ECONOMY

സ്കൂളുകൾക്കായുള്ള പുതിയ സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റം തയ്യാറായി; സംസ്ഥാന സർക്കാരിന് ലാഭം 3000 കോടി രൂപ

15 May 2019

ന്യൂഏജ് ന്യൂസ്, തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുക്കായുള്ള പുതിയ സ്വതന്ത്ര  ഓപ്പറേറ്റിംഗ് സിസ്റ്റം തയ്യാറായി. സ്വകാര്യ  കമ്പനികളുടെ സോഫ്റ്റ്‍‍ വയറിന് പകരം ഉബുണ്ടു അടിസ്ഥിതമായി തയ്യാറാക്കിയ സ്വതന്ത്ര സോഫ്റ്റ്‍ ‍വെയർ ഉപയോഗിക്കുന്നത് വഴി 3000 കോടി രൂപയോളമാണ് സംസ്ഥാന സർക്കാരിന് ലാഭിക്കാനായത്.

സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റമായ ഉബുണ്ടുവിന്‍റെ 18.04 എൽടിഎസ് പതിപ്പ് അടിസ്ഥാനമാക്കിയാണ് പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം തയ്യാറാക്കിയിട്ടുള്ളത്. ഉബുണ്ടു സോഫ്റ്റ്‍ വെയർ റെപ്പോസിറ്ററിക്ക് പുറത്തുള്ള മറ്റ് സ്വതന്ത്ര സോഫ്റ്റ് വെയറുകളും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന് പകരം ലൈസൻസ് വേണ്ട സ്വകാര്യ സോഫ്റ്റ് വെയർ ഉപയോഗിച്ചിരുന്നെങ്കിൽ ഒരു കമ്പ്യൂട്ടറിന് മാത്രം ഒന്നരലക്ഷം രൂപയോളം ചെലവഴിക്കേണ്ടി വരുമായിരുന്നു.

കേരള ഇൻഫ്രാസട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ ആണ് ഓഎസ് തയ്യാറാക്കിയത്. പ്രൈമറി ക്ലാസുകളിൽ പഠനം എളുപ്പമാക്കാനുള്ള ഗെയിമുകൾ മുതൽ ഹയർസെക്കണ്ടറിയിൽ പ്രോഗ്രാമിങ്ങ് പഠനത്തിനാവശ്യമായ പ്രോഗ്രാമിംഗ് ഭാഷകളും ഐ ഡി ഇ കളും ഓഎസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആവശ്യത്തിനനുസരിച്ച് മാറ്റം വരുത്തിയാണ് എല്ലാ സോഫ്റ്റ് വെയറുകളും ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കൈറ്റിലെ അധ്യാപകർ കൂടിയായ മാസ്റ്റർ ട്രെയിനർമാരും സാങ്കേതിക പ്രവർത്തകരും അടങ്ങിയ ഇൻഹൗസ് ടീമാണ് ഓപ്പറേറ്റിംഗ് സിസ്റ്റം തയ്യാറാക്കിയത്. 72,000 അധ്യാപകർ പുതിയ സോഫ്റ്റ് വെയറിൽ പ്രാഥമിക പരിശീലനം പൂർത്തിയാക്കി. കൈറ്റ് വെബ്സൈറ്റ് വഴി ഓഎസ് ഡൗൺലോഡ് ചെയ്യാം. 

2005ലാണ് ഫ്രീ സോഫ്റ്റ്‍ ‍വെയർ ഫൗണ്ടേഷന്‍റെ സഹായത്തോടെ കേരളം ആദ്യമായി സ്വന്തം ഓഎസ് തയ്യാറാക്കിയത്. 2007ൽ പൂർണ്ണായും സ്വതന്ത്ര സോഫ്റ്റ്വെയറിലേക്ക് മാറാൻ വിദ്യാഭ്യാസ വകുപ്പ്  തീരുമാനിക്കുകയും ഉബുണ്ടു അധിഷ്ഠിത ഓഎസ് തയ്യാറാക്കി വിതരണം ചെയ്യുകയും ചെയ്തു. ഇടക്കാലത്ത് വച്ച് മന്ദഗതിയിലായ പദ്ധതി ഇപ്പോൾ വീണ്ടും തിരച്ചു വരികയാണ്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ