FINANCE

ജനറൽ ഇൻഷുറൻസ് പോളിസികൾക്കുള്ള പ്രീമിയത്തിൽ അടുത്ത മാസത്തോടെ വർധനയുണ്ടാകും; പ്രീമിയം 10 ശതമാനം ഉയരുമെന്ന് റിപ്പോർട്ട്

13 Dec 2019

ന്യൂഏജ് ന്യൂസ്, കൊച്ചി: വാഹന ഇൻഷുറൻസ്, ഫയർ ഇൻഷുറൻസ്, ഗ്രൂപ്പ് ഹെൽത്ത് ഇൻഷുറൻസ് തുടങ്ങിയ ജനറൽ ഇൻഷുറൻസ് പോളിസികൾക്കുള്ള പ്രീമിയത്തിൽ അടുത്ത മാസത്തോടെ വർധനയുണ്ടാകും. 10 ശതമാനമെങ്കിലും വർധന ഉറപ്പാണെന്നും 15 ശതമാനത്തിനുപോലും സാധ്യതയുണ്ടെന്നുമാണ് ഇൻഷുറൻസ് വ്യവസായവുമായി ബന്ധപ്പെട്ടവരിൽനിന്നു ലഭിക്കുന്ന വിവരം.

ക്‌ളെയിമുകളുടെ എണ്ണത്തിലും വലുപ്പത്തിലും വലിയ വർധനയാണ് ഇൻഷുറൻസ് കമ്പനികൾ നേരിടുന്നത്. അതിനാൽ നഷ്‌ട സാധ്യതയിൽ നിന്നു പരിരക്ഷ ലഭിക്കുന്നതിന് ഇൻഷുറൻസ് കമ്പനികൾ ദേശീയ തലത്തിലും രാജ്യാന്തര തലത്തിലും പ്രവർത്തിക്കുന്ന റീ ഇൻഷുറൻസ് കമ്പനികളെയാണ് ആശ്രയിക്കുന്നത്. ഇതിനു റീ ഇൻഷുറൻസ് കമ്പനികൾ ഇൻഷുറൻസ് കമ്പനികളിൽനിന്നു പ്രീമിയം ഈടാക്കുന്നു. റീ ഇൻഷുറൻസ് കമ്പനികളുമായുള്ള കരാറുകളുടെ പുതുക്കൽ ജനുവരി ഒന്നിന് ആരംഭിക്കും. അതോടെ റീ ഇൻഷുറൻസ് പ്രീമിയത്തിൽ വർധനയുണ്ടാകുമെന്ന് ഇൻഷുറൻസ് കമ്പനികൾക്കു സൂചന നൽകിയിട്ടുണ്ട്. റീ ഇൻഷുറൻസ് പ്രീമിയം വർധിക്കുമ്പോൾ അതിന് ആനുപാതികമായി ഇൻഷുറൻസ് പ്രീമിയത്തിലും വർധന വരുത്താൻ കമ്പനികൾ നിർബന്ധിതമാകും.

വാഹന ഉടമകൾക്കായിരിക്കും പ്രീമിയം വർധന കൂടുതൽ ബാധ്യതയാകുക. ഇൻഷുറൻസ് കമ്പനികൾ വാഹന ഇൻഷുറൻസിന്റെ പ്രീമിയം വർധിപ്പിക്കുന്നതിനു പുറമെ ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡവലപ്‌മെന്റ് അതോറിറ്റി ഏപ്രിലോടെ തേഡ് പാർട്ടി ഇൻഷുറൻസിന്റെ പ്രീമിയം വർധിപ്പിച്ചേക്കും. അതോടെ ‘കോംപ്രിഹെൻസീവ് പോളിസി’കൾക്കു കൂടുതൽ തുക ചെലവിടേണ്ടിവരും.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story