ECONOMY

വിദേശികള്‍ക്കും ഒസിഐ കാര്‍ഡ് ഉടമകള്‍ക്കും ഇനി ഇന്ത്യയിലേക്ക് വരാം

Newage News

23 Oct 2020

ന്യൂഡല്‍ഹി: വിദേശികള്‍ക്കും ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒസിഐ) കാര്‍ഡ് ഉടമകള്‍ക്കും വിനോദസഞ്ചാരം ഒഴികെയുള്ള കാര്യങ്ങള്‍ക്ക് ഇന്ത്യയിലേക്ക് വരാന്‍ അനുമതിയായി. കോവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്ന സഞ്ചാരവിലക്കും വിസ നിയന്ത്രണങ്ങളും സര്‍ക്കാര്‍ അയവു വരുത്തിയിട്ടുണ്ട്. നിലവിലുള്ള വിസകളുടെ കാലാവധിയും പുനഃസ്ഥാപിച്ചു.

ഇന്ത്യയിലേക്കു വരാനും തിരികെ പോകാനും ആഗ്രഹിക്കുന്ന വിദേശികള്‍ക്കും സ്വദേശികള്‍ക്കും കൂടുതല്‍ വിഭാഗങ്ങളിലെ വിസ, യാത്ര നിയന്ത്രണങ്ങളില്‍ ഘട്ടംഘട്ടമായി ഇളവുകള്‍ നല്‍കാന്‍ തീരുമാനിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇലക്ട്രോണിക് വിസ, ടൂറിസ്റ്റ് വിസ, മെഡിക്കല്‍ വിസ എന്നിവ ഒഴികെ മറ്റെല്ലാ വിസകളുടെയും കാലാവധി എത്രയും പെട്ടെന്ന് നീട്ടിനല്‍കാനും തീരുമാനിച്ചു.ഒസിഐ കാര്‍ഡുള്ളവര്‍ക്കും വിദേശികള്‍ക്കും തുറമുഖങ്ങള്‍ വഴിയും വിമാനത്താവളങ്ങള്‍ വഴിയും രാജ്യത്തേക്ക് പ്രവേശിക്കാം. വന്ദേ ഭാരത് ദൗത്യത്തിലെ വിമാനങ്ങളിലൂടെയും നോണ്‍ ഷെഡ്യൂള്‍ഡ് കൊമേഴ്‌സ്യല്‍ വിമാനങ്ങളിലൂടെയും വരാം. ഇത്തരത്തില്‍ ഇന്ത്യയിലേക്ക് വരുന്ന മുഴുവന്‍ ആളുകളും ആരോഗ്യ മന്ത്രാലയത്തിന്റെ കോവിഡ് നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതുണ്ട്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ