TECHNOLOGY

പഴയ മാഗ്നറ്റിക് എ.ടി.എം. കാര്ഡ് ഇനി ഓർമ്മ; തപാൽ നിക്ഷേപകർക്ക് ഇനി സൗജന്യ ചിപ്പ് കാര്ഡ്

Newage News

16 Sep 2020

കോഴിക്കോട്: തപാല് നിക്ഷേപകരുടെ പഴയ മാഗ്നറ്റിക് എ.ടി.എം. കാര്ഡ് ഇനി ഓര്മ്മ. എസ്.ബി. ഉള്പ്പെടെ എല്ലാ തപാല് നിക്ഷേപകര്ക്കും ഇനി ചിപ്പ് ഘടിപ്പിച്ച സ്മാര്ട്ട എ.ടി.എം. കാര്ഡുകള് സ്വന്തമാവുന്നു.

രാജ്യത്തെ എല്ലാ തപാല് എ.ടി.എമ്മുകളിലും, സഹകരണ ബാങ്കുകളൊഴികെ എല്ലാ സ്വകാര്യമേഖലാ-പൊതുമേഖലാ ബാങ്കുകളുടെ എ.ടി.എമ്മുകളിലും പുതിയ കാര്ഡ് ഉപയോഗിക്കാം. കാലാവധി നിക്ഷേപങ്ങളില്ലാത്ത സാധാരണ ഇടപാടുകാര്ക്കും ഈ കാര്ഡ് ലഭിക്കും.

പഴയ കാര്ഡുകളുള്ളവര്ക്ക് പുതിയ ചിപ്പ് കാര്ഡ് മാറ്റിനല്കുന്നത് സൗജന്യമായാണ്. പുതുതായി അക്കൗണ്ട് എടുക്കുന്നവര്ക്കും തികച്ചും സൗജന്യമായി കാര്ഡ് നല്കും. പ്രധാന തപാല് ഓഫീസുകളില് ഇതിന്റെ വിതരണം ആരംഭിച്ചു. പുതിയ കാര്ഡ് കൂടുതല് സുരക്ഷിതത്വം നല്കുന്നുവെന്നതാണ് പ്രത്യകത.

ചിപ്പ് ഘടിപ്പിച്ചിട്ടുള്ളതിനാല് കൃത്രിമമായുണ്ടാക്കാനോ, ഡ്യൂപ്ലിക്കേറ്റ് ചെയ്യാനോ കഴിയില്ല. രാജ്യമെമ്പാടുമുള്ള തപാല് എ.ടി.എം . ശൃംഖലയിലും ഇടപാടുകള് നടത്താം. ഇതിന് സര്വ്വീസ് ചാര്ജുണ്ടാവില്ല. കേരള സര്ക്കിളില് മാത്രം തപാല് വകുപ്പിന് 51 എ.ടി.എമ്മുകളുണ്ട്. ാജ്യത്ത പുതിയ കാര്ഡ് ഉപയോഗിക്കാവുന്നവ 997 എണ്ണവും. നിലവില് എ.ടി.എം. കാര്ഡില്ലാത്ത തപാല് ഇടപാടുകാര്ക്കും പുതിയ ചിപ്പ് കാര്ഡ് സ്വന്തമാക്കാം.

ബാങ്ക് എ.ടി.എമ്മുകള് ഉപയോഗിക്കുമ്പോള് അതത് ബാങ്കുകളുടെ സേവനനിരക്കുകളും നിബന്ധനകളും ബാധകമായിരിക്കും. ഇവ മാറുന്നതനുസരിച്ച് കാര്ഡ് ഉപയോഗരീതിയും മാറാം. പുതിയ എ.ടി.എം. കാര്ഡ് റുപേ ഡെബിറ്റ് കാര്ഡ് കൂടിയാണ്. ഓരോ കാര്ഡിലും യുണീക് ഐ.ഡി. നമ്പര് ഉണ്ടാവും.

തപാല് ബാങ്കിങ്ങിന്റെ വിവിധ ഇടപാടുകള്ക്ക് പുതിയ കാര്ഡ് ഉപയോഗിക്കാം. എന്നാല് ഇന്ത്യാ പോസ്റ്റ് പേയ്മെന്റ് ബാങ്കിന്റെ മൊബൈല് ബാങ്കിങ്ങിനും പണമിടപാടുകള്ക്കും മാത്രം വേറൊരുതരം ക്യു.ആര്. കാര്ഡ് വേണ്ടിവരും.

രാജ്യത്തെ 1,55,080 തപാല് ഓഫീസുകളിലും നിക്ഷേപം നടത്താമെന്നതും വിപുലമായ എ.ടി.എം. ശൃംഖല ഉപയോഗിക്കാമെന്നതും നിക്ഷേപകര്ക്ക് പ്രയോജനകരമാവും. യാത്രയിലും മറ്റും കൂടുതല് പണം കൊണ്ടുനടക്കുന്നതിലെ റിസ്ക്ക് ഒഴിവാക്കാം. തപാല് നിക്ഷേപത്തിന് പരിധികളില്ല.

എസ്.ബി.യില് നാലു ശതമാനവും കാലാവധി നിക്ഷേപത്തിന് ഒന്ന്, രണ്ട്, മൂന്ന് വര്ഷത്തേക്ക് 5.5 ശതമാനവും, അഞ്ച് വര്ഷത്തിന് 6.7 ശതമാനവും പലിശ ലഭിക്കും. നാഷണല് സേവിംഗ്സ് സര്ട്ടിഫിക്കറ്റില് പലിശ 6.8 ശതമാനമാണ്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ