TECHNOLOGY

ഫുട്ടേജിന്റെ ലിറ്റിൽ റിപ്പോർട്ടർ സീരീസിന് തുടക്കമായി; ചരിത്രം കുറിച്ച് ‘ആവണി’, 4 വയസുകാരി ലോകത്തെ പ്രായം കുറഞ്ഞ ‘റിപ്പോർട്ടർ’

12 Feb 2019

ന്യൂഏജ് ന്യൂസ്

ബാംഗ്ലൂർ: ഇന്ത്യയിൽ നിന്നുള്ള ആദ്യ ഇന്റർനെറ്റ് ടെലിവിഷൻ – ‘ഫുട്ടേജ്’ അവരുടെ റിയൽ പീപ്പിൾ ജേർണലിസം പദ്ധതിയുടെ ഭാഗമായി ‘ലിറ്റിൽ റിപ്പോർട്ടർ’ സീരീസിന് തുടക്കമിട്ടു. 4 വയസുകാരി ആവണി ‘ഫുട്ടേജ് ലിറ്റിൽ റിപ്പോർട്ടറിലൂടെ’ ഏറ്റവും പ്രായം കുറഞ്ഞ റിപ്പോർട്ടറായി, ചരിത്രത്തിൽ ഇടം പിടിച്ചു. യുഎസിലെ ന്യൂജഴ്സിയിൽ താമസിക്കുന്ന ഈ മലയാളി കുട്ടി റിപ്പോർട്ട് ചെയ്തത് അമേരിക്കയിലെ മഞ്ഞു വീഴ്ചയാണ്. “കുട്ടികളുടേതു നേർക്കാഴ്ചയാണ്. ഏറ്റവും സത്യസന്ധമായ റിപ്പോർട്ടിങ് അവരുടേതായിരിക്കും. അതിവേഗം വളരുന്ന മാധ്യമ ലോകത്തേക്ക് കുരുന്ന് പ്രതിഭകളെ ഒരുക്കുകയാണ് ലക്‌ഷ്യം. നിക്ഷ്പക്ഷമായ റിപ്പോർട്ടിങ്ങിന്റെ പാഠം മുതിർന്ന തല മുറയെ പഠിപ്പിക്കാൻ കുരുന്നുകളെ കൊണ്ട് മാതൃക സൃഷ്ടിക്കുകയാണ് ഈ സീരീസ് ലക്‌ഷ്യം വയ്ക്കുന്നത്- ഫുട്ടേജ് ടിവി, വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

ലോകത്തെ ഏതു കോണിൽ നിന്നുമുള്ള 12 വയസു വരെയുള്ള കുട്ടികൾക്ക് ഫുട്ടേജ് ലിറ്റിൽ റിപ്പോർട്ടറിൽ പങ്കാളികളാകാം. ഭാഷയുടെ പരിമിതികളില്ല. കുരുന്നുകൾക്കുള്ള ജേർണലിസം, ന്യൂ മീഡിയ പരിശീലനവും ലിറ്റിൽ റിപ്പോർട്ടർ സീരീസിന്റെ ഭാഗമാണ്. മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഗാഡ്‌ജെറ്റുകളെ ക്രിയാത്മകമായി ഉപയോഗിക്കാൻ കുഞ്ഞുങ്ങളെ പര്യാപ്തമാക്കാനും ലക്ഷ്യമിടുന്നു. അഭിലാഷ് ഐ ചാംസാണ് ലിറ്റിൽ റിപ്പോർട്ടർ സീരീസിന്റെ ഡയറക്ടർ.

ഇന്ത്യയിലെ ആദ്യ ഇന്റർനെറ്റ് ടെലിവിഷനായ ഫുട്ടേജ് ടിവി 2007ലാണ് തുടങ്ങിയത്. രാജ്യത്തെ ആദ്യ കൺവെർജ്ഡ് മീഡിയ പ്ലാറ്റഫോമിന്റെ ബീറ്റ ഈയിടെ കമ്പനി അവതരിപ്പിചിരുന്നു. സമ്പൂർണ മൊബൈൽ ദൃശ്യാനുഭവം നൽകുന്ന വെർട്ടിക്കൽ ജേർണലിസത്തിന് തുടക്കമിട്ടതും ഫുട്ടേജ് തന്നെ. പൂർണ പങ്കാളിത്ത മാധ്യമ പ്രവർത്തനമാണ് ( Real People Journalism) ആണ് ഫുട്ടേജിന്റെ ജേർണലിസം മിഷൻ.

Opinion



Related News


Special Story

വി​​​​വോ​​​​യു​​​​ടെ പു​​​​തി​​​​യ സ്മാ​​​​ര്‍​​​​ട്ഫോ​​​​ണ്‍ ഐ​​​​ക്യു​​​ഒ​​​​ഒ ചൈ​​​​നീ​​​​സ് വി​​​​പ​​​​ണി​​​​യി​​​​ല്‍ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു; ഉ​​​​ട​​​​ന്‍​​​​ത​​​​ന്നെ ഇ​​​​ന്ത്യ​​​​യി​​​​ലും അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചേക്കും