TECHNOLOGY

ഫ്യൂജിഫിലിം ജിഎഫ്എക്സ്100എസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

Newage News

06 Mar 2021

ഫ്യൂജിഫിലിമിന്റെ പുതിയ മിറർലെസ് ഡിജിറ്റൽ ക്യാമറയായ ജിഎഫ്എക്സ്100എസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഈ പുതിയ എക്സ് സീരീസ് ക്യാമറയ്ക്കൊപ്പം മൂന്ന് ലെൻസുകളും കമ്പനി പുറത്തിറക്കി. ഈ പ്രൊഡക്ടുകൾ കഴിഞ്ഞ ജനുവരിയിൽ തന്നെ ജപ്പാനിൽ ലോഞ്ച് ചെയ്തിരുന്നു. ലോഞ്ച് ചെയ്യുന്നതിന് മുമ്പ് തന്നെ ഇന്ത്യയിലെ ഫോട്ടോഗ്രാഫർമാർ താല്പര്യം പ്രകടിപ്പിച്ച ജിഎഫ്എക്സ് 100എസ് ക്യാമറയ്ക്ക് 5,39,999 രൂപയാണ് വില. 102 മെഗാപിക്സൽ ലാർജ് ഫോർമാറ്റ് സെൻസറാണ് ഈ ക്യാമറയിൽ ഉള്ളത്.   ഇൻ-ബോഡി സ്റ്റെബിലൈസേഷൻ ഇല്ലാത്ത ഫ്യൂജിഫിലിം എക്സ്-ഇ 4 കോംപാക്റ്റ് ക്യാമറയും കമ്പനി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരുന്നു. ഈ ക്യാമറകൾക്കൊപ്പം ജിഎഫ് 80 എംഎം എഫ് 1.7 ആർ ഡബ്ല്യുആർ ലെൻസ്, എക്സ്-മൌണ്ട് ഉപയോക്താക്കൾക്കായി എക്സ്എഫ് 70-300 എംഎം എഫ് 4-5.6 ലെൻസ്, 27 എംഎം എഫ് 2.8 ലെൻസ് എന്നീ ലെൻസുകളും ഫ്യൂജി ഫിലിം പുറത്തിറക്കിയിട്ടുണ്ട്. ഫ്യൂജിഫിലിം ജിഎഫ്എക്സ്100എസ്: വില ഫ്യൂജിഫിലിം ജിഎഫ്എക്സ്100എസ് ക്യാമറയ്ക്ക് ഇന്ത്യയിൽ 5,39,999 രൂപയാണ് വില. ഇത് പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാരെ മാത്രം ലക്ഷ്യമിട്ടുള്ള ക്യാമറയാണ്. ഈ ക്യാമറയ്ക്കൊപ്പം പുറത്തിറങ്ങിയ ഫ്യൂജിഫിലിം എക്സ്-ഇ 4ന് രാജ്യത്ത് 75,000 രൂപയാണ് വില. ഫ്യൂജിഫിലിം ജിഎഫ്എക്സ്100എസ് ക്യാമറ മാർച്ചിൽ കുറച്ച് യൂണിറ്റുകൾ മാത്രമേ വിൽപ്പനയ്ക്ക് എത്തിക്കുകയുള്ളു. ഏപ്രിൽ മുതൽ ഈ ക്യാമറ ഓപ്പൺ സെയിലിലൂടെ ഉപഭോക്താക്കൾക്ക് ലഭ്യമാക്കും. 43.8x32.9 മിമി വലുപ്പമുള്ള 102 മെഗാപിക്സൽ സെൻസറാണ് ഫ്യൂജിഫിലിം ജിഎഫ്എക്സ്100എസ് ക്യാമറയിൽ നൽകിയിട്ടുള്ളത്. എക്സ്-പ്രോസസർ 4 ഇമേജ് പ്രോസസ്സിംഗ് എഞ്ചിൻ, അൾട്രാ സോണിക് വൈബ്രേഷൻ സെൻസർ ക്ലീനിംഗ് സിസ്റ്റം എന്നിവയും ക്യാമറയിൽ നൽകിയിട്ടുണ്ട്. 102 മെഗാപിക്സൽ സി‌എം‌ഒ‌എസ് സെൻസറാണ് ക്യാമറയിൽ ഉള്ളത്. വേഗതയേറിയതും കൃത്യവുമായ ഫോക്കസിംഗിനായി 3.76 ദശലക്ഷം പേസ് ഡിറ്റക്ഷൻ പിക്സൽസും കുറഞ്ഞ ലൈറ്റ് ഉള്ള അവസ്ഥയ്ക്കായി AF -5.5EVയും നൽകിയിട്ടുണ്ട്. സ്പോർട്സ് ഫോട്ടോഗ്രാഫിക്കും വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിക്കും വേഗതയുള്ള ഓട്ടോ ഫോക്കസ് സംവിധാനം ആവശ്യമാണ്. ഫ്യൂജിഫിലിം ജി‌എഫ്‌എക്സ്100എസ് ക്യാമറയിൽ 0.18 സെക്കൻഡ് എഎഫ് സ്പീഡാണ് ഉള്ളത്. ഇത് സ്പോർട്സ്, വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിക്ക് ഏറെ ഉപയോഗപ്രദമാണ്. 4 കെ ഫൂട്ടേജ് 29.97fps വരെ 120 മിനിറ്റ് വരെ റെക്കോർഡുചെയ്യാൻ ഫ്യൂജിഫിലിം ജി‌എഫ്‌എക്സ്100എസ് ക്യാമറയ്ക്ക് സാധിക്കും. ഫുൾ എച്ച്ഡി മോഡിൽ, 120 മിനിറ്റ് വരെ 59.94fps ക്വാളിറ്റിയിൽ ഷൂട്ട് ചെയ്യാൻ സാധിക്കും. 19 വ്യത്യസ്ത ഫിലിം മോഡുകളുമായാണ് ക്യാമറ വരുന്നത്. 3.2 ഇഞ്ച് ടച്ച് സ്‌ക്രീൻ ഫീച്ചറും ഈ ക്യാമറയിൽ ഉണ്ട്. ഈ സ്ക്രീൻ മൂന്ന് ആംഗിളുകളിൽ ടിൽറ്റ് സെറ്റപ്പ് സപ്പോർട്ട് ചെയ്യുന്നു. കണക്റ്റിവിറ്റിക്കായി ക്യാമറയിൽ വൈ-ഫൈ, ബ്ലൂടൂത്ത് 4.2, എച്ച്ഡിഎംഐ മൈക്രോ കണക്റ്റർ (ടൈപ്പ്-ഡി), 3.5 എംഎം മൈക്രോഫോൺ, ഹെഡ്‌ഫോൺ കണക്റ്റർ, 2.5 എംഎം റിമോട്ട് റിലീസ് കണക്റ്റർ, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയും നൽകിയിട്ടുണ്ട്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ