FINANCE

വിദേശ മലയാളികൾ കേരളത്തിലേക്ക് മടങ്ങിയെത്തുന്നു; ബാങ്കുകളിലെ എൻആർഐ അക്കൗണ്ടുകളിലേക്കുള്ള നിക്ഷേപത്തിൽ വൻ വർധന

Newage News

04 Jun 2020

കൊച്ചി: ഗൾഫിൽ നിന്നു കുടുംബങ്ങൾ നാട്ടിലേക്കു തിരിച്ചെത്താൻ ആരംഭിച്ചതോടെ ബാങ്കുകളിലെ എൻആർഐ അക്കൗണ്ടുകളിലേക്കുള്ള നിക്ഷേപത്തിൽ വൻ വർധന. വിദേശത്തെ ബാങ്ക് അക്കൗണ്ടുകളിൽ സൂക്ഷിച്ചിരുന്ന പണം നാട്ടിലേക്കു മാറ്റുന്നതും ഇവിടെ പണത്തിനു കാര്യമായ ചെലവില്ലാത്തതുമാണു കാരണമെന്ന് ബാങ്കിങ് വൃത്തങ്ങൾ കരുതുന്നു.

ലോക്ഡൗണിനു മുൻപ് വിദേശ മലയാളി അക്കൗണ്ടുകളിലേക്കു പണം വരവു കുറഞ്ഞിരുന്നു. മാത്രമല്ല വ്യാപകമായി പണം പിൻവലിക്കുന്ന പ്രവണതയുമുണ്ടായിരുന്നു. കാനറ ബാങ്ക് ശാഖകളിൽ മാത്രം ലോക്ഡൗണിനു മുമ്പ് ഫെബ്രുവരി–മാർച്ച് കാലയളവിൽ 1200 കോടി ഇങ്ങനെ പിൻവലിക്കപ്പെട്ടു. നേരേ വിപരീത പ്രവണതയാണ് ഇപ്പോൾ. കാനറ ബാങ്കിനു തന്നെ കഴിഞ്ഞ 2 മാസത്തിനിടെ എൻആർഐ നിക്ഷേപം 1000 കോടിയിലേറെ വർധിച്ചു. എസ്ബിഐക്കും 1000 കോടിയുടെ വർധനയുണ്ട്. ഇതുപോലെ എല്ലാ ബാങ്കുകൾക്കും എസ്ബി അക്കൗണ്ടുകളിൽ നിക്ഷേപം വർധിക്കുകയാണ്.

ഡോളർ നിരക്ക് ശരാശരി 72 രൂപയിൽനിന്ന് 76 രൂപ വരെ എത്തിയത് ഗൾഫ് കറൻസികളുടെ മൂല്യവും വർധിക്കാനിടയാക്കി. വിദേശ മലയാളിക്ക് അധികവരുമാനമാണിത്. മാത്രമല്ല കോവിഡ് പേടി മൂലം വിദേശത്തെ കുടുംബ സമേതവാസം മതിയാക്കി അനേകർ മടങ്ങുകയോ മടങ്ങാൻ തീരുമാനിക്കുകയോ ചെയ്തിട്ടുണ്ട്. സാധാരണ ഇതേ സമയത്ത് വിദേശ രാജ്യങ്ങളിൽ സ്കൂൾ പ്രവേശനവും ജോലി മാറ്റവും മൂലമുള്ള ചെലവുകൾ കൂടുന്നതിനാൽ നാട്ടിലേക്കു പണം അയയ്ക്കുന്നതു കുറയുന്നതാണു രീതി. ഇപ്പോൾ നേരേ മറിച്ചായ സാഹചര്യം ഇതാണ്.

നോൺ റെസിഡന്റ് എക്സ്റ്റേണൽ (എൻആർഇ), നോൺ റെസിഡന്റ് ഫോറിൻ കറൻസി നോൺ റിപാട്രിയബിൾ (എൻആർഎഫ്സിഎൻആർ) അക്കൗണ്ടുകളിലേക്കാണ് കൂടുതൽ നിക്ഷേപവും. എൻആർഇ അക്കൗണ്ടുകളിലെ നിക്ഷേപം തിരിച്ച് വിദേശത്തേക്ക് അയയ്ക്കാൻ കഴിയും. എൻആർഎഫ്സിഎൻആർ അക്കൗണ്ടുകളിലെ നിക്ഷേപം തിരികെ വിദേശത്തേക്ക് അയയ്ക്കാൻ കഴിയില്ല. അതിനാൽ ഇതിൽ പലിശ കൂടുതലുമാണ്.

ഗൾഫ് പണം സാധാരണ ചെലവഴിക്കപ്പെടുന്ന മേഖലകൾ അടഞ്ഞു കിടക്കുകയാണ്. വീടുപണിയും വസ്തു കച്ചവടവുമില്ല. മാളുകളും റസ്റ്ററന്റുകളും യാത്രകളുമില്ല. കുറഞ്ഞ പലിശ കിട്ടുന്ന സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ പണം തുടരുന്നതിനർഥം ഈ പണം കൊണ്ടെന്തു ചെയ്യണമെന്നു തീരുമാനിച്ചിട്ടില്ലെന്നാണ്. അല്ലെങ്കിൽ എഫ്ഡിയിലേക്കെങ്കിലും മാറ്റുമായിരുന്നുവെന്നാണ് ബാങ്കുകളിലെ എൻആർഐ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story