FINANCE

ഫ്രാങ്ക്‌ളിൻ ടെംപിൾടൺ: നിക്ഷേപകർക്ക് ഈയാഴ്ച 2,488.75 കോടി രൂപ തിരികെ ലഭിക്കും

Newage News

04 May 2021

മുംബൈ: ഫ്രാങ്ക്ളിൻ ടെംപിൾടൺ പ്രവർത്തനം നിർത്തിയ ആറ് ഡെറ്റ് ഫണ്ടുകളിലെ നിക്ഷേപകർക്ക് ഈയാഴ്ച 2,488.75 കോടി രൂപ തിരികെ ലഭിക്കും. സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം എസ്ബിഐ മ്യൂച്വൽഫണ്ടാണ് പണം നിക്ഷേപകർക്ക് വിതരണംചെയ്യുന്നത്.

ഫ്രാങ്ക്ളിൻ ഇന്ത്യ അൾട്ര ഷോർട്ട് ടേം ഫണ്ടിലെ നിക്ഷേപകർക്ക് 772 കോടി രൂപയാണ് തിരികെ ലഭിക്കുക. ലോ ഡ്യൂറേഷൻ ഫണ്ടിലെ നിക്ഷേപകർക്ക് 289.75 കോടിയും ഷോർട്ട് ടേം ഇൻകം ഫണ്ടിലെ നിക്ഷേപകർക്ക് 390.75 കോടിയും ഇൻകം ഓപ്പർച്യൂണിറ്റീസ് ഫണ്ടിലെ നിക്ഷേപകർക്ക് 337.25 കോടി രൂപയും ലഭിക്കും. ക്രഡിറ്റി റിസ്ക് ഫണ്ടിലെ നിക്ഷേപകർക്ക് 499.75 കോടിയും ഡൈനാമിക് ആക്യുറൽ ഫണ്ടിലെ നിക്ഷേപകർക്ക് 199.75 കോടി രൂപയുമാണ് വിതരണംചെയ്യുക.

മൂന്നാംഘട്ടമായാണ് ഈതുക വിതരണംചെയ്യുന്നത്. ഏപ്രിൽ 30ലെ എൻഎവിയായിരിക്കും കണക്കാക്കുക. രണ്ടുഘട്ടങ്ങളിലായി ഇതിനകം 12,084 കോടി രൂപ നിക്ഷേപകർക്ക് വിതരണംചെയ്തുകഴിഞ്ഞു. പ്രവർത്തനം മരവിപ്പിക്കുമ്പോൾ ഈ ഫണ്ടുകളുടെ മൊത്തം ആസ്തി 26,000 കോടി രൂപയായിരുന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story