FINANCE

ഓഹരി വിപണിയിലെ 'ലക്ഷം കോടി ക്ലബി'ല്‍ 13 പുതുമുഖങ്ങള്‍

Newage News

11 May 2021

മുംബൈ: കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുമ്പോഴും ഇന്ത്യന്‍ ഓഹരി വിപണിയില്‍ തിളക്കമാര്‍ന്ന നേട്ടമുണ്ടാക്കി കോര്‍പ്പറേറ്റുകള്‍ മുന്നേറുന്നു. ഓഹരി വിപണിയിലെ ലക്ഷം കോടി ക്ലബില്‍ ഈ വര്‍ഷം പുതുതായി എത്തിയിരിക്കുന്നത് 13 കമ്പനികളാണ്. ഈ വര്‍ഷത്തിന്റെ ആരംഭത്തില്‍ വിപണി മൂല്യം ലക്ഷം കോടിയുണ്ടായിരുന്ന കമ്പനികളുടെ എണ്ണം 29 ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് 42 ആയി.

ജെഎസ്ഡബ്ല്യു സ്റ്റീല്‍, ടാറ്റ സ്റ്റീല്‍, വേദാന്ത എന്നിവയിലെല്ലാം നിക്ഷേപം താല്‍പ്പര്യം വര്‍ധിച്ചതോടെ അവയെല്ലാം വിപണി മൂല്യം ലക്ഷം കോടി രൂപയുള്ള കമ്പനികളുടെ പട്ടികയിലെത്തി.

അദാനി ഗ്രൂപ്പില്‍ നിന്നുള്ള അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷല്‍ ഇക്കണോമിക് സോണ്‍, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി എന്റര്‍പ്രൈസസ്, അദാനി ട്രാന്‍സ്മിഷന്‍ എന്നിവയുടെ വിപണി മൂല്യം ഈ വര്‍ഷം ഒരു ലക്ഷം കോടി കടന്നു. അദാനി പോര്‍ട്‌സിന്റെ ഒഴികെ മറ്റ് മൂന്ന് കമ്പനികളുടെയും വിപണി മൂല്യം ഈ വര്‍ഷം ഇരട്ടിയായെന്നതാണ് ശ്രദ്ധേയം. ലക്ഷം കോടി കമ്പനി ക്ലബിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കുന്നത് അദാനി ടോട്ടലാണ്. ഈ കമ്പനിയുടെ വിപണി മൂല്യത്തില്‍ ഈ വര്‍ഷം 249 ശതമാനം വര്‍ധനയാണുണ്ടായിരിക്കുന്നത്.

കോവിഡ് ഒന്നാം തരംഗ നാളുകളില്‍ ഓഹരി വിപണിയിലുണ്ടായ വന്‍ വില്‍പ്പന സമ്മര്‍ദ്ദം ലക്ഷം കോടി വിപണി മൂല്യമുള്ള കമ്പനികളെയും ഉലച്ചിരുന്നു. അന്ന് ഈ ക്ലബിലുണ്ടായത് വെറും 18 കമ്പനികള്‍ മാത്രമായിരുന്നു. എന്നാല്‍ രണ്ടാം തരംഗം ആഞ്ഞടിച്ചപ്പോള്‍ ഓഹരി വിപണിയില്‍ വില്‍പ്പന സമ്മര്‍ദ്ദം ഉണ്ടായിട്ടുപോലും ഈ വര്‍ഷം ലക്ഷം കോടി ക്ലബിലെ ഒരു കമ്പനി പോലും അതില്‍ നിന്ന് പുറത്തുപോയിട്ടില്ല. ഈ ക്ലബിലെ 11 കമ്പനികളുടെ വിപണി മൂല്യത്തില്‍ ഇടിവുണ്ടായി. ഇതില്‍ തന്നെ ഇരട്ടയക്ക ഇടിവുണ്ടായത് മാരുതി സുസുക്കിക്കും കോട്ടക് മഹീന്ദ്ര ബാങ്കിനും മാത്രമാണ്.


ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story