ECONOMY

ഫെബ്രുവരിയിലെ എഫ്പിഐ നിക്ഷേപം 24,965 കോടി രൂപ

Newage News

23 Feb 2021

ന്യൂഡല്‍ഹി: രാജ്യത്ത് ഫെബ്രുവരി മാസത്തില്‍ ഇതുവരെ ഉണ്ടായത് 24,965 കോടി രൂപയുടെ എഫ്പിഐ നിക്ഷേപം ആണ് എന്നതാണ് കണക്ക്. 2021 ഫെബ്രുവരി 1 മുതല്‍ ഫെബ്രുവരി 19 വരെയുള്ള കണക്കാണ് പുറത്ത് വന്നിട്ടുള്ളത്. ഫോറിന്‍ പോര്‍ട്ട്ഫോളിയോ നിക്ഷേപകരെ ആണ് എഫ്പിഐ എന്ന് വിശേഷിപ്പിക്കുന്നത്.

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച മുന്നോട്ടായിരിക്കുമെന്ന വിവിധ ഏജന്‍സികളുടെ പ്രവചനം തന്നെയാണ് വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ കൂടുതല്‍ പണം ഇന്ത്യയിലേക്ക് ഒഴുക്കുന്നതിന് പിന്നിൽ എന്നാണ് വിലയിരുത്തല്‍.

കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങളും എഫ്പിഐ നിക്ഷേപങ്ങള്‍ കൂട്ടാന്‍ ഇടയായി എന്നാണ് വിലയിരുത്തല്‍. എന്തായാലും ഓഹരികളില്‍ 24,204 കോടി രൂപയും ഡെബ്റ്റ് സെഗ്മെന്റില്‍ 761 കോടി രൂപയും ആണ് ഫെബ്രുവരി 1 മുതല്‍ 19 വരെ വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകരില്‍ നിന്ന് ഒഴുകി എത്തിയത്.

2021 ജനുവരി മാസത്തില്‍ മൊത്തം എഫ്പിഐ നിക്ഷേപം എത്രയായിരുന്നു എന്ന് കൂടി അറിയണം. അത് 14,469 കോടി രൂപ മാത്രമായരുന്നു. ഫെബ്രുവരിയില്‍ ഒമ്പത് ദിവസം ബാക്കി നില്‍ക്കെ എഫ്പിഐ നിക്ഷേപം കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് പതിനായിരം കോടിയോളം അധികമായിക്കഴിഞ്ഞു. ഈ മാസം പൂര്‍ത്തിയാകുമ്പോള്‍, ഒരുപക്ഷേ, 100 ശതമാനം വളര്‍ച്ചയിലേക്ക് ഇത് എത്തുകയും ചെയ്തേക്കാം.

ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും ഒരുപാട് ഏജന്‍സികള്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ കുറിച്ച് പ്രവചിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നാണ്യ നിധി(ഐഎംഎഫ്)യുടെ പ്രവചന പ്രകാരം 2021 ല്‍ അതിവേഗ വളര്‍ച്ച നേടുന്ന രാജ്യം ഇന്ത്യ ആയിരിക്കും എന്നാണ്. ഇതൊക്കെ തന്നെയാണ് വിദേശത്ത് നിന്നുള്ള നിക്ഷേപങ്ങള്‍ ഇങ്ങനെ ഒഴുകി എത്താനുള്ള കാരണവും.

വിദേശ പോര്‍ട്ട്ഫോളിയെ നിക്ഷേപകരില്‍ നിന്നുള്ള നിക്ഷേപത്തിന്റെ ഒഴുക്ക് അടുത്ത മാസവും തിടരും എന്നാണ് മേഖലയിലെ വിദഗ്ധര്‍ വിലയിരുത്തുന്നത്. ഡിജിറ്റല്‍ വിപ്ലവത്തിന് ആക്കം പകരുന്ന ബജറ്റും ഇതിന് തുണയായിട്ടുണ്ട് എന്നാണ് വിലയിരുത്തല്‍. ആഗോള തലത്തില്‍ തന്നെ നോക്കിയാല്‍ ഇന്ത്യയും തായ് വാനും മാത്രമാണ് ഫെബ്രുവരിയില്‍ മെച്ചപ്പെട്ട എഫ്പിഐ ലഭിച്ച രാജ്യങ്ങള്‍.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ