FINANCE

ഫ്രാങ്ക്ളിന്റെ ഫണ്ടുകളിൽ 15 ദിവസത്തിനിടെ 941 കോടിരൂപ തിരിച്ചെത്തി

Newage News

20 Nov 2020

ഫ്രാങ്ക്ളിന് ടെംപിള്ടണിന്റെ പ്രവര്ത്തനം മരവിപ്പിച്ച ആറ് ഡെറ്റുഫണ്ടുകള്ക്ക് 15 ദിവസംകൊണ്ട് 941 കോടി രൂപയുടെ നിക്ഷേം തരിച്ചെടുക്കാനായി.

ഇതോടെ ഈ ഫണ്ടുകളില് മൊത്തമായി 9,682 കോടി രൂപ തിരിച്ചെത്തി. കൂടുതല് തുകയെത്തിയതോടെ നാല് ഫണ്ടുകളില് പണം നീക്കിയിരിപ്പുണ്ടെന്ന് കമ്പനി അറിയിച്ചു.

ഫ്രാങ്ക്ളിന് ഇന്ത്യ അള്ട്ര ഷോര്ട്ട് ബോണ്ട് ഫണ്ട് (43%), ഫ്രാങ്ക്ളിന് ഇന്ത്യ ലോ ഡ്യൂറേഷന് ഫണ്ട്(27), ഫ്രാങ്ക്ളിന് ഇന്ത്യ ഡൈനാമിക് ആക്യുറല് ഫണ്ട്(26%), ഫ്രാങ്ക്ളിന് ഇന്ത്യ ക്രഡിറ്റ് റിസ്ക് ഫണ്ട്(8%) വീതം തുകയാണ് നിക്ഷേപകര്ക്ക് നല്കാനായുള്ളത്.

കോവിഡ് വ്യാപനത്തെതുടര്ന്ന് നിക്ഷേപകര് വ്യാപകമായി പണംതിരിച്ചെടുത്തതിനെതുടര്ന്നാണ് ഈ ഫണ്ടുകള് പ്രതിസന്ധിയിലായത്. ആറു ഫണ്ടുകളിലായി 25,000 കോടി രൂപയുടെ നിക്ഷേപമാണ് യൂണിറ്റ് ഉടമകള്ക്ക് തിരിച്ചുകൊടുക്കാനുള്ളത്.

വിവിധ ഹര്ജികള് കോടതിയുടെ വ്യവഹാരത്തിലായതിനാല് അതില് തീര്പ്പാകുന്ന മുറയ്ക്ക് എഎംസി നിക്ഷേപകര്ക്ക് പണം തിരിച്ചു നല്കിത്തുടങ്ങും.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story