Newage News
13 Nov 2020
അബുദാബി: മലയാളി സംരംഭം ഫ്രഷ് ടു ഹോം ഉൾപ്പെടെ നാലു കമ്പനികളിൽ അബുദാബി ഇൻവെസ്റ്റ്മെന്റ് ഓഫിസ് 253 കോടിയിലധികം രൂപ നിക്ഷേപിക്കുന്നു. കരയിലും കടലിലും ബഹിരാകാശത്തും കൃഷിക്കുള്ള നൂതന സാധ്യതകൾ വികസിപ്പിക്കുന്നതിനാണു കരാർ. പ്യൂവർ ഹാർവെസ്റ്റ് സ്മാർട് ഫാംസ്, പ്യൂവർ ഹാർവെസ്റ്റ്, നാനോ റാക്സ് എന്നിവയാണ് മറ്റു കമ്പനികൾ. അബുദാബി സാമ്പത്തിക ഉത്തേജക പദ്ധതിയായ ഗദാൻ–21ൽ ഉൾപ്പെടുത്തിയാണിത്. മരുഭൂമിയെ ഹരിതാഭമാക്കുന്നതിനൊപ്പം എമിറേറ്റിൽ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്ന് അബുദാബി ഇൻവെസ്റ്റ്മെന്റ് ഓഫിസ് ഡയറക്ടർ ജനറൽ ഡോ. താരിഖ് ബിൻ ഹെൻദി പറഞ്ഞു.
മത്സ്യകൃഷി വികസനമാണ് ഫ്രഷ് ടു ഹോം യുഎഇയിൽ നടപ്പാക്കുകയെന്ന് സഹസ്ഥാപകനും സിഇഒയുമായ ഷാൻ കടവിൽ പറഞ്ഞു. വർഷത്തിൽ 2000 ടൺ മത്സ്യം, പഴം, പച്ചക്കറി എന്നിവ ഉൽപാദിപ്പിക്കുന്ന അക്വാ പാർക്ക് ഒരു വർഷത്തിനകം അബുദാബിയിൽ പ്രവർത്തനമാരംഭിക്കും. യുഎഇയിലെ സമാന കമ്പനികൾക്കു മീൻകുഞ്ഞുങ്ങളും തീറ്റയും നൽകുന്നതിനൊപ്പം പരിശീലനത്തിനും പദ്ധതിയുണ്ട്.