് അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഫോര്ഡ്. ഐതിഹാസിക സ്പോര്ട്സ് കാര് മസ്താങില്നിന്ന് പ്രചോദനം ഉള്ക്കൊണ്ട പുതിയ ഇലക്ട്രിക് എസ്.യു.വി നവംബര് 17നാണ് ഫോര്ഡ് അവതരിപ്പിക്കുക. ഇതിന് മുന്നോടിയായി ഇലക്ട്രിക് എസ്.യു.വിയുടെ പേര് കമ്പനി പുറത്തുവിട്ടു. പോണി കാര് മസ്താങിനെ ഓര്മ്മപ്പെടുത്തി മസ്താങ് മാക്ക് ഇ എന്ന പേരിലാണ് ഈ ഇലക്ട്രിക് എസ്.യു.വി മോഡല് വിപണിയിലേക്കെത്തുക.

പേര് വ്യക്തമാക്കിയെങ്കിലും വാഹനത്തിന്റെ കൂടുതല് വിവരങ്ങളൊന്നും ഫോര്ഡ് പുറത്തുവിട്ടിട്ടില്ല. നവംബര് 17ന് ലോസ് ആഞ്ചല്സ് മോട്ടോര് ഷോയ്ക്ക് മുമ്പ് നടക്കുന്ന ചടങ്ങില് മാത്രമേ മസ്താങ് മാക്ക് ഇ മോഡലിന്റെ കൃത്യമായ വിവരങ്ങള് ലഭ്യമാകു. ഇലക്ട്രിക് എസ്.യു.വി പുറത്തിറക്കുമെന്ന് ആദ്യമായി സൂചന നല്കി ഒരു വര്ഷം പിന്നിടുന്ന വേളയിലാണ് ഈ മോഡല് ഫോര്ഡ് അവതരിപ്പിക്കുന്നത്. നേരത്തെ പുറത്തുവിട്ട സ്കെച്ചുകള് പ്രകാരം അഗ്രസീവ് രൂപഘടനയിലാണ് മാക്ക് ഇ ഇലക്ട്രിക് എസ്.യു.വി നിരത്തിലേക്കെത്തുന്നത്. ഐതിഹാസിക മസ്താങിനെ ഓര്മ്മപ്പെടുത്തുന്ന ബോഡി ഡിസൈനും രൂപവും ഇലക്ട്രിക് എസ്.യു.വിയെ വ്യത്യസ്തമാക്കും.

നിരവധി കണക്റ്റിവിറ്റി സംവിധാനങ്ങള് അടങ്ങിയ നൂതന ഫീച്ചേഴ്സും മസ്താങ് കുടുംബത്തിലെ പുതിയ അതിഥിയിലുണ്ടാകും. അമേരിക്കയിലും യൂറോപ്പിലുമാണ് മസ്താങ് ഇലക്ട്രിക് ആദ്യമെത്തുക. പിന്നാലെ മറ്റ് രാജ്യങ്ങളിലേക്കുമെത്തും. അതേസമയം ഇന്ത്യന് വിപണിയിലേക്ക് മാക്ക് ഇ വരുന്ന കാര്യത്തില് ഇതുവരെ ഫോര്ഡ് സൂചനയൊന്നും നല്കിയിട്ടില്ല. ആഗോള വിപണിയില് ഇലക്ട്രിക് വാഹന രംഗത്തെ വമ്പന്മാരായ ടെസ്ലയുടെ മോഡല് Y ഇലക്ട്രിക്കിനോടാണ് മസ്താങ് മാക്ക് ഇ മത്സരിക്കുക. നവംബര് 17 മുതല് വാഹനത്തിനുള്ള റിസര്വേഷന് ഫോര്ഡ് സ്വീകരിച്ച് തുടങ്ങും.



Related News


Special Story