LAUNCHPAD

ഫോസിൽ ലിമിറ്റഡ് എഡിഷൻ വാച്ചുകൾ വിപണിയിൽ

08 Oct 2019

കൊച്ചി: മുൻനിര വാച്ച് കമ്പനിയായ ഫോസിൽ ഏറ്റവും പുതിയ ലിമിറ്റഡ് എഡിഷൻ വാച്ചുകൾ വിപണിയിൽ അവതരിപ്പിച്ചു. ബോളിവുഡ് താരമായ വരുൺ ധവാനുമായി പങ്കാളിത്തത്തിലാണ് പുതിയ ലിമിറ്റഡ് എഡിഷൻ വാച്ചുകൾ ഫോസിൽ വിപണിയിൽ എത്തിക്കുന്നത്. ഫോസിലിന്റെ ക്യുറേറ്റർ സീരീസിലാണ് പുതിയ വാച്ചുകൾ എത്തുക. ആകർഷകമായ രൂപഭംഗി, ഫോസിലിന്റെ എറ്റവും കൂടുതൽ വിറ്റഴിഞ്ഞ മെഷീൻ വാച്ച് കേസ്, വരുൺ ധവാന്റെ കൈയ്യൊപ്പോടുകൂടിയ കനം കുറഞ്ഞ  കറുത്ത ഡയൽ എന്നിവയാണ് പുതിയ ലിമിറ്റഡ് എഡീഷൻ വാച്ചിനെ വ്യത്യസ്തമാക്കുന്നത്. 45മില്ലി മീറ്റർ ആണ് ഡിസ്പ്ലേയുടെ വ്യാസം,  ക്വാർട്സ് ക്രോണോഗ്രാഫ് മൂവ്മെന്റ്,  5എടിഎം വരെ ജല പ്രതിരോധ ശേഷി എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകൾ.
ബ്ലാക്ക് സ്റ്റീൽ ബ്രേസ്ലേറ്റ്, റെഡ് ആക്സന്റോഡു കൂടിയ  കറുത്ത സിലിക്കോൺ സ്ട്രാപ്പ്‌ എന്നീ രണ്ട് സ്ട്രാപ്പുകൾ പുതിയ വാച്ചിനോടൊപ്പം ലഭ്യമാകും. വരുൺ ധവാൻ ഫോസിൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ലിമിറ്റഡ് എഡിഷൻ വാച്ചുകളുടെ വിൽപ്പനയുടെ ഒരു ഭാഗം മാജിക് ബസ് എന്ന എൻജിയോയുമായി ചേർന്ന് കുട്ടികളുടെ ക്ഷേമ പദ്ധതികൾക്കായി ചിലവിടും.  ഫോസിലിന്റെ 'മേക്ക് ടൈം ഫോർ ഗുഡ്' എന്ന പ്രതിജ്ഞയുടെ ഭാഗമായാണ് ഈ പ്രവർത്തനം. ഫോസിലിന്റെ രാജ്യത്തുടനീലുള്ള എല്ലാ സ്റ്റോറുകളിലും,  പങ്കാളിത്ത സ്റ്റോറുകളിലും,  ഓൺലൈൻ സ്റ്റോറുകളിലും ലഭ്യമാകുന്ന പുതിയ ലിമിറ്റഡ് എഡിഷൻ വാച്ചുകളുടെ വില 13,995 രൂപയാണ്.



Related News


Special Story