NEWS

വെളുത്തുള്ളി വില കുതിച്ചുയരുന്നു; വില 240 ലേക്ക്

14 Oct 2019

ന്യൂഏജ് ന്യൂസ്, വെളുത്തുള്ളി വില ഉയരുന്നു. 240 രൂപയിലേക്കാണ് വെളുത്തുള്ളി വില ഉയര്‍ന്നത്. ഇനിയും വില വര്‍ധിക്കാനാണ് സാധ്യതകളെന്നാണ് വിവരം. ഒരാഴ്ച മുമ്പുവരെ 180 രൂപയായിരുന്നു വെളുത്തുള്ളിക്ക്. അതേസമയം സവാള വില കുറഞ്ഞ് 50 ലേക്ക് എത്തി. ചെറിയ ഉള്ളിക്ക് 70 രൂപയാണ് വില.

ഇടുക്കി ജില്ലയിലെ മറയൂരിലെ പ്രധാന കാര്‍ഷിക ഉത്പന്നമാണ് വെളുത്തുള്ളി. കാന്തല്ലൂര്‍, നാരാച്ചി, പെരുമല, പുത്തൂര്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും വെളുത്തുള്ളി കൃഷി ചെയ്യുന്നത്. മറയൂരിലെ ഒരു ഹെക്ടര്‍ തോട്ടത്തില്‍ നിന്ന് 40 ക്വിന്റല്‍ വരെയാണ് വിളവ് ലഭിക്കാറുള്ളത്.

കാലാവസ്ഥാ വ്യത്യാസം മൂലം കൃഷി തകര്‍ന്നതാണ് വിലക്കയറ്റത്തിനുള്ള കാരണം. ഓണത്തിനു തൊട്ടുമുമ്പായിരുന്നു വിളവെടുപ്പ്. ഇന്‍ഹേലിയം, റെഡ് ഇന്‍ഹേലിയം എന്നിവയാണ് കാന്തല്ലൂരില്‍ കൃഷി ചെയ്യുന്ന വെളുത്തുള്ളി ഇനങ്ങള്‍.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

"പാലാരിവട്ടം പാലത്തിൽ അഴിമതി നടന്നിട്ടില്ല, തെളിയിക്കാൻ വെല്ലുവിളിക്കുന്നു. കേരളത്തിലായിരുന്നെങ്കിൽ ചന്ദ്രയാൻ ദൗത്യത്തിലെ പിഴവിന്റെ പേരിൽ  ISRO ചെയർമാനെ അറസ്റ്റ് ചെയ്തേനെ...", തുറന്നടിച്ച് കേരള ഗവണ്മെന്റ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ