TECHNOLOGY

വെഡ്ഡിംഗ് സീസണിന് മുന്നോടിയായി ആമസോൺ ഇന്ത്യ അവതരിപ്പിക്കുന്നു 'വെഡ്ഡിംഗ് സ്റ്റോര്‍'

Newage News

29 Oct 2020

വിവാഹ വസ്ത്രം, ബ്യൂട്ടി, ഹോം ഡെക്കര്‍, കിച്ചന്‍, ഡൈനിംഗ്, പൂജാ വസ്തുക്കള്‍, ഫുഡ് ഹാമ്പറുകള്‍, വലിയ അപ്ലയന്‍സുകള്‍, ആക്‌സസറികള്‍ എന്നിങ്ങനെ - നിങ്ങളുടെ എല്ലാ ആവശ്യങ്ങള്‍ക്കും വണ്‍ സ്റ്റോപ്പ് ഷോപ്പ്


സന്നമായ വെഡ്ഡിംഗ് സീസണിന് മുന്നോടിയായി, ആമസോൺ ഇന്ത്യ അവതരിപ്പിക്കുന്നു 'വെഡ്ഡിംഗ് സ്റ്റോര്‍', വിവാഹ വസ്ത്രങ്ങള്‍, ബ്യൂട്ടി, ഹോം ഡെക്കര്‍, കിച്ചന്‍ ആന്റ് ഡൈനിംഗ്, പൂജാ വസ്തുക്കള്‍, വലിയ അപ്ലയന്‍സുകള്‍, ഫുഡ് ഹാംപറുകള്‍ എന്നിങ്ങനെ പ്രത്യേകം തയ്യാറാക്കിയ ഉല്‍പ്പന്നങ്ങളുടെ വിപുലമായ ശ്രേണിയുമായി. 'വെഡ്ഡിംഗ് സ്റ്റോര്‍'നിങ്ങള്‍ക്ക് വീട്ടില്‍ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ക്ക് വേണ്ടതെല്ലാം പ്രദാനം ചെയ്യുന്നു, എല്ലാ ഉപഭോക്താക്കള്‍ക്കും അനായാസമായ ഷോപ്പിംഗ് അനുഭവം നല്‍കുകയും ചെയ്യുന്നു. ആയിരക്കണക്കിന് ഉല്‍പ്പന്നങ്ങള്‍ ലഭ്യമായിരിക്കുന്നതിനാല്‍, ഉപഭോക്താക്കള്‍ക്ക് അവരുടെ വീട്ടിലെ സൌകര്യത്തിലിരുന്ന് ആവശ്യാനുസരണം ഷോപ്പ് ചെയ്യാം. ഉപഭോക്താക്കള്‍ വിവാഹ സീസണിലേക്ക് ഒരുങ്ങുന്ന ഈ അവസരത്തില്‍, സാംസങ്, വേള്‍പൂള്‍, ബെക്കോ, ലാക്മെ, ടൈമെക്സ്, ഫെറെറോ റോ,ര്‍, കാഡ്ബറി എന്നിങ്ങനെ ബിഗ് ബ്രാന്‍ഡുകള്‍ ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങളില്‍ അവര്‍ക്ക് വലിയ ലാഭം പ്രതീക്ഷിക്കാം.

ടോപ്പ് ബ്രാന്‍ഡുകള്‍ക്ക് പുറമെ, 'വെഡ്ഡിംഗ് സ്റ്റോര്‍' ഓഫര്‍ ചെയ്യുന്നു മികച്ച മൂല്യത്തിലും സൌകര്യത്തിലും ചെറുകിട, ഇടത്തരം ബിസിനസ്സുകളില്‍ നിന്നുള്ള ആയിരക്കണക്കിന് ഉല്‍പ്പന്നങ്ങളുടെ ഏറ്റവും വിപുലമായ സെലക്ഷന്‍. കലക്ടബിള്‍ ഇന്ത്യ പോലുള്ള ഇന്ത്യന്‍ ബ്രാന്‍ഡുകളില്‍ നിന്നുള്ള ഹോം ഡെക്കര്‍, സന്‍വാര്‍ പോലുള്ള ചെറുകിട ഇന്ത്യന്‍ നിര്‍മ്മാതാക്കളില്‍ നിന്ന് നേരിട്ടുള്ള എത്‌നിക് വെയര്‍, സുക്ഖി പോലുള്ള ചെറുകിട ബിസിനസില്‍ നിന്നുള്ള സ്റ്റേറ്റ്‌മെന്റ് ജുവലറി പീസുകള്‍ എന്നിങ്ങനെ ഇന്ത്യയില്‍ എവിടെയുമുള്ള സെല്ലേര്‍സില്‍ നിന്ന് ഏറ്റവും മികച്ച വെഡ്ഡിംഗ് സെലക്ഷനുകള്‍ നിങ്ങള്‍ക്ക് കണ്ടെത്താം.


ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ