CORPORATE

ഫ്യൂച്ചർ – റിലയൻസ് കൈമാറ്റം: സമയപരിധി ആറ് മാസത്തേക്ക് ദീർഘിപ്പിച്ചു

Newage News

05 Apr 2021

ന്യൂഡൽഹി: കിഷോർ ബിയാനി നയിക്കുന്ന ഫ്യൂച്ചർ ഗ്രൂപ്പിന്റെ റീട്ടെയ്ൽ, ഹോൾസെയ്ൽ ബിസിനസ് വാങ്ങുന്നതിനുള്ള സമയപരിധി ആറുമാസത്തേക്ക് നീട്ടി റിലയൻസ് റീട്ടെയ്ൽ വെഞ്ചേഴ്സ്. ഇടപാടിന്റെ ലോങ് സ്റ്റോപ് ഡേറ്റ് ആയി നിശ്ചയിച്ചിരുന്നത് ഈ വർഷം മാർച്ച് 31 ആയിരുന്നു. ഇത് സെപ്റ്റംബർ 30ലേക്കാണ് മാറ്റിയത്. 24,713 കോടി രൂപയുടേതാണ് ഇടപാട്.  റിലയൻസ് ഇൻഡസ്ട്രീസിന്റെ റീട്ടെയ്ൽ സ്ഥാപനമാണ് റിലയൻസ് റീട്ടെയ്ൽ വെഞ്ചേഴ്സ് (ആർആർവിഎൽ). ബിസിനസ് ഏറ്റെടുക്കൽ, ലയനം എന്നിവയിൽ ഏർപ്പെടുന്ന കക്ഷികൾ പൂർണ ധാരണയിൽ എത്തുന്നതിനും കൈമാറ്റ നിബന്ധനകൾ എല്ലാം പാലിക്കുന്നതിനും കണക്കാക്കുന്ന കാലാവധി ദിനമാണ് ലോങ് സ്റ്റോപ് ഡേറ്റ്.

കഴിഞ്ഞവർഷം ഓഗസ്റ്റ് 29നാണ് ഫ്യൂച്ചർ– റിലയൻസ് ഇടപാട് പ്രഖ്യാപിച്ചത്. എന്നാൽ ഡീൽ ചോദ്യം ചെയ്ത് ഇ കൊമേഴ്സ് ഭീമന്മാരായ ആമസോൺ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. പരാതിയിൽ കോടതി തീർപ്പു കൽപിച്ചിട്ടില്ല. ഫ്യൂച്ചർ– റിലയൻസ് ഇടപാടിന് നിയന്ത്രണ സ്ഥാപനങ്ങളായ സിസിഐ, സെബി തുടങ്ങിയവയുടെ അംഗീകാരം ഇതിനകം ലഭിച്ചിട്ടുണ്ട്. നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ (എൻസിഎൽടി), ഓഹരിയുടമകൾ എന്നിവരുടെ അംഗീകാരം ലഭിക്കാനുണ്ട്. എൻസിഎൽടി നടപടികൾ തുടരാമെങ്കിലും അന്തിമ ഉത്തരവ് നൽകുന്നത് സുപ്രീം കോടതി വിലക്കിയിരിക്കുകയാണ്. ഫ്യൂച്ചർ– റിലയൻസ് ഡീൽ സ്റ്റേ ചെയ്ത് കഴിഞ്ഞമാസം ഡൽഹി ഹൈക്കോടതിയിലെ സിംഗിൾ ജഡ്ജി ഉത്തരവ് നൽകിയെങ്കിലും അപ്പീലിൽ ഡിവിഷൻ ബെഞ്ച് ഉത്തരവ് മരവിപ്പിച്ചു.

തങ്ങളുമായുള്ള കരാർ തെറ്റിച്ചു എന്നാരോപിച്ച് ഫ്യൂച്ചർ ഗ്രൂപ്പിന് എതിരെ അമസോൺ സിംഗപ്പൂരിലെ ഇന്റർനാഷനൽ ആർബിട്രേഷൻ സെന്ററിൽ നിയമ നടപടി തുടരുകയാണ്. ആമസോൺ 2019 ഓഗസ്റ്റിൽ ഫ്യൂച്ചർ കൂപ്പൺസിൽ നിക്ഷേപം നടത്തിയിരുന്നു. മൂന്നു മുതൽ 10 വർഷത്തിനകം ഫ്യൂച്ചർ റീട്ടെയ്‌ലിന്റെ ഓഹരികൾ വാങ്ങുന്നതിനുള്ള ധാരണയോടെ ആയിരുന്നു ഇത്. എന്നാൽ തങ്ങളുടെ ബിസിനസ് എതിരാളികളായ റിലയൻസുമായി ഇടപാട് ഉറപ്പിച്ചതു വഴി ഫ്യൂച്ചർ കരാർ ലംഘനം നടത്തിയെന്നാണ് ആമസോണിന്റെ ആരോപണം.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story