ECONOMY

നാലാംപാദത്തില്‍ ജി.ഡി.പി. പോസിറ്റീവാകും: നിതി ആയോഗ്‌

Newage News

04 Dec 2020

ന്യൂഡല്‍ഹി: നടപ്പു സാമ്ബത്തികവര്‍ഷം നാലാംപാദത്തില്‍ ഇന്ത്യയുടെ ആഭ്യന്തര വളര്‍ച്ചാ നിരക്ക്‌(ജി.ഡി.പി) പോസിറ്റീവാകുമെന്നു നിതി ആയോഗ്‌ വൈസ്‌ ചെയര്‍മാന്‍ രാജീവ്‌ കുമാര്‍ വ്യക്‌തമാക്കി. കോവിഡ്‌ സൃഷ്‌ടിച്ച ആഘാതത്തില്‍നിന്നു വിപണികള്‍ അതിവേഗം തിരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമം കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നും നിലവിലെ എതിര്‍പ്പുകള്‍ തെറ്റിധാരണകള്‍ മൂലമാണെന്നും അദ്ദേഹം പറഞ്ഞു. നടപ്പു സാമ്ബത്തികവര്‍ഷത്തിന്റെ രണ്ടാംപാദത്തില്‍ ആഭ്യന്തര വളര്‍ച്ച -7.5 ശതമാനത്തിലേക്കു കൂടിയിരുന്നു. കോവിഡ്‌ മഹാമാരി പടര്‍ന്നുപിടിച്ച ആദ്യപാദത്തില്‍ ഇത്‌ -23.9 ശതമാനമായിരുന്നു. ഒന്നാംപാദ തളര്‍ച്ചയില്‍നിന്നുള്ള വിപണികളുടെ തിരിച്ചുവരവ്‌ അതിവേഗമായിരുന്നു. മൂന്നാംപാദത്തില്‍ കാര്യങ്ങള്‍ കൂടുതല്‍ അനുകൂലമാകുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. തിരിച്ചുവരവിനായി സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളേയും അദ്ദേഹം പ്രത്യേകം പരാമര്‍ശിച്ചു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ